20 വർഷമായി പൊതുരംഗത്തുണ്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മർദവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വിവാഹം കഴിക്കാതിരുന്നതിന്റെ പേരിൽ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും കൂടുതൽ സമയം... Kovoor Munjumon . Kunnathoor Constituency . Election News

20 വർഷമായി പൊതുരംഗത്തുണ്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മർദവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വിവാഹം കഴിക്കാതിരുന്നതിന്റെ പേരിൽ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും കൂടുതൽ സമയം... Kovoor Munjumon . Kunnathoor Constituency . Election News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

20 വർഷമായി പൊതുരംഗത്തുണ്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മർദവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വിവാഹം കഴിക്കാതിരുന്നതിന്റെ പേരിൽ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും കൂടുതൽ സമയം... Kovoor Munjumon . Kunnathoor Constituency . Election News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വിവാഹം കഴിക്കുമെന്നു കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ. വ്യക്തിപരമായ കാരണങ്ങളാണ് ഇത്രയും നാൾ വിവാഹം വേണ്ടെന്നു വച്ചതെന്നും കോവൂർ കുഞ്ഞുമോൻ മനോരമ ഓൺലൈനോടു പറഞ്ഞു. ഇപ്പോൾ പ്രധാനം നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം വിവാഹം കഴിക്കുന്നതു സജീവ പരിഗണനയിലാണെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു. 

20 വർഷമായി പൊതുരംഗത്തുണ്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മർദവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വിവാഹം കഴിക്കാതിരുന്നതിന്റെ പേരിൽ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും കൂടുതൽ സമയം കിട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിയുമ്പോൾ വേണ്ട പരിഗണന കുടുംബജീവിതത്തിനു കൊടുക്കാനാണു തീരുമാനം. നിലവിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു. 

ADVERTISEMENT

കോവൂർ കുഞ്ഞുമോന്റെ വിവാഹത്തെക്കുറിച്ചുള്ള കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫെയ്സ്ബുക് പോസ്റ്റാണു വീണ്ടും വിഷയം ചർച്ചയാക്കിയത്. കുന്നത്തൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത് കോവൂർ കുഞ്ഞുമോനു വിവാഹം കഴിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ സാരാംശം. ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച ശേഷമേ വിവാഹം കഴിക്കൂ എന്നു പറയുന്ന കോവൂർ കുഞ്ഞുമോനെ തോൽപിച്ച് കായൽ യുഡിഎഫ് എംഎൽഎയുടെ നേതൃത്വത്തിൽ ശുദ്ധീകരിക്കുന്നതോടെ കോവൂരിനു വിവാഹം കഴിക്കാമെന്നും കൊടിക്കുന്നിൽ പരിഹസിച്ചിരുന്നു. 

എന്നാൽ, കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക് പോസ്റ്റ് മോശമായിപ്പോയെന്ന് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചു. വ്യക്തിപരമായുള്ള കാര്യങ്ങൾ ഉന്നയിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത് ശരിയല്ല. വിവാഹജീവിതം ഒരാളുടെ സ്വകാര്യതയാണ്. അതിനെ സമൂഹ മധ്യത്തിൽ അപഹസിച്ചതു ശരിയായില്ലെന്നും കുഞ്ഞുമോൻ പറഞ്ഞു. ആർഎസ്പി (ലെനിനിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി) നേതാവാണെങ്കിലും ഇടതു സ്വതന്ത്രനായാണു കുഞ്ഞുമോൻ ജയിച്ചത്. ഇത്തവണയും കുഞ്ഞുമോൻ തന്നെയാണു കുന്നത്തൂരിൽ സ്ഥാനാർഥി.

ADVERTISEMENT

ഒരിക്കല്‍ നിയമസഭയിലും കുഞ്ഞുമോന്റെ വിവാഹം ചർച്ചയായിരുന്നു, തന്റെ മണ്ഡലത്തിലുള്ള ശാസ്താംകോട്ട കായൽ കാമുകിയാണെന്നും അതിനെ സുന്ദരിയായി സംരക്ഷിക്കാൻ നടപടിയെടുത്തിട്ടേ കല്യാണം കഴിക്കൂവെന്നുമാണ് അന്ന് കുഞ്ഞുമോൻ സഭയിൽ പറഞ്ഞത്. ഉടൻതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു–കായലിന്റെ കാര്യം സർക്കാർ ഏറ്റു. ഇനി കുഞ്ഞുമോൻ കല്യാണം കഴിച്ചോളൂ എന്ന്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ പിന്തുണച്ചു. അങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നു കുഞ്ഞുമോന്റെ വിവാഹം നിശ്ചയിച്ച കൗതുകവും നിയമസഭയുടെ കൗതുകചരിത്രത്തിലുണ്ട്.

കുന്നത്തൂർ മണ്ഡലത്തെപ്പറ്റി...

ADVERTISEMENT

കുന്നും കോട്ടയും തടാകവും ചേർന്ന ഊരാണു കുന്നത്തൂർ. കശുവണ്ടിയും കൃഷിയും പ്രധാനതൊഴിൽ മേഖലകൾ. ആദ്യ തിരഞ്ഞെടുപ്പു നടന്ന 1957ൽ ദ്വയാംഗ മണ്ഡലമായിരുന്നു. ദ്വയാംഗം മാറിയെങ്കിലും സംവരണം തുടരുകയാണ്. ജില്ലയിലെ ഏക സംവരണ മണ്ഡലവുമാണ് കുന്നത്തൂർ. കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത്, കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ചേർന്നതാണു മണ്ഡലം. കുന്നത്തൂർ മണ്ഡലം പിറന്ന കാലം മുതൽ ചുവപ്പിനോടാണു കൂടുതൽ ഇഷ്ടം. ചുവടു മാറ്റി വലത്തുറച്ചു നിന്ന ചരിത്രവുമുണ്ട്.

ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐ കാരനായ പി.ആർ. മാധവൻ പിള്ളയും ആർ.ഗോവിന്ദനും (പട്ടികജാതി സംവരണം) വിജയിച്ചു. 3 വർഷം കഴിഞ്ഞ്, 1960ലെ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കോൺഗ്രസിലെ ജി.ചന്ദ്രശേഖരൻ പിള്ളയും സംവരണ മണ്ഡലത്തിൽ സിപിഐയിലെ പി.സി.ആദിച്ചനും ജേതാക്കളായി. സിറ്റിങ് എംഎൽഎ ആയിരുന്ന മാധവൻ പിളളയെയാണ് ചന്ദ്രശേഖരൻപിള്ള പരാജയപ്പെടുത്തിയത്. 1965ൽ ദ്വയാംഗ പദവി മാറി.

സിപിഐയിലെ ടി.കേശവനെ കേരള കോൺഗ്രസ് സ്ഥാനാർഥി ടി.കൃഷ്ണൻ പരാജയപ്പെടുത്തി. 1967ൽ സ്വതന്ത്രനായ കെ.സി.എസ്. ശാസ്ത്രിക്ക് വിജയം. 1970ൽ ആണ് ആർഎസ്പി ആദ്യമായി മത്സരിച്ചതും ജയിച്ചതും. സത്യപാലൻ ആയിരുന്നു വിജയി. 1977ൽ സിപിഎമ്മിലെ സി.കെ.തങ്കപ്പനെ ആർഎസ്പിയുടെ കല്ലട നാരായണൻ (ആർഎസ്പി) പരാജയപ്പെടുത്തി. 1980 ൽ കല്ലട നാരായണൻ വിജയം ആവർത്തിച്ചു. 1982ൽ ഹാ‍ഡ്രിക് മോഹവുമായി ഇറങ്ങിയ കല്ലട നാരായണനെ യുഡിഎഫ് സ്ഥാനാർഥി കോട്ടക്കുഴി സുകുമാരൻ പരാജയപ്പെടുത്തി. 1987ൽ ടി.നാണു മാസ്റ്ററും (ആർഎസ്പി) കെ.കെ. ബാലകൃഷ്ണനു (കോൺ) തമ്മിൽ ആയിരുന്നു മത്സരം. നാണു മാസ്റ്റർക്കു വിജയം. തുടർന്നു 2 തവണ കൂടി (1991,96) നാണു മാസ്റ്റർ വിജയം ആവർത്തിച്ചു.

കുഞ്ഞുമോന്റെ വരവ്

സിറ്റിങ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആദ്യം സ്ഥാനാർഥിയായത് 2001ൽ. കോൺഗ്രസിലെ പന്തളം സുധാകരൻ എതിർ സ്ഥാനാർഥി.. അതുൾപ്പെടെ തുടർച്ചയായി 4 തിരഞ്ഞെടുപ്പുകളിൽ കുഞ്ഞുമോൻ വിജയിയായി. മണ്ഡലത്തെ കൂടുതൽ കാലം പ്രതിനിധീകരിച്ചതു കുഞ്ഞുമോനാണ്. കഴിഞ്ഞ തവണ ഇടതുപക്ഷ സ്വതന്ത്രനായാണു വിജയിച്ചത്. ഇത്തവണ അഞ്ചാം മത്സരം. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെയും സമസ്ത മേഖലകളെയും ഉൾപ്പെടുത്തി 1500 കോടി രൂപയുടെ വികസനമാണു 5 വർഷത്തിനുള്ളിൽ നടപ്പാക്കാനായതെന്ന് കുഞ്ഞുമോൻ പറയുന്നു. പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയാണ് എംഎൽഎ ഫണ്ട് ചെലവഴിച്ചത്. സ്വപ്ന പദ്ധതികളിൽ പലതും പൂർത്തീകരിക്കാനുണ്ട്. കുന്നത്തൂരിന്റെ വികസനത്തുടർച്ച ഉറപ്പാക്കാൻ കഴിയണമെന്നും എംഎൽഎ പറഞ്ഞു. ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂരാണ് കുന്നത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി.

English Summary: Kovoor Kunjumon to get Married after the Assembly Election 2021

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT