ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കും 45 വയസ്സിനും അതിൽക്കൂടുതലും പ്രായമുള്ളവർക്കും കുത്തിവയ്പ് നൽകിത്തുടങ്ങിയ ആദ്യ ദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ പ്രശംസിച്ച് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ... | Narendra Modi | Dr Randeep Guleria | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കും 45 വയസ്സിനും അതിൽക്കൂടുതലും പ്രായമുള്ളവർക്കും കുത്തിവയ്പ് നൽകിത്തുടങ്ങിയ ആദ്യ ദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ പ്രശംസിച്ച് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. വാക്സിനേഷൻ സംബന്ധിച്ചു ജനങ്ങളുടെ മനസ്സിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒഴിവാക്കാൻ മോദിയുടെ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണു മോദി സ്വീകരിച്ചത്. ‘വാക്‌സീൻ എടുക്കുന്നതിനായി പ്രധാനമന്ത്രി ആശുപത്രി സന്ദർശിക്കുന്നതിനെ കുറിച്ച് എയിംസിനെ അറിയിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിനു മാത്രമായി പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയില്ല. ആഴ്ചയിലെ ആദ്യ ദിവസമായതിനാൽ, ആശുപത്രിയിലെ രോഗികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ അതിരാവിലെ വരാൻ അദ്ദേഹം തീരുമാനിച്ചു’– വാർത്താ ഏജൻസിയായ പിടിഐയോടു ഗുലേറിയ പറഞ്ഞു.

ADVERTISEMENT

‘ആദ്യ ദിവസം തന്നെ പ്രധാനമന്ത്രി വാക്സീൻ എടുത്തത് പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയും അവർക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യും. ആളുകൾ കുത്തിവയ്പ് എടുക്കാൻ മുന്നോട്ടുവരുന്നതിലൂടെ ഇന്ത്യയെ രോഗത്തിൽനിന്നു മുക്തമാക്കാം. മോദിക്കാണു കുത്തിവയ്പ് എടുക്കുന്നതെന്നു സിസ്റ്റർ പി.നിവേദയെ രാവിലെ മാത്രമാണ് അറിയിച്ചത്. രാവിലെ ആറരയോടെയാണു അദ്ദേഹം കുത്തിവയ്പെടുത്തത്. പ്രോട്ടോക്കോൾ അനുസരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിനു പ്രശ്നങ്ങളൊന്നുമില്ല.’– ഗുലേറിയ പറഞ്ഞു.

English Summary: PM's move to get inoculated would instil confidence, remove hesitancy: Guleria