സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാനുള്ള സുപ്രീംകോടതി വിധി സർക്കാരിനും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതായി. 2017 മുതൽ പ്രവേശനം ലഭിച്ച പതിനായിരത്തിലധികം വിദ്യാർഥികളെ ബാധിക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്.....Self finance medical college fees, Self finance medical college fee kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാനുള്ള സുപ്രീംകോടതി വിധി സർക്കാരിനും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതായി. 2017 മുതൽ പ്രവേശനം ലഭിച്ച പതിനായിരത്തിലധികം വിദ്യാർഥികളെ ബാധിക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്.

ഫീസ് നിർ‌ണയ സമിതിക്കു ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്ന കോളജുകളുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ഫീസ് നിർണയ സമിതിയോട് സഹകരിക്കണമെന്ന നിർദേശമാണ് കോടതി നൽകിയത്. ഇതോടെ സമിതി ആവശ്യപ്പെടുന്ന രേഖകൾ കോളജുകൾ ഹാജരാക്കേണ്ടിവരും. ഇപ്പോഴുള്ള ഫീസിൽ വർധവുണ്ടാകാനിടയില്ലെന്നാണ് ലഭിക്കുന്ന സൂചന. കോടതിവിധിയുടെ പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു.

ADVERTISEMENT

മാനേജ്മെന്റ് സമർപ്പിക്കുന്ന ബാലൻസ് ഷീറ്റ് വച്ച് ഫീസ് നിശ്ചയിക്കണമെന്ന കോളജുകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. കോളജുകളുടെ വൗച്ചർ, റസീപ്റ്റ് എന്നിവ പരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ, ആംഡംബര വാഹനങ്ങൾ വാങ്ങിയതടക്കമുള്ള ചെലവുകൾ പ്രവർത്തന ചെലവായി ഉൾപ്പെടുത്തിയാണ് കോളജുകൾ ഫീസ് നിർണയ സമിതിക്കു റിപ്പോർട്ട് നൽകിയത്. ഈ ചെലവിനനുസരിച്ച് ഫീസ് നിശ്ചയിക്കണമെന്നു കോളജുകൾ ആവശ്യപ്പെട്ടതോടെ അധിക ബാധ്യത കുട്ടികളുടെ തലയിൽവന്നു.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 2020–21വർഷത്തെ ഫീസ് സമിതി നിശ്ചയിച്ചെങ്കിലും കോളജുകൾ അനുകൂല ഹൈക്കോടതി വിധി സമ്പാദിച്ചതോടെ അവർ ആവശ്യപ്പെട്ട ഫീസ് ഉൾപ്പെടുത്തി സർക്കാരിനു വിജ്ഞാപനമിറക്കേണ്ടിവന്നു. 17  ലക്ഷം വരെയായിരുന്നു ഫീസ്. കോടതിയുടെ അന്തിമ വിധി അനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുകയെന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നെങ്കിലും ഫീസ് വർധിക്കുമെന്ന ആശങ്ക വിദ്യാര്‍ഥികൾക്കും രക്ഷകർത്താക്കൾക്കുമുണ്ടായി. തുടർന്നാണ് സർക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് ലഭിച്ചാൽ രണ്ടാഴ്ചയ്ക്കം ഫീസ് നിശ്ചയിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

ADVERTISEMENT

19 സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് 6.22–7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി 2020–-21 വർഷത്തെ വാർഷിക ഫീസായി നിശ്‌ചയിച്ചത്‌. മുൻ വർഷത്തേക്കാൾ 6. 7 ശതമാനം മാത്രം വർധന വരുത്തിയാണ്‌ ഫീസ്‌ നിർണയിച്ചത്‌. 

Content Highlights: Self finance medical college fee: SC order

ADVERTISEMENT