പ്രക്ഷോഭം നവംബറിലെ ശൈത്യകാലത്ത് ആരംഭിച്ചതിനാൽ, തലസ്ഥാന നഗരിയിലെ കൊടുംതണുപ്പിനെ നേരിടാനുള്ള സൗകര്യങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. ട്രാക്ടറുകളിൽ പിടിപ്പിച്ച ട്രോളികൾക്കുള്ളിൽ വൈക്കോൽ നിരത്തി, അതിനു മുകളിലാണ് കർഷകർ കിടന്നിരുന്നത്. ചൂടിനായി.. Farmers Protest

പ്രക്ഷോഭം നവംബറിലെ ശൈത്യകാലത്ത് ആരംഭിച്ചതിനാൽ, തലസ്ഥാന നഗരിയിലെ കൊടുംതണുപ്പിനെ നേരിടാനുള്ള സൗകര്യങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. ട്രാക്ടറുകളിൽ പിടിപ്പിച്ച ട്രോളികൾക്കുള്ളിൽ വൈക്കോൽ നിരത്തി, അതിനു മുകളിലാണ് കർഷകർ കിടന്നിരുന്നത്. ചൂടിനായി.. Farmers Protest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രക്ഷോഭം നവംബറിലെ ശൈത്യകാലത്ത് ആരംഭിച്ചതിനാൽ, തലസ്ഥാന നഗരിയിലെ കൊടുംതണുപ്പിനെ നേരിടാനുള്ള സൗകര്യങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. ട്രാക്ടറുകളിൽ പിടിപ്പിച്ച ട്രോളികൾക്കുള്ളിൽ വൈക്കോൽ നിരത്തി, അതിനു മുകളിലാണ് കർഷകർ കിടന്നിരുന്നത്. ചൂടിനായി.. Farmers Protest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം കണ്ട എക്കാലത്തെയും വീര്യമേറിയ കർഷക പ്രക്ഷോഭം ഡൽഹിയുടെ അതിർത്തികളിൽ 100 ദിവസം പിന്നിടുമ്പോൾ, കർഷകരുടെ പോരാട്ടവീര്യത്തിനു തെല്ലുമില്ല കുറവ്. ‘ആവശ്യങ്ങൾ അംഗീകരിക്കും വരെ ഞങ്ങൾ പ്രക്ഷോഭം തുടരും; വിരട്ടിയോടിക്കാമെന്നു കരുതേണ്ട’ – പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവുമായ രാകേഷ് ടികായത്തിന്റെ വാക്കുകളിൽ  നിശ്ചയദാർഢ്യമുണ്ട്. ടികായത്തിനെ പോലുള്ള നേതാക്കളുടെ ചങ്കുറപ്പിലാണു ഡൽഹിയുടെ അതിർത്തി മേഖലകളിൽ തമ്പടിച്ചിരിക്കുന്ന കർഷകരുടെ സുരക്ഷ. 

ഡൽഹിയിലെ കർഷക സമര വേദിയിൽനിന്ന്. ചിത്രം: രാഹുൽ ആർ.പട്ടം

കേന്ദ്രം പാസാക്കിയ 3 വിവാദ കൃഷി നിയമങ്ങൾക്കെതിരെ നവംബർ 26നാണു കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ട്രാക്ടറുകളിലെത്തിയ ലക്ഷക്കണക്കിനു കർഷകർ ഡൽഹിയുടെ അതിർത്തിയിലുള്ള സിംഘു, തിക്രി എന്നിവിടങ്ങളിൽ തമ്പടിച്ചു. പിന്നാലെ ടികായത്തിന്റെ നേതൃത്വത്തിൽ യുപിയിൽ നിന്നുള്ള കർഷകർ ഗാസിപ്പുരിലും നിലയുറപ്പിച്ചതോടെ, ഡൽഹിയുടെ അതിർത്തി പ്രദേശങ്ങൾ കർഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രങ്ങളായി. 

കർഷക പ്രക്ഷോഭത്തിൽനിന്ന്. ചിത്രം: ജെ.സുരേഷ്
ADVERTISEMENT

ഇന്നത്തെ അവസ്ഥ

ഗാസിപ്പുരിൽ കർഷകരുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിലുള്ള വീടുകളിലേക്കു പലരും മടങ്ങി; പക്ഷേ, എപ്പോൾ വേണമെങ്കിലും മടങ്ങിയെത്താൻ അവർ സജ്ജരാണ്. അതുകൊണ്ടുതന്നെ ഗാസിപ്പുരിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴികളിൽ സ്ഥാപിച്ച കോൺക്രീറ്റ് ബാരിക്കേഡുകൾ പൊലീസ് നീക്കിയിട്ടില്ല. ഡൽഹി – മീററ്റ് അതിവേഗപ്പാതയും അടഞ്ഞു കിടക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും കിസാൻ മഹാപഞ്ചായത്ത് സമ്മേളനങ്ങൾ നടത്തി, പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണു കർഷക നേതാക്കളുടെ തീരുമാനം. 

കർഷക പ്രക്ഷോഭവേദിയിലെ അടുക്കളയിൽനിന്ന്. ചിത്രം: രാഹുൽ ആർ.പട്ടം
ADVERTISEMENT

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ നിലയുറപ്പിച്ചിട്ടുള്ള സിംഘു, തിക്രി എന്നിവിടങ്ങളിലെ പ്രക്ഷോഭകേന്ദ്രങ്ങൾ സജീവമാണ്. പ്രക്ഷോഭത്തിനായി ആദ്യമെത്തിയവർ മടങ്ങിയപ്പോൾ, പകരം മറ്റു സംഘങ്ങൾ എത്തി. ഇരു സംസ്ഥാനങ്ങളിലെയും വിവിധ ജില്ലകളിൽനിന്ന് പ്രക്ഷോഭവേദികളിലെത്തേണ്ടവരുടെ പട്ടിക കർഷക സംഘടനകൾ തയാറാക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ട്. രാജസ്ഥാൻ–ഹരിയാന അതിർത്തിയിലുള്ള ഷാജഹാൻപുരിലും കർഷകർ പ്രക്ഷോഭകേന്ദ്രം ഒരുക്കിയിട്ടുണ്ട്. 

കർഷക പ്രക്ഷോഭ വേദിയിലെ രാത്രിക്കാഴ്ച. ചിത്രം: രാഹുൽ ആർ.പട്ടം

ഹീറ്ററിനു പകരം കൂളർ

ADVERTISEMENT

പ്രക്ഷോഭം നവംബറിലെ ശൈത്യകാലത്ത് ആരംഭിച്ചതിനാൽ, തലസ്ഥാന നഗരിയിലെ കൊടുംതണുപ്പിനെ നേരിടാനുള്ള സൗകര്യങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. ട്രാക്ടറുകളിൽ പിടിപ്പിച്ച ട്രോളികൾക്കുള്ളിൽ വൈക്കോൽ നിരത്തി, അതിനു മുകളിലാണ് കർഷകർ കിടന്നിരുന്നത്. ചൂടിനായി ഹീറ്ററുകളും സജ്ജമാക്കി. ശൈത്യകാലം ചൂടിനു വഴിമാറിയതോടെ, ഒരാഴ്ച മുൻപ് ഹീറ്ററുകൾ നീക്കം ചെയ്തു. പകരം, പഞ്ചാബിൽ നിന്നു കൂളറുകൾ എത്തിച്ചു. പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന കച്ചവടക്കാർ സ്പോൺസർ ചെയ്ത കൂളറുകൾ കഴിഞ്ഞ ദിവസങ്ങളിൽ സിംഘുവിലും തിക്രിയിലുമെത്തിച്ചു. കർഷകർക്കു താമസിക്കാൻ മുള കൊണ്ട് ചെറിയ കുടിലുകൾ നിർമിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. 

ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിനെത്തിയവർ. ചിത്രം: രാഹുൽ ആർ.പട്ടം

കർഷകനാണ്, വിരട്ട് വേണ്ട

പ്രക്ഷോഭ കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ പൊലീസ് പലകുറി നടത്തിയ ശ്രമം വിജയിക്കാതിരുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് കർഷകരുടെ ഐക്യമാണ്. പൊലീസിനു മുന്നിൽ മുട്ടുമടക്കിയാൽ ഈ രീതിയിൽ ഇനിയൊരു പ്രക്ഷോഭം സംഘടിപ്പിക്കുക എളുപ്പമല്ലെന്നു കർഷക നേതാക്കൾക്കറിയാം. അതുകൊണ്ടു തന്നെ പ്രക്ഷോഭത്തിന്റെ വീര്യം ചോരാതിരിക്കാനുള്ള മുൻകരുതലുകൾ അവർ സ്വീകരിച്ചിട്ടുണ്ട്. പ്രക്ഷോഭകേന്ദ്രങ്ങളിൽ കർഷകരുടെ എണ്ണം ഗണ്യമായി കുറയാതിരിക്കാനുള്ള ജാഗ്രതയും സ്വീകരിച്ചിട്ടുണ്ട്. 100 ദിനം പിന്നിട്ടിട്ടും പ്രക്ഷോഭം തുടരുന്നതിനു പിന്നിൽ സംഘടനകളുടെ സൂക്ഷ്മമായ ആസൂത്രണമുണ്ട്. 

രാകേഷ് ടിക്കായത്ത്. ചിത്രം: രാഹുൽ ആർ.പട്ടം

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷം മാത്രമാണ് ആ ആസൂത്രണത്തിലുണ്ടായ ഏക പിഴവ്. ട്രാക്ടർ മാർച്ച് സമാധാനപരമായിരിക്കണമെന്ന കർഷക നേതാക്കളുടെ ആഹ്വാനം മറികടന്ന് ഡൽഹിയിലേക്കും ചെങ്കോട്ടയിലേക്കും ഇരച്ചുകയറിയ കർഷകർ, പ്രക്ഷോഭത്തിന്റെ മാറ്റു കുറച്ചു. പ്രക്ഷോഭത്തിനു മേൽ ഒരുപരിധി വരെ പിടിമുറുക്കാൻ കേന്ദ്ര സർക്കാരിനെ അതു സഹായിച്ചു. നൂറിലധികം കർഷകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. പൊലീസിന്റെ ഉരുക്കുമുഷ്ടിയെ പക്ഷേ, കർഷകർ ഭയക്കുന്നില്ല. പൊലീസിനെ പേടിയില്ലേയെന്ന ചോദ്യത്തിനു കർഷകരിലൊരാൾ നൽകിയ മറുപടിയിൽ, അവരുടെ പോരാട്ടവീര്യം കാണാം – ‘മണ്ണിൽ പണിയെടുക്കുന്ന കർഷകനാണ്. കയ്യിൽ തഴമ്പും നെഞ്ചിൽ ചങ്കൂറ്റവുമുണ്ട്; വിരട്ട് വേണ്ട!’

English Summary: 100 Days of Indian Farmer's Agitation in Delhi Border

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT