ഹൂതി ആക്രമണത്തിൽ തീപിടിച്ച് ക്രൂഡ്വില; ഇന്ത്യയിൽ വീണ്ടും കുതിക്കുമോ ഇന്ധനവില?
കൊച്ചി ∙ സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം, ഒരു പക്ഷേ, ഇന്ത്യയിലെ ഇന്ധനവിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാം.... Oil Price Hike . Huthi Attacks . Indian Oil Price
കൊച്ചി ∙ സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം, ഒരു പക്ഷേ, ഇന്ത്യയിലെ ഇന്ധനവിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാം.... Oil Price Hike . Huthi Attacks . Indian Oil Price
കൊച്ചി ∙ സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം, ഒരു പക്ഷേ, ഇന്ത്യയിലെ ഇന്ധനവിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാം.... Oil Price Hike . Huthi Attacks . Indian Oil Price
കൊച്ചി ∙ സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം, ഒരു പക്ഷേ, ഇന്ത്യയിലെ ഇന്ധനവിലയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചേക്കാം. 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ ഈ ആക്രമണം വഴിവച്ചു. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തിയത്.
ബാരലിന് 71 ഡോളറിനു സമീപത്തേക്കു വരെ വില ഉയരുകയും ചെയ്തു. എണ്ണ ഉൽപാദനം കൂട്ടാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് വില വീണ്ടും 70 ഡോളർ കടന്നത്. ഹൂതികളുടെ ആക്രമണം രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളെ പുതിയ ഉയരങ്ങളിലെത്തിക്കുമോ? അതോ കുറഞ്ഞവിലയ്ക്കു വാങ്ങിയ എണ്ണ ഉപയോഗിച്ചു രാജ്യം, വില കൂടിയതിന്റെ ഭാരം ജനങ്ങളിൽ ഏൽപിക്കാതിരിക്കുമോ? തിരഞ്ഞെടുപ്പു കാലങ്ങളിൽ വില കൂട്ടാതിരിക്കുന്ന രാഷ്ട്രീയതന്ത്രം രാജ്യാന്തര വിപണിയിൽ വില കൂടുമ്പോഴും കേന്ദ്ര സർക്കാർ തുടരുമോ?
ക്രൂഡ് വില കൂട്ടുന്നത് ഇവയൊക്കെ
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരിലൊരാളായ സൗദിയുടെ എണ്ണ സംഭരണ കേന്ദ്രത്തിനും അരാംകോ ജീവനക്കാരുടെ താമസകേന്ദ്രങ്ങൾക്കും നേരെയായിരുന്നു ഹൂതി വിമതരുടെ ആക്രമണം. എന്നാൽ ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സഖ്യസേന തകർത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി കടലിൽനിന്നു വിക്ഷേപിച്ച മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നതിന്റെ തൊട്ടുമുൻപാണു സഖ്യസേന തകർത്തത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നെങ്കിലും സംഭരണകേന്ദ്രത്തിന്റെ തൊട്ടടുത്തു നടന്ന ആക്രമണ ശ്രമമാണ് രാജ്യാന്തര വിപണിയിൽ വില 70 ഡോളറിലെത്തിച്ചത്.
കഴിഞ്ഞ ഒക്ടോബർ മുതൽ പടിപടിയായി ക്രൂഡ് വില ഉയരുകയാണ്. കോവിഡിൽ കുത്തനെ ഇടിഞ്ഞ എണ്ണ ഡിമാൻഡ് ക്രമേണ ഉയരുന്നതാണു കാരണം. ഡിമാൻഡ് ഉയർന്നു നിൽക്കുമ്പോഴും എണ്ണ ഉൽപാദനം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന സൗദിയുടെ പ്രഖ്യാപനവും വില കൂടാൻ കാരണമായി. സൗദിയുടെ ഈ പ്രഖ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 2.5 ഡോളറിലേറെ വില ബാരലിന് ഉയർന്നിരുന്നു. കോവിഡ് വാക്സീൻ വ്യാപകമാകുന്നതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥകളിലുണ്ടാകുന്ന ഉണർവ് അനുദിനം എണ്ണ ഡിമാൻഡ് കൂട്ടുന്നുണ്ട്. ഈ വർഷം മാത്രം ക്രൂഡ് വിലയിൽ 30 ശതമാനത്തിലേറെ വർധനയുണ്ടായി.
ഹൂതി ആക്രമണം ഇന്ത്യയെ ബാധിക്കുമോ?
നിലവിൽ റെക്കോർഡ് വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളെ രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ബാധിച്ചേക്കാം. രാജ്യത്തെ ഇന്ധനത്തിന്റെ റീട്ടെയിൽ വില നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയ്ക്കു നിർണായക പങ്കുള്ളതിനാലാണിത്. നികുതി കുറയ്ക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തയാറായാൽ മാത്രം വിലക്കയറ്റം തടയാനാകും. അസംസ്കൃത എണ്ണവില 40 ഡോളറിലെത്തിയപ്പോൾ മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി വരെ പെട്രോളിന് 10 രൂപയും ഡീസലിന് 11 രൂപയും കൂട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോളിന് ലീറ്ററിന് 100 രൂപയ്ക്കു മുകളിൽ വിലയുണ്ട്. ഈ കാലയളവിൽ ക്രൂഡ് വില ബാരലിന് 64 ഡോളർ വരെ ഉയർന്നു. എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ അതിന്റെ ആനുകൂല്യമൊന്നും ജനങ്ങൾക്കു നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായിരുന്നുമില്ല. അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ കേന്ദ്ര സർക്കാർ നികുതി വൻതോതിൽ വർധിപ്പിക്കുകയും ചെയ്തു.
ഇന്ധനവിലയും തിരഞ്ഞെടുപ്പും
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ കടന്നെങ്കിലും കഴിഞ്ഞ 9 ദിവസമായി പെട്രോൾ, ഡീസൽ വിലകൾ എണ്ണക്കമ്പനികൾ വർധിപ്പിച്ചിട്ടില്ല. കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാവാം വില വർധനയ്ക്കു താൽക്കാലിക ആശ്വാസം എന്നാണു വിലയിരുത്തലുകൾ. മുൻപും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പെട്രോൾ, ഡീസൽ വില വർധന ഇത്തരത്തിൽ നിർത്തിവച്ചിരുന്നു. 2019 മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ അസംസ്കൃത എണ്ണവിലയിൽ 10 ശതമാനത്തോളം വർധനവുണ്ടായെങ്കിലു തിരഞ്ഞെടുപ്പു സമയത്ത് പെട്രോൾ വിലയിലുണ്ടായ വർധന 1 ശതമാനത്തിൽ താഴെ മാത്രമാണ്. 2018ൽ കർണാടകയിലെ തിരഞ്ഞെടുപ്പു സമയത്ത് (ഏപ്രിൽ–മേയ്) ബ്രെന്റ് ക്രൂഡ് ഓയിൽ വില 11 ശതമാനമാണ് ഉയർന്നത്. എന്നാൽ പെട്രോൾ, ഡീസൽ വില ഉയർന്നത് ഒരു ശതമാനത്തിൽ താഴെ.
2017ൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ (ഒക്ടോബർ–നവംബർ) അസംസ്കൃത എണ്ണവില 10 ശതമാനമുയർന്നെങ്കിലും പെട്രോൾ, ഡീസൽ വിലകൾ കൂട്ടിയതേയില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ വില വീണ്ടും വർധിപ്പിക്കുന്ന പതിവുമുണ്ട്. 5 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് ഒരേസമയം നടക്കുന്നതിനാൽ ദിവസേനയുള്ള വില വർധന തൽക്കാലം ഉണ്ടായേക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പാചകവാതക വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് നികുതി കുറച്ച് നേരിയ വിലക്കുറവ് ജനങ്ങൾക്കു നൽകാനുള്ള സാധ്യതയുമുണ്ട്.
English Summary: Huthi attacks on Saudi Arabia and Aramco Plants: Will it Affect Oil Prices in India?