തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ തുരുമ്പെടുത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ....| K Surendran | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ തുരുമ്പെടുത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിലും സ്വർണക്കടത്തു കേസിലും മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ അമിത് ഷായ്ക്കെതിരെ സിബിഐ പറഞ്ഞ ഒരു ആരോപണവും കോടതി അംഗീകരിച്ചില്ലെന്നു കെ.സുരേന്ദ്രന്‍ പറഞ്ഞു. സിബിഐ അമിത് ഷായ്ക്കെതിരെ കേസെടുത്തപ്പോൾ അദ്ദേഹത്തിനു സിപിഎം നേതാക്കളെ പോലെ നെഞ്ചുവേദന വന്നില്ല. കേസെടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയില്ല. പകരം നിയമപരമായ വഴിയാണ് തേടിയത്. 4 ദിവസം അമിത് ഷായെ തടവിൽവച്ചെങ്കിലും കസ്റ്റഡിപോലും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടില്ല. 

ADVERTISEMENT

അമിത് ഷാ കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിച്ചു. അദ്ദേഹത്തിനെതിരെ ഒരു തെളിവും അന്വേഷണ ഏജൻസികൾക്കു ഹാജരാക്കാനായില്ല. രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്നു സിബിഐ കോടതി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ഉപേക്ഷിച്ച വിഴുപ്പ് വീണ്ടും അലക്കുകയാണ് പിണറായി. ട്രയൽപോലും നടക്കാത്ത കേസിനെക്കുറിച്ചാണ് പിണറായി പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്ന ആളാണ് പിണറായി. അന്വേഷണ ഏജൻസികൾക്കു മുന്നിൽ തലയിൽ മുണ്ടിട്ട് പോയ നേതാക്കൾ കേരളത്തിലുണ്ട്. കൊലപാതക കേസിൽ പ്രതിയായ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് പിണറായി. പൊതുസമൂഹം ചോദിക്കുന്ന ചോദ്യമാണ് പിണറായിയോട് അമിത് ഷാ ചോദിച്ചത്. സ്വപ്ന സുരേഷിനെ കരാർ അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനത്തിൽ നിയമിച്ചത് അമിത് ഷാ അല്ല. സ്വർണക്കടത്തിനു സർക്കാർ കാർ ഉപയോഗിച്ചതും അമിത് ഷാ അല്ല. സ്വർണക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയും കൂട്ടാളികളുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summary : K Surendran on Pinarayi Vijayan's arguements against Amit Shan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT