വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍...Wayanad election, Wayanad elections 2021, Wayanad latest news, Wayanad politics

വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍...Wayanad election, Wayanad elections 2021, Wayanad latest news, Wayanad politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍...Wayanad election, Wayanad elections 2021, Wayanad latest news, Wayanad politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നു യുഡിഎഫ് അനുകൂല ജില്ല എന്നറിയപ്പെടുന്ന വയനാട്. ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ രണ്ടെണ്ണവും എല്‍ഡിഎഫിനൊപ്പം നിന്നു. മാനന്തവാടിയില്‍ ഒ.ആര്‍. കേളുവും കല്‍പറ്റയില്‍ സി.കെ. ശശീന്ദ്രനും ജയിച്ചപ്പോള്‍ ബത്തേരി മാത്രമാണ് ഐ.സി. ബാലകൃഷ്ണനിലൂടെ യുഡിഎഫിനു നിലനിര്‍ത്താനായത്. വയനാട് ജില്ലയില്‍ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണ്. ബദല്‍ പാത, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവികാരം. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും ലോക്ഡൗണ്‍ സമയത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതും ജനങ്ങള്‍ക്കിടയില്‍ ഇടതു സര്‍ക്കാരിന് സ്വീകാര്യതയുണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടായി. ഫലം വന്നപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. 

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ബത്തേരിയും മാനന്തവാടിയും സംവരണ സീറ്റുകളാണ്. ജനറല്‍ സീറ്റായ കല്‍പറ്റയില്‍ യുഡിഎഫില്‍നിന്ന് ആരു മത്സരിക്കാന്‍ എത്തുമെന്നതിനെപ്പറ്റി ചർച്ച ചൂടുപിടിച്ചുകഴിഞ്ഞു. 

ADVERTISEMENT

യുഡിഎഫിനൊപ്പം നിന്ന ബത്തേരി

കഴിഞ്ഞ തവണ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ബത്തേരി. യുഡിഎഫിലെ ഐ.സി. ബാലകൃഷ്ണനും എല്‍ഡിഎഫിലെ രുഗ്മിണി ഭാസ്‌കരനും എന്‍ഡിഎയിലെ സി.കെ. ജാനുവും തമ്മിലായിരുന്നു പോരാട്ടം. വയനാട്ടിലെ ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും മുത്തങ്ങ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സി.കെ. ജാനുവിന്റെ സ്ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സുരേഷ് ഗോപി എംപി തുടങ്ങിയവരടക്കം നേതാക്കളുടെ വന്‍ പട തന്നെ ജാനുവിന്റെ പ്രചാരണത്തിന് എത്തുകയും ചെയ്തു. പക്ഷേ  പ്രചാരണത്തിലെ ആള്‍ക്കൂട്ടം വോട്ടിങ്ങില്‍ പ്രതിഫലിച്ചില്ല. 75,747 വോട്ടു നേടി ഐ.സി ബാലകൃഷ്ണന്‍ വിജയിയായപ്പോൾ രുഗ്മിണി ഭാസ്‌കരന്‍ 64,549 വോട്ടും സി.കെ. ജാനു 27,920 വോട്ടും നേടി. 

ജനകീയ നേതാവെന്നറിയപ്പെടുന്ന ഐ.സി. ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത് തന്നെയായിരുന്നു അദ്ദേഹത്തിന് രണ്ടാം വട്ടവും നേട്ടമായത്. 

അടുത്ത തിരഞ്ഞെടുപ്പിലും ഐ.സി. ബാലകൃഷ്ണന്‍ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഡിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അതേസമയം ചില വിമത സ്വരങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കുറിച്യ സമുദായക്കാരനായ ഐ.സി. ബാലകൃഷ്ണനു പകരം കുറുമ സമുദായക്കാര്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. കെപിസിസി സെക്രട്ടറി കൂടിയായ എം.എസ്. വിശ്വനാഥന്‍ ഈ ആവശ്യം ഉന്നയിച്ച് കെപിസിസിക്കും രാഹുല്‍ ഗാന്ധിക്കും കത്തു നല്‍കി. മത്സരിക്കാന്‍ തയാറായി നില്‍ക്കുന്ന വിശ്വനാഥന്‍ കെപിസിസിയുടെ തീരുമാനം വന്ന ശേഷമായിരിക്കും അടുത്ത നടപടി കൈക്കൊള്ളുക.

ADVERTISEMENT

എല്‍ഡിഎഫ് ഇത്തവണ കടുത്ത ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പു ഫലം പരിശോധിക്കുമ്പോള്‍ രണ്ടായിരത്തോളം വോട്ട് മാത്രമാണ് യുഡിഎഫിനു കൂടുതലുള്ളത്. നല്ലൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ മണ്ഡലം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ്. സംവരണമാകുന്നതിനു മുന്‍പ് എല്‍എഡിഎഫും യുഡിഎഫും മാറിമാറി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു ബത്തേരി. അതിനാല്‍ത്തന്നെ, ആഞ്ഞുപിടിച്ചാല്‍ ജയിക്കാം എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. നിലവില്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാനായ ടി.കെ. രമേശിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. എന്‍ഡിഎ സ്ഥാനാർഥിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ജാനുവിനെപ്പോലെ ഏതെങ്കിലും പ്രമുഖരെ രംഗത്തിറക്കുമോ എന്നതും വ്യക്തമല്ല

കല്‍പറ്റ കലുഷിതം, കണ്ടറിയണം

വീറും വാശിയും നിറഞ്ഞതായിരുന്നു 2016 ല്‍ കല്‍പറ്റ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. പത്തുവര്‍ഷം എംഎല്‍എയായിരുന്ന എം.വി. ശ്രേയാംസ് കുമാറും ചെരുപ്പു പോലും ധരിക്കാതെ സാധാരണക്കാരനായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സി.കെ. ശശീന്ദ്രനും തമ്മിലായിരുന്നു മത്സരം. 13083 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി ശ്രേയാംസിനെ തോല്‍പ്പിച്ച് എല്‍ഡിഎഫിന്റെ ശശീന്ദ്രന്‍ ജയിച്ചു. 

ശ്രേയാംസ്‌കുമാര്‍ 2006 ല്‍ യുഡിഎഫിനൊപ്പം നിന്നാണ് മത്സരിച്ചു ജയിച്ചത്. 2011 ല്‍ എല്‍ഡിഎഫിനൊപ്പംനിന്നു ജയിച്ചു. 2016 ല്‍ വീണ്ടും യുഡിഎഫിനൊപ്പം മൽസരത്തിനിറങ്ങുകയായിരുന്നു. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പിന്നീട് ലോക്താന്ത്രിക് ജനതാദള്‍ ആയി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. എല്‍ഡിഎഫ് ശ്രേയാംസ് കുമാറിനെ രാജ്യസഭാ എംപിയാക്കുകയും ചെയ്തു. യുഡിഎഫിലായിരുന്നാലും എല്‍ഡിഎഫിലായിരുന്നാലും കല്‍പറ്റയില്‍ ജനതാദള്‍ ആയിരുന്നു മത്സരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും ലോക്താന്ത്രിക് ജനതാദള്‍ കല്‍പറ്റ സീറ്റ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ശ്രേയാംസ് കുമാര്‍ മന്ത്രിയാകാനും സാധ്യതയുണ്ട്. അതേസമയം സിപിഎം ആണ് മത്സരിക്കുന്നതെങ്കില്‍ സി.കെ. ശശീന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാർഥി. 

ADVERTISEMENT

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആദ്യം ചര്‍ച്ച നടന്നിരുന്നു. പിന്നീട് ടി. സിദ്ദിഖിന്റെ പേരും ഉയര്‍ന്നു കേട്ടു. എന്നാല്‍ ജില്ലയിലെ ഏക ജനറല്‍ സീറ്റില്‍ പുറത്തു നിന്നുള്ള ആളുകളെ മത്സരിപ്പിക്കുന്നതിനോട് ജില്ലയിലുള്ളവര്‍ക്കു താല്‍പര്യമില്ല. പ്രാദേശിക വാദം ശക്തമാണ്. പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫിസിന്റെ മതിലില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മുന്‍ എംഎല്‍എ എന്‍.ഡി.അപ്പച്ചന്‍, മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു. എന്നാല്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റായ യുവനേതാവ് കെ.ഇ. വിനയനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ശക്തമായ നിലപാട്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റായ ഇദ്ദേഹത്തിന്റെ പരിശ്രമത്തിലാണ് എല്‍ഡിഎഫ് അടക്കിവച്ചിരുന്ന മീനങ്ങാടി പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വിനയനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്. 

എന്‍ഡിഎയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണെങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്താനാണ് നീക്കം.  

മാനന്തവാടിയില്‍ പൊടിപാറും

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി പി.കെ.ജയലക്ഷ്മിയെ അട്ടിമറിച്ചാണ് എല്‍ഡിഎഫിലെ ഒ.ആര്‍.കേളു എംഎല്‍എ ആയത്. യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ജയലക്ഷ്മി വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഫലം വന്നപ്പോള്‍ തോറ്റു. മന്ത്രിയായിരിക്കെ ഉയർ‌ന്ന ആരോപണങ്ങളും ഭര്‍ത്താവിന്റെ ആര്‍എസ്എസ് ബന്ധവും പാര്‍ട്ടിയിലെ വിഭാഗീയതയുമായിരുന്നു ജയലക്ഷ്മിയെ തോല്‍പ്പിച്ചത്. ഇത്തവണയും ജയലക്ഷ്മി തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പാണ്. അവര്‍ പ്രചാരണവും തുടങ്ങി. വിജിലന്‍സ് കേസുകള്‍ തള്ളിപ്പോയതും ഭര്‍ത്താവിന്റെ ആര്‍എസ്എസ് ബന്ധം എന്ന ആരോപണത്തില്‍ കഴമ്പില്ല എന്നു തെളിഞ്ഞതും പാര്‍ട്ടിയിലെ വിഭാഗീയത ഏറെക്കുറെ തരണം ചെയ്യാനായതും ജയലക്ഷ്മിക്ക് നേട്ടമാണ്. അതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നതും. അതേസമയം ജയലക്ഷ്മിക്ക് ഇത്തവണയും കാര്യങ്ങള്‍ എളുപ്പമാകില്ല. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒ.ആര്‍.കേളു മികച്ച രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു എന്നതുതന്നെയാണ് ജയലക്ഷ്മി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒ.ആര്‍. കേളു വീണ്ടും മത്സരത്തിനിറങ്ങിയാല്‍ ജയലക്ഷ്മി നന്നായി വിയര്‍ക്കും.

മണ്ഡലത്തിലെ തകര്‍ന്നുകിടന്ന മിക്ക റോഡുകളും നന്നാക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയുടെ മുഖച്ഛായ മാറ്റുകയും ചെയ്ത കേളുവിന്റെ ഏറ്റവും വലിയ നേട്ടം ഏറെക്കാലമായി വയനാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്ന മെഡിക്കല്‍ കോളജ് താത്കാലികമായി ജില്ലാ ആശുപത്രിയില്‍ ആരംഭിക്കാനായി എന്നതാണ്. കല്‍പറ്റ മണ്ഡലത്തില്‍ ആരംഭിക്കാനിരുന്ന മെഡിക്കല്‍ കോളജ് മാനന്തവാടിയിലെത്തിച്ചതില്‍ എംഎല്‍എയുടെ ഇടപെടല്‍ ജനങ്ങള്‍ വിലമതിക്കുന്നുണ്ട്. 5 വര്‍ഷംകൊണ്ട് ഏറെ ജനകീയനായ എംഎല്‍എയും മുന്‍മന്ത്രി ജയലക്ഷ്മിയും മത്സരരംഗത്തെത്തിയാല്‍ കടുത്ത പോരാട്ടത്തിനായിരിക്കും മാനന്തവാടി സാക്ഷ്യം വഹിക്കുക. 

അടിസ്ഥാനസൗകര്യ വികസനത്തില്‍ വയനാട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെങ്കിലും കാതലായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് ആരോപണമുണ്ട്. പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം, നഞ്ചന്‍കോട്- വയനാട്- നിലമ്പൂര്‍ റെയില്‍വെ, ചുരം ബദല്‍പാത, മെഡിക്കല്‍ കോളജ് തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങളും ആശങ്കകളും ഇപ്പോഴും തുടരുകയാണ്. എങ്കിലും, തദ്ദേശതിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ സാധിച്ചതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നാണ് എല്‍ഡിഎഫിന്റെ വിശ്വാസം. ഭൂരിപക്ഷം ഉറപ്പിക്കുന്നതിനായി താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു. 

എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാടിനെ തീര്‍ത്തും അവഗണിച്ചു എന്ന ആരോപണം ഉയര്‍ത്തിപ്പിടിച്ചായിരിക്കും യുഡിഎഫ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ മാനന്തവാടിയും കല്‍പറ്റയും തിരിച്ചുപിടിക്കേണ്ടത് വയനാട്ടിലെ കോണ്‍ഗ്രസുകാരുടെ അഭിമാനപ്രശ്‌നം കൂടിയാണ്.

Content Highlights: Assembly election Wayanad 2021