മോദി സന്ദേഷ്, ദീദി സന്ദേഷ്; ബംഗാളിൽ പലഹാരത്തിലും തിരഞ്ഞെടുപ്പ് പോരാട്ടം
കൊൽക്കത്ത∙ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം സംസ്ഥാനത്തെ ജനപ്രിയ മധുരപലഹാരങ്ങളിൽ വരെ എത്തിയിരിക്കുന്നു. ബംഗാളിലെ ‘സന്ദേശ്’ എന്ന മധുരപലഹാരത്തിൽ തൃണമൂൽ | Khela Hobe | Jai Shri Ram | Bengal sweet shops | Trinamool Congress | BJP | West Bengal Assembly Elections 2021 | Manorama Online

കൊൽക്കത്ത∙ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം സംസ്ഥാനത്തെ ജനപ്രിയ മധുരപലഹാരങ്ങളിൽ വരെ എത്തിയിരിക്കുന്നു. ബംഗാളിലെ ‘സന്ദേശ്’ എന്ന മധുരപലഹാരത്തിൽ തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും മുദ്രാവക്യങ്ങൾ ഇരുപാർട്ടികളുടെയും പതാകയുടെ നിറത്തിൽ എഴുതി വിൽക്കുന്നതാണ് ഇപ്പോഴത്തെ ‘ബംഗാൾ ട്രെന്‍ഡ്’. തൃണമൂലിന്റെ മുദ്രാവാക്യമായ ‘ഖേലാ ഹോബെ’ (ഗെയിം ഓൺ എന്നർഥം) എന്നത് വെള്ളയും പച്ചയും നിറത്തിൽ എഴുതുമ്പോൾ, ബിജെപിയുടെ മുദ്രാവാക്യം ‘ജയ് ശ്രീറാം’ വെള്ളയും ഓറഞ്ചും നിറത്തിലാണ് എഴുതുക.
'ഗെയിം ഓൺ എന്നർഥമുള്ള ‘ഖേലാ ഹോബെ’ തൃണമൂൽ കോൺഗ്രസ് ആദ്യം നൽകിയ മുദ്രാവാക്യമാണ്. പാർട്ടി നേതാക്കൾ ബിജെപിയിലേക്ക് മാറിയപ്പോൾ മുഖ്യമന്ത്രി മമത ബാനർജി അത് പ്രതിപക്ഷത്തിനെതിരായ ആയുധമാക്കി. ബംഗാളിലുടനീളം വരുന്ന ടിഎംസി റാലികളിലും പരസ്യബോർഡുകളിലും മുദ്രാവാക്യത്തെയും ഒപ്പം ചേർത്തു. മുദ്രാവാക്യത്തിന്റെ സ്വന്തം പതിപ്പുകള്‍ പ്രതിപക്ഷ പാർട്ടികളും പുറത്തിറക്കി. ‘ജയ് ശ്രീറാം’ ബിജെപിയുടെ പ്രചാരണായുധമായി.
മമതയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങളുള്ള മോദി സന്ദേഷ്, ‘ദീദി’ സന്ദേഷ്, ടിഎംസിയുടെയും ബിജെപിയുടെയും ചിഹ്നങ്ങളുള്ള മറ്റു ‘മിഷ്ടികൾ’ (മധുരപലഹാരങ്ങൾ) എന്നിവയും വിൽപനയ്ക്കുണ്ട്. ഇത്തരം മധുരപലഹാരങ്ങൾക്ക് തിരഞ്ഞെടുപ്പ് വേളയിൽ ആവശ്യക്കാരുണ്ടെന്ന് വിൽപനക്കാരൻ സുദീപ് മല്ലിക് പറയുന്നു.
ചോക്ലേറ്റ്, സ്ട്രോബെറി, മാമ്പഴം എന്നിവയുടെ രുചികളിലുള്ള സന്ദേഷിന് വലുപ്പം അനുസരിച്ച് 40 മുതൽ 100 രൂപ വരെയാണ് വില. രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കുന്നവരെ കൂടാതെ, സാധാരണക്കാർക്കിടയിലും സന്ദേഷ് ‘ഹിറ്റാ’വുമെന്നാണ് വിൽപനക്കാരുടെ പ്രതീക്ഷ.
English Summary: It's 'Khela Hobe' vs 'Jai Shri Ram' event at Bengal sweet shops