കേരളത്തിലെ വിദ്യാസമ്പന്നരായ പുതു തലമുറ രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കോൺഗ്രസിലെ കെ.എസ്.ശബരീനാഥൻ എംഎൽഎ. ‘ജി.കാർത്തികേയന്റെ മകൻ’ എന്ന മേൽവിലാസമാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ശബരീനാഥനു വഴിയൊരുക്കിയതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റേതായ ഇടം ഉറപ്പിക്കാനുള്ള മികവും സാമർഥ്യവും അദ്ദേഹം... KS Sabarinathan | Cross Fire Interview

കേരളത്തിലെ വിദ്യാസമ്പന്നരായ പുതു തലമുറ രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കോൺഗ്രസിലെ കെ.എസ്.ശബരീനാഥൻ എംഎൽഎ. ‘ജി.കാർത്തികേയന്റെ മകൻ’ എന്ന മേൽവിലാസമാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ശബരീനാഥനു വഴിയൊരുക്കിയതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റേതായ ഇടം ഉറപ്പിക്കാനുള്ള മികവും സാമർഥ്യവും അദ്ദേഹം... KS Sabarinathan | Cross Fire Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ വിദ്യാസമ്പന്നരായ പുതു തലമുറ രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കോൺഗ്രസിലെ കെ.എസ്.ശബരീനാഥൻ എംഎൽഎ. ‘ജി.കാർത്തികേയന്റെ മകൻ’ എന്ന മേൽവിലാസമാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ശബരീനാഥനു വഴിയൊരുക്കിയതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റേതായ ഇടം ഉറപ്പിക്കാനുള്ള മികവും സാമർഥ്യവും അദ്ദേഹം... KS Sabarinathan | Cross Fire Interview

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ വിദ്യാസമ്പന്നരായ പുതു തലമുറ രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കോൺഗ്രസിലെ കെ.എസ്.ശബരീനാഥൻ എംഎൽഎ. ‘ജി.കാർത്തികേയന്റെ മകൻ’ എന്ന മേൽവിലാസമാണ് രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ശബരീനാഥനു വഴിയൊരുക്കിയതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്റേതായ ഇടം ഉറപ്പിക്കാനുള്ള മികവും സാമർഥ്യവും അദ്ദേഹം പ്രകടിപ്പിച്ചു. യുവ തലമുറയ്ക്ക് അവസരം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നവരുടെ ശക്തനായ പ്രതിനിധി കൂടിയാണ് ഇന്നു ശബരീനാഥൻ. 

പിഎസ്‌സി ഉദ്യോഗാർഥി സമരത്തെ പിന്തുണച്ചു ശബരിയും ഷാഫി പറമ്പിലും നടത്തിയ നീണ്ട നിരാഹാര സമരം യുഡിഎഫിൽ സൃഷ്ടിച്ച ആവേശവും ചെറുതല്ല. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിൽ അനിവാര്യമായ ‘തലമുറ മാറ്റത്തെ’ക്കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ശബരീനാഥൻ സംസാരിക്കുന്നു. 

ADVERTISEMENT

കോൺഗ്രസിലെ പുതു തലമുറയുടെ പ്രതിനിധിയാണ് താങ്കൾ? നിയമസഭാ തിരഞ്ഞെടുപ്പിൽ ആ തലമുറയ്ക്കു ലഭിക്കാനിടയുള്ള പ്രാതിനിധ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ എന്താണ്? 

ഏതു കാലത്തേക്കാളും യുവാക്കൾ ഇത്തവണ കൂടുതലായി മത്സരിക്കാനുണ്ടാകുമെന്നു നേതാക്കളെല്ലാം പറയുന്നുണ്ട് ‘പോസിറ്റിവ്’ ആയ വലിയ മാറ്റം അതു സൃഷ്ടിക്കും. വിജയസാധ്യതയുള്ള, താഴേത്തട്ടിൽ നല്ല ബന്ധമുള്ള, പ്രവർത്തിക്കുന്ന പുതുമുഖങ്ങൾക്കു വേണ്ടിയാണ് ഞങ്ങളെല്ലാം വാദിക്കുന്നത്. ഭാവിയെക്കുറിച്ചു സംസാരിക്കാൻ കഴിയുന്നവരെയാണ് ഇനിയുള്ള കാലത്തു വേണ്ടത്. ‘ഒരാളെ ജയിപ്പിച്ചാൽ എനിക്ക് എന്താണ് ഗുണം’ എന്നു ചിന്തിക്കുന്നവർ കൂടുതലായി വരുന്നു.എല്ലാ തലമുറകളുമായും സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരും ആകണം സ്ഥാനാർഥികൾ. ഇന്നത്തെ പുതു തലമുറയിൽപ്പെട്ട ഭൂരിഭാഗം പേർക്കും അതിനു പറ്റുന്നുണ്ട്. അങ്ങനെയുള്ളവർക്കു വേണ്ടിയാണ് ഞങ്ങൾ ശാഠ്യം പിടിക്കുന്നത്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്  പ്രസിഡന്റ് കൂടിയാണല്ലോ. സംഘടനയ്ക്കു ലഭിക്കാനിടയുള്ള പ്രാതിനിധ്യമോ? പട്ടിക കൈമാറിയോ? 

യുവാക്കൾക്കു വേണ്ടി മാത്രമല്ല പാലക്കാട് നടന്ന ഞങ്ങളുടെ സംസ്ഥാന സമ്മേളനം ശബ്ദിച്ചത്. പാർട്ടിയുടെ ഈ നിർണായക ഘട്ടത്തിൽ യുവാക്കളെയും പുതുമുഖങ്ങളെയും രംഗത്തിറക്കുകയാണു വേണ്ടത് എന്നാണു ഞങ്ങൾ ചൂണ്ടിക്കാട്ടിയത്. പുതുമുഖങ്ങൾ എന്നു പറഞ്ഞാൽ സംസ്ഥാനതലത്തിലോ ഒരുപക്ഷേ ജില്ലാ തലത്തിൽ പോലുമോ അറിയപ്പെടുന്ന ആളുകളായിരിക്കില്ല. കെപിസിസി ഓഫിസിൽ ഒരു യോഗത്തിലോ പുഷ്പാർച്ചനയ്ക്കോ അവർ വന്നിട്ടുണ്ടാകില്ല. പക്ഷേ അവരുടെ നാട്ടിൽ ഇന്ദിരാജി അനുസ്മരണം പോലുള്ള ചടങ്ങുകളെല്ലാം സംഘടിപ്പിച്ചു നല്ല  സ്വാധീനം ഉള്ളവരായിരിക്കും. അങ്ങനെയുള്ളവരെ കണ്ടെത്തണം. 

ശബരീനാഥൻ എംഎൽഎ
ADVERTISEMENT

യൂത്ത് കോൺഗ്രസ്  ഔദ്യോഗികമായി ഒരു പട്ടിക കൈമാറിയിട്ടില്ല. പക്ഷേ സമാന മനഃസ്ഥിതിയുള്ളവർ പല ചർച്ചകൾ നടത്തുകയും നിർദേശങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പു വ്യത്യാസങ്ങളെല്ലാം മാറ്റിവച്ചു പാർട്ടിക്കു വേണ്ടി ഏറ്റവും മികച്ച, ശക്തരായ ഒരു നിരയെ അവതരിപ്പിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.വളരെ കൃത്യവും ഗൗരവതരവുമായ ഒരു ‘ഫീഡ്ബാക്ക്’ ഞങ്ങൾ നൽകിയിട്ടുണ്ട്. അതു നേതൃത്വം ഗൗരവത്തോടെ പരിഗണിക്കുന്നുമുണ്ട്. 

എന്തെങ്കിലും ഉറപ്പ് ഇക്കാര്യത്തിൽ നേതൃത്വം  നൽകിയിട്ടുണ്ടോ? 

പേരുകളുടെ കാര്യത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. അതേസമയം ഏതെങ്കിലും ഒരു കുറ്റിച്ചൂലിനെ നിർത്തിയാൽ ജയിപ്പിക്കാൻ കഴിയില്ലെന്ന് എ.കെ.ആന്റണിയെപ്പോലുള്ളവർ വരെ ചൂണ്ടിക്കാട്ടി കഴിഞ്ഞു. സാധാരണ പോലുളള ഒരു പട്ടികയാകില്ല ഇത്തവണ കോൺഗ്രസിന്റേത് എന്നാണ് എല്ലാവരുടേയും സംസാരത്തിൽ നിന്നു ‍ മനസ്സിലാക്കുന്നത്. 140 സ്ഥാനാർഥികളുടെ ഒരു പട്ടിക ഒരാൾ‍ വായിക്കുമ്പോൾതന്നെ മതിപ്പു തോന്നണം.‘കൊള്ളാം, തരക്കേടില്ല’ എന്ന  ആത്മഗതമുണ്ടാകണം. അതിനു വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്. 

രമ്യാ ഹരിദാസ് എന്ന പരീക്ഷണം ലോക്സഭയിൽ നടത്തിയില്ലായിരുന്നെങ്കിൽ ആലത്തൂരിൽ ബുദ്ധിമുട്ടാകുമായിരുന്നില്ലേ? അത്തരം ‘ആലത്തൂർ മോഡലുകൾ’ തുടരണം. ആറ്റിങ്ങലിൽ അടൂർ പ്രകാശ് എന്ന പരീക്ഷണം, രാജ്മോഹൻ ഉണ്ണിത്താൻ എന്ന കാസർകോട്ടെ  പരീക്ഷണം.. ഇതെല്ലാം എന്തൊരു ചലനമാണ് ഉണ്ടാക്കിയത്! അത്തരം പരീക്ഷണങ്ങൾ തുടരാനുളള ധൈര്യം പാർട്ടി കാണിക്കണം. അതു ജനങ്ങൾ അംഗീകരിക്കും. 

ADVERTISEMENT

പുതുമുഖങ്ങൾ എന്തു മാറ്റമാണ് സൃഷ്ടിക്കുന്നത്? 

ഭൂത–വർത്തമാന കാലങ്ങൾ പ്രധാനം തന്നെയാണ്. എന്നാൽ ഭാവിയെക്കുറിച്ച് ജനങ്ങൾ‍ക്കു പ്രതീക്ഷ നൽകുകയാണ് ഇപ്പോൾ വേണ്ടത്. പുതിയ നൂറ്റാണ്ടിനെക്കുറിച്ചുള്ള സമൂഹത്തിന്റെ പ്രതീക്ഷകൾ മനസ്സിലാക്കാൻ പുതിയ തലമുറയ്ക്കു കൂടുതലായി സാധിക്കും. അവരെല്ലാം ചെറുപ്പക്കാരാകണമെന്ന്  നിർബന്ധമില്ല. മനോഭാവത്തിലെ മാറ്റം പ്രധാനമാണ്. കേരളത്തിലെ ഏതു വിഭാഗത്തിൽ പെട്ടവരും ഏതു പ്രായക്കാരുമായും സംവദിക്കാൻ കഴിയുന്ന ഒരാൾ ശശി തരൂർ അല്ലേ? ചരിത്രത്തിലും പാരമ്പര്യത്തിലും  മാത്രം  ഊന്നി നിന്നു കൊണ്ട് സംസാരിച്ചാൽ പോരാ, ഭാവിയെക്കുറിച്ചു പ്രത്യാശകൾ കൂടി പകരണം.

സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്കൊപ്പം ശബരീനാഥൻ (ചിത്രം: സമൂഹമാധ്യമം)

അതേസമയം അനുഭവ സമ്പത്തിനെയും അവഗണിക്കാൻ കഴിയില്ല എന്ന വാദമുണ്ടല്ലോ? 

തീർച്ചയായും. അനുഭവസമ്പത്തുള്ള, അനിവാര്യരായ ആളുകൾ തീർച്ചയായും ഉണ്ടാകണം. എന്നാൽ അനുഭവ സമ്പത്തു മാത്രം പോരാ,  വിജയസാധ്യത കൂടി കണക്കിലെടുക്കണം. അനുഭവ സമ്പത്തും വിജയസാധ്യതയും, ചെറുപ്പവും വിജയസാധ്യതയും. ഈ  രണ്ടു കാര്യവും എടുക്കുമ്പോഴും വിജയസാധ്യതയാണു പ്രധാനം. 

എന്നാൽ മിക്ക മണ്ഡലങ്ങളിലും പതിവു മുഖങ്ങൾ മത്സരിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലോ?

പാർട്ടിയുടെ ഈ ഘട്ടത്തിൽ വളരെ പ്രസാദാത്മകമായ ഒരു മാറ്റം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ വളരെ തുറന്നു കാട്ടപ്പെട്ട അവസ്ഥയിൽ നിൽക്കുകയാണ്. നാട്ടിൽ വലിയ ജനരോഷം  ഉണ്ട്. അതു വോട്ടിലേയ്ക്കു പരിവർത്തനം ചെയ്യാൻ കഴിയുന്ന മുഖങ്ങൾ പട്ടികയിൽ ഉണ്ടാകണം. സർക്കാരിനെതിരെ പ്രതികരിക്കാൻ തയാറായിരിക്കുന്ന ഒരു വോട്ടർ യുഡിഎഫിന്റെ സ്ഥാനാർഥിയെ കണ്ടു മുന്നണിക്കു വോട്ടു ചെയ്യാത്ത സ്ഥിതി ഉണ്ടാകരുത്. മറിച്ചു ജനരോഷം പ്രതിഫിക്കുന്ന മികച്ച സ്ഥാനാർഥി പട്ടിക ആയിരിക്കണം. കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾ ആ പട്ടികയിലും പ്രതിഫലിക്കണം. അരുവിക്കരയിൽ  വോട്ടു ചെയ്യുന്നയാൾ മൊത്തം പട്ടിക കൂടി നോക്കിയിട്ടാണ് അതു ചെയ്യുന്നത് എന്ന കാര്യം കണക്കിലെടുക്കണം.

മറ്റൊരു രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്കു വന്നയാളാണ് താങ്കൾ.ആ വരവ് എത്ര കണ്ടു സുഗമമായിരുന്നു? 

മുംബൈയിലുള്ള ഓഫിസിൽ നിന്ന് വണ്ടി ഓടിച്ച് ഒരു സിഗ്നൽ പോയിന്റിൽ നിൽക്കുമ്പോഴാണ് അരുവിക്കരയിൽ  ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന സന്ദേശം എനിക്കു വരുന്നത്. എംപിമാർക്കുള്ള ടാറ്റാ ട്രസ്റ്റിന്റെ  ഒരു അവതരണത്തിനായി ഡൽഹിയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു അന്ന്. അങ്ങനെ നിന്ന ഞാനാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്കു വന്നത്. അതിനു ശേഷം പാർട്ടി എന്നോട് വളരെ സ്നേഹവും ദയയും കാട്ടിയിട്ടുണ്ട്. ഒരു പുതുമുഖം എന്ന നിലയിൽ നിന്ന് എല്ലാവർക്കും അറിയാവുന്ന ഒരു രാഷ്ട്രീയക്കാരനായി എന്നെ മാറ്റിയതു കോൺഗ്രസാണ്. പാർട്ടിയില്ലെങ്കിൽ ഞാൻ ഒന്നുമല്ല. അവർ നൽകുന്ന വേദികൾ തെറ്റില്ലാതെ  ഉപയോഗിക്കുന്നുവെന്നു മാത്രമേയുള്ളൂ. 

ശബരീനാഥൻ ഭാര്യ ദിവ്യ എസ്.അയ്യർക്കൊപ്പം

രാഷ്ട്രീയത്തിലേക്കു വരേണ്ടിയിരുന്നില്ല എന്നു വിചാരിച്ച ഏതെങ്കിലും സന്ദർഭം ഉണ്ടായോ? 

അങ്ങനെ തോന്നിയിട്ടില്ല. ഈ ആറു വർഷവും തൃപ്തനാണ്. എങ്ങനെയാണോ എന്റെ ജീവിതം പോകാൻ ആഗ്രഹിച്ചത് അങ്ങനെയല്ല ഇപ്പോൾ പോകുന്നത്. മുൻകൂർ പ്ലാൻ ചെയ്തതു പോലെ പോകണമെന്ന് എനിക്കു നിർബന്ധവുമില്ല. ആറു വർഷം കൊണ്ട് നൂറു ശതമാനം രാഷ്ട്രീയക്കാരനായി  മാറി. ‘വണ്ടിക്കകത്തിരുന്ന് ഓടരുത്’എന്ന് അച്ഛൻ പറയും. വരുന്നതു വരുന്നതുപോലെ എടുക്കണമെന്നു കരുതാറുണ്ട്. ഈ മാറ്റം ഞാൻ ആസ്വദിക്കുന്നു. പണ്ടു കുറേ ശമ്പളം ഉണ്ടായിരുന്നു എന്നൊന്നും ചിന്തിക്കാറില്ല. ഓർമകളിലെ നല്ല കാര്യങ്ങൾ നിലനിർത്തി വീണ്ടും മുന്നോട്ടുപോകാനാണ്ശ്രമിക്കാറുള്ളത്. അത് ഒരു ഭാണ്ഡക്കെട്ടായി കൊണ്ടു നടക്കാറില്ല. 

നൂറു ശതമാനം രാഷ്ട്രീയക്കാരനാകുന്നതും ശബരീനാഥൻ എന്ന മാന്യനായ ചെറുപ്പക്കാരനും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ടോ? 

ഒരു യുക്തിയും ഇല്ലാതെ ഒരു ഫയൽ തടഞ്ഞു വയ്ക്കപ്പെടുന്നതെല്ലാം കാണുമ്പോൾ രോഷം വരാറുണ്ട്. അതു പ്രകടിപ്പിക്കാറുണ്ട്. പക്ഷേ മാന്യത വിട്ട് ഒന്നും  ചെയ്യാറില്ല. ആഗോള രാഷ്ട്രീയം ശ്രദ്ധിച്ചാൽ വിദ്യാഭ്യാസത്തിനും കാഴ്ച്ചപ്പാടിനും ഇനിയുള്ള കാലത്തു  വലിയ പ്രസക്തിയുണ്ട്. ദൈനംദിന രാഷ്ട്രീയം നടത്തി അവിടെ വെട്ടി, ഇവിടെ വെട്ടി പോകുന്നവരെ നമ്മൾ ഓർത്തിരിക്കാറില്ല. കാഴ്ചപ്പാടും നിലപാടും ഉള്ളവരാണ് എക്കാലത്തും ഓർമിക്കപ്പെടുക. എന്റെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ ജീവിതം തെളിയിക്കുന്നതും അതു തന്നെയാണ്. സ്ഥിരം രീതികളിൽനിന്നു മാറി നിൽക്കാൻ കഴിയുന്നവർക്കും ഒരു ഇടം കേരള രാഷ്ട്രീയത്തിലുണ്ട്

ഷാഫി പറമ്പിലിനൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ ശബരീനാഥൻ (ചിത്രം: സമൂഹമാധ്യമം)

ശശി തരൂർ, കെ.എസ്. ശബരീനാഥൻ തുടങ്ങിയവരുടെ വരവോടെ മറ്റൊരു ഗതിയിലേക്കു കേരള രാഷ്ട്രീയം മാറുന്നു എന്നാണോ? 

ഞാൻ ഒരു പ്രത്യേക സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കു വന്നതാണ്. അതിനുശേഷം സാധാരണ രാഷ്ട്രീയനേതാക്കൾ ചെയ്യുന്ന എല്ലാ റോളുകളും ചെയ്തു തന്നെയാണ്  മുന്നോട്ടുപോകുന്നത്. പക്ഷേ  ഇതുപോലുള്ള പരീക്ഷണങ്ങളും മേമ്പൊടിക്കു വേണ്ടതാണ്. 

അച്ഛൻതന്നെയാണോ രാഷ്ട്രീയത്തിലെ റോൾ മോഡൽ? 

വളരെ സമ്മർദ്ദം നേരിടുന്ന ഒരു മേഖലയാണ് രാഷ്ട്രീയം. അപ്പോഴെല്ലാം അച്ഛന്റെ ഓർമകളാണ് കരുത്താകുന്നത്. ‘പദവികൾക്ക് അപ്പുറം നിങ്ങളുടെ ജീവിതത്തിന്റെ ആകെത്തുക എന്താണ്? ’എന്ന തത്വചിന്താപരമായ ഒരു വലിയ ചോദ്യമുണ്ട്. അതാണ് അച്ഛനെ നയിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവികളിൽ എത്താൻ കഴിയുന്ന ആളായിരുന്നു ജി. കാർത്തികേയൻ. ഒടുവിൽ വഹിച്ചത് സ്പീക്കർ പദവിയാണ്. പക്ഷേ സമൂഹത്തിൽ അദ്ദേഹത്തിനു വലിയ വിലയുണ്ട്. സ്ഥാനത്തേക്കാൾ,വ്യക്തിത്വം കൊണ്ട് അടയാളപ്പെടുത്തണം എന്നാണു ഞാനും ആഗ്രഹിക്കുന്നത്.

പിതാവിന്റെ മകൻ എന്നതാണു താങ്കൾക്ക് കടന്നുവരാൻ വഴിയൊരുക്കിയത്. അതിന്റെ പേരിൽ തിക്താനുഭവങ്ങളും ഉണ്ടായിക്കാണില്ലേ? 

സൈബർ ആക്രമണങ്ങളിലും മറ്റും ആവർത്തിക്കുന്ന ഒരു കാര്യം അതു തന്നെയാണ്. ‘കാർത്തികേയൻ സാറിന്റെ മകൻ’ എന്നുതന്നെയുള്ള വിശേഷണമാണ് മണ്ഡലത്തിലുള്ളവർക്കും ഉള്ളത്. അച്ഛന്റെ ആത്മാവിനോടു പൂർണമായും നീതി പുലർത്തുന്ന, അതേസമയം സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ഒരാളായിട്ടാണ് ഞാൻ സ്വയം കരുതുന്നത്. ആ അടിത്തറയിൽ പൂർണമായി നിന്നു കൊണ്ടു സ്വന്തമായ ഇടം കണ്ടെത്താനും  നിലപാടുകൾ എടുക്കാനുമാണ് ഇഷ്ടം. നല്ലൊരു ഭാരവും അതിന്റെ ഭാഗമായി ഉണ്ട്. എന്തു ചെയ്താലും താരതമ്യം വരും. ‘ഒരു ചെക്ക് ആന്‍ഡ് ബാലൻസ്’ ആയി അച്ഛൻ എപ്പോഴും കൂടെയുണ്ട്. അത് ഒരു വഴിവിളക്കു തന്നെയാണ്. ഓരോ കാര്യം ചെയ്യുമ്പോഴും ഓരോ വാക്ക് പറയുമ്പോഴും അബോധത്തിൽ ഒരു താരതമ്യം എന്റെ മനസ്സിലും ‘വർക്ക്’  ചെയ്യും.  

ശബരീനാഥൻ എംഎല്‍എ

മക്കൾ രാഷ്ട്രീയത്തോട് പൊതുവിൽ കേരള സമൂഹത്തിന്  അസഹിഷ്ണുതയുണ്ടെന്നു തോന്നുന്നുണ്ടോ? 

അതെല്ലാം ഓരോ സാഹചര്യത്തെ ആശ്രയിച്ചാണ്. ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങളാണ്. ജനങ്ങളുടെ പരീക്ഷയിൽ അങ്ങനെയുള്ളവർക്കു ജയിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിൽ തെറ്റില്ല. അന്ധമായ എതിർപ്പ്  ആവശ്യമില്ല. 

രാഷ്ട്രീയം കണ്ടു വളർന്നയാളാണെങ്കിലും സമരങ്ങളിലൊന്നും പങ്കെടുക്കാത്ത കൗമാരവും യൗവനവുമാണ്. പെട്ടെന്ന് പിഎസ്‌സി സമരത്തിന്റെ ഭാഗമായി ഒൻപതു ദിവസം നിരാഹാരം കിടക്കേണ്ടി വന്നത്  എങ്ങനെ കൈകാര്യം ചെയ്തു? 

എല്ലാത്തിനെയും ഒരു വെല്ലുവിളിയായി എടുക്കുക എന്ന മനോഭാവമാണ് അക്കാര്യത്തിലും പുലർത്തിയത്. ‘രണ്ടു ദിവസത്തിന് അപ്പുറം പോകില്ല’ എന്ന പരിഹാസം സോഷ്യൽ മീഡിയയിൽ ഉണ്ടായി. ‘ആദ്യമായി’ ഒരിക്കൽ നിരാഹാരം കിടക്കേണ്ടി വരില്ലേ? പാർട്ടിയുടെയും പ്രവർത്തകരുടെയും ഊർജം അവിടെ നൽകുന്ന ആവേശം വ്യത്യസ്തമാണ്. ആ വിഷയത്തോടുള്ള പ്രതിബദ്ധതതയും ഊർജം നിറച്ചു. കേരള രാഷ്ട്രീയത്തിലും ഭരണ തലത്തിലും ഈ പിഎസ് സി സമരം വഴിത്തിരിവാണ്. ഭാവിയിൽ ഏതു സർക്കാർ വന്നാലും ഇങ്ങനെ ഒരു വിഭാഗത്തെ ബുദ്ധിമുട്ടിലാക്കാൻ ഇനി മടിക്കും. 

എത്ര വലിയ രാഷ്ട്രീയ ചോദ്യങ്ങളാണ് ആ കുട്ടികൾ ഉയർത്തുന്നത്! ലയ രാജേഷിനെ പോലെ ഒരു പെൺകുട്ടി എന്തൊരു ശക്തമായ സാന്നിധ്യമാണ്! യുവാക്കളെ പറ്റിച്ചും തിരസ്കരിച്ചും രാഷ്ട്രീയ നേതൃത്വത്തിനു മുന്നോട്ടു പോകാൻ കഴിയില്ല എന്നാണു  സമരം തെളിയിച്ചത്. സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ അണ്ണാ ഹസാരെ സമരത്തോടു മാത്രമെ ഇതിനെ  താരതമ്യപ്പെടുത്താൻ കഴിയൂ. 

ഭർത്താവ് പ്രതിപക്ഷത്തെ തീപ്പൊരി നേതാവ്, ഭാര്യ ദിവ്യ എസ് അയ്യർ അതേ സർക്കാരിലെ ഐഎഎസ് ഉദ്യോഗസ്ഥ. എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു? 

രണ്ടു പേരുടെയും കർമ ജീവിതത്തെ പ്രഫഷണലായി കാണുകയേ വഴിയുള്ളൂ. ആ മാർഗമാണ് ഞാനും ദിവ്യയും ആദ്യകാലം മുതൽ സ്വീകരിക്കുന്നത്. ഞങ്ങൾ പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. അതേസമയം അതിർവരമ്പുകൾ കൃത്യമായി അറിയാം. ദിവ്യ അക്കാര്യത്തിൽ വളരെ പ്രായോഗികമതിയാണ്. ഒൻപതു ദിവസവും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമ്പോൾ, മിക്ക ദിവസവും ദിവ്യ സെക്രട്ടേറിയറ്റിലുണ്ടായി. എന്റെ സമരപ്പന്തലിനു മുന്നിലൂടെ പോയി. ഒന്നു കാണണം എന്നു ഞങ്ങൾ രണ്ടുപേർക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ‍ അവർക്ക് അതിനു സാധിക്കുമായിരുന്നില്ല. ഒരു ദിവസം മോന്റെ രണ്ടാം ജന്മദിനമായിരുന്നു. തലസ്ഥാനത്ത് തൊട്ടടുത്ത് ഉണ്ടായിട്ടും ഞങ്ങൾക്ക് ഒരുമിച്ചുണ്ടാൻ കഴിഞ്ഞില്ല.

യൂത്ത് കോൺഗ്രസിൽ താങ്കളും ഷാഫി പറമ്പിലും  രണ്ടു ഗ്രൂപ്പുകളുടെ പ്രതിനിധികളാണ്. പ്രസിഡന്റാകാൻ മത്സരിച്ചവരുമാണ്. എന്നാൽ നിങ്ങൾക്കിടയിൽ ഒരു ‘കെമിസ്ട്രി’  ഉണ്ടെന്നു തോന്നിയിട്ടുണ്ടല്ലോ? 

ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ശബരീനാഥനും ഷാഫി പറമ്പിലും. പുതിയ കാലത്തു  പാർട്ടിയെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങളും  ഞങ്ങൾക്കുണ്ട്. ആ ‘കെമിസ്ട്രി’ യുടെ കാരണവും അതാണ്. ഞങ്ങൾ രണ്ടും മുകളിൽ ഒരു യുദ്ധം തുടങ്ങിയാൽ താഴേയ്ക്കും അതു പോകും. ഒരുമിച്ചു നിന്നാൽ താഴേയ്ക്ക് ആ ഐക്യവും  പടരും. 

ഭാവിയിൽ കേരളത്തിലെ ഗ്രൂപ്പു രാഷ്ട്രീയവും അങ്ങനെ മാറേണ്ടതാണ് എന്നാണോ? 

കോൺഗ്രസ് രാഷ്ട്രീയത്തിന് ഇപ്പോഴത്തെ ചട്ടക്കൂടിൽ മുന്നോട്ടു പോകാൻ കഴിയില്ല. ഒരു വലിയ മാറ്റം പാർട്ടിക്ക് ആവശ്യമുണ്ട്. ചിന്തയിൽ, ധാരണകളിൽ, സാംസ്കാരിക, സാമൂഹിക  പ്രശ്നങ്ങളിൽ എല്ലാം മാറ്റം നിഴലിക്കണം. 

അരുവിക്കരക്കാരെ സമീപിക്കാൻ പോകുകയാണല്ലോ. തദ്ദേശ തിരഞ്ഞെടുപ്പിൽ‍ എൽഡിഎഫ്  നടത്തിയ മുന്നേറ്റം  ആശങ്ക സൃഷ്ടിക്കുന്നുണ്ടോ?

സ്ഥാനാർഥിത്വം സംബന്ധിച്ചു പാർട്ടിയുടെ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ആറു വർഷവും അരുവിക്കരക്കാരുടെ സുഖദു:ഖങ്ങളിൽ ഞാൻ പങ്കാളിയായിരുന്നു. ഒരു കലർപ്പുമില്ലാതെ അവിടെ പ്രവർത്തിച്ചിട്ടുണ്ട്. എംഎൽഎയും വോട്ടർമാരും തമ്മിലെ ബന്ധത്തിന് അപ്പുറമായ ഒരു സ്നേഹബന്ധം ഉണ്ടാക്കാനാണ് ശ്രമിച്ചത്.അച്ഛനായി തുടങ്ങിയ വൈകാരിക ബന്ധം നിലനിർത്തുകയാണു ചെയ്തത്.

ശബരീനാഥൻ എംഎൽഎ, ബെന്യാമിൻ

എഴുത്തുകാരൻ ബെന്യാമിനുമായുള്ള പ്രശ്നങ്ങൾ തീർന്നോ? 

ഞങ്ങളുടെ ഫെയ്സ്ബുക് യുദ്ധം തീർക്കാൻ ഒരു പങ്ക് വഹിച്ചതു ദിവ്യയാണ്. ഞങ്ങൾ മൂന്നു പേരും തമ്മിലെ സൗഹൃദത്തെ അതു ബാധിക്കുമെന്നു വന്നപ്പോൾ  തീർക്കാനുള്ള പക്വത അദ്ദേഹം കാട്ടി. ഞാനും ആ നിലയ്ക്ക് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ  പരസ്പരം തല്ലി അതു മറ്റുള്ളവർക്ക് ഇന്ധനം നൽകുന്നതിന്റെ കേട്  മനസ്സിലാക്കുന്ന സ്നേഹ ബന്ധം ഞങ്ങൾ മൂന്നു പേർക്കും ഇടയിലുണ്ട്. 

പ്രതിപക്ഷത്തെ ക്ഷോഭിക്കുന്ന പ്രതിനിധിയാണെങ്കിലും ‘ജികെയുടെ മകൻ’ എന്ന സ്നേഹവാത്സല്യം മുഖ്യമന്ത്രി പിണറായി വിജയന് അടക്കം  ഉണ്ടെന്നു തോന്നിയിട്ടുണ്ടല്ലോ? 

അച്ഛന്റെ സമകാലികരാണ് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും മുതിർന്ന നേതാക്കൾ. അതിന്റെ  വ്യക്തിപരമായ സ്നേഹം അവർക്കെല്ലാം ഉണ്ട്. ആ തലമുറയിലുള്ളവർക്ക് പരസ്പരം വലിയ സ്നഹബന്ധമുണ്ടെന്നു തോന്നിയിട്ടുണ്ട്. ഒരിക്കൽ കന്റീനിൽ വച്ച് സംസാരിക്കുന്നതിനിടയിൽ അച്ഛന്റെ  കാര്യം പറഞ്ഞപ്പോൾ എസ്. ശർമ വളരെ വികാരാധീനനായി. എന്നാൽ ഞാൻ കടുത്ത രാഷ്ട്രീയം പറഞ്ഞു തുടങ്ങുകയും ചാനലുകളിൽ പ്രതിപക്ഷത്തിന്റെ പ്രതിനിധികളിൽ ഒരാളായി മാറുകയും ചെയ്ത ശേഷം സ്നേഹം പഴയ അതേ അളവിൽ അവർ പുറത്തു കാണിക്കാറില്ല!

English Summary: 'Cross Fire' Interview with K.S. Sabarinathan MLA