റോബർട്ട് വാധ്‌രയ്ക്കെതിരെയുള്ള കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‌രയ്ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് കേൾക്കുന്നതിൽനിന്നു രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി പിന്മാറി. ചോദ്യം ചെയ്യലിനായി വാധ്‌രയെ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്..Robert Vadra, Robert Vadra case, Robert Vadra news, Robert Vadra case rajasthan

ജയ്പുർ ∙ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‌രയ്ക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് കേൾക്കുന്നതിൽനിന്നു രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി പിന്മാറി. ചോദ്യം ചെയ്യലിനായി വാധ്‌രയെ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നാണു ജസ്റ്റിസ് മനോജ് കുമാർ ഗാർഗ് പിന്മാറിയത്.
സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി ബിക്കാനേറിൽ 91 ഏക്കർ ഭൂമി വാങ്ങിയതിൽ പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും വാധ്‌രയ്ക്ക് ഈ കമ്പനിയിൽ പങ്കാളിത്തമുണ്ടെന്നുമുള്ള ആക്ഷേപമാണ് ഇഡി ഉയർത്തിയിരിക്കുന്നത്. 2016ൽ റജിസ്റ്റർ ചെയ്ത കേസിൽ അടുത്ത തവണ വാദം കേൾക്കുന്നതുവരെ വാധ്‌രയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
Content Highlights: Robert Vadra ED case