6.26 കോടി ആളുകൾ വിധി നിർണയിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 3,18,28,727 സ്ത്രീവോട്ടർമാരാണു നിർണായക ചാലകശക്തി. ഇതു മനസ്സിലാക്കിയാണു ടിവിയും ഫ്രിജും.. MK Stalin, DMK, Kamal Hassan, MNM, Makkal Neethi Meyyam, AIADMK, Edappadi K Palanisamy, Tamil Nadu Assembly Election, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

6.26 കോടി ആളുകൾ വിധി നിർണയിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 3,18,28,727 സ്ത്രീവോട്ടർമാരാണു നിർണായക ചാലകശക്തി. ഇതു മനസ്സിലാക്കിയാണു ടിവിയും ഫ്രിജും വാഷിങ് മെഷീനും പോലെയുള്ളവ നൽകി സ്ത്രീകളുടെ മനസ്സു മയക്കാൻ ‘അമ്മ’ ജയലളിതയ്ക്കു കഴിഞ്ഞത്. ഇതു തിരിച്ചറിഞ്ഞ്, ദാരിദ്ര്യ നിർമാർജനത്തിനു പണം കൊടുക്കലല്ല മാർഗമെന്ന പഴയ നിലപാടിൽനിന്നു മാറി വീട്ടമ്മമാർക്കു ശമ്പളം വാഗ്ദാനം ചെയ്ത് ആദ്യം രംഗത്തെത്തിയത് മക്കൾ നീതി മയ്യം മേധാവി കമൽഹാസനാണ്.

രണ്ടു മാസങ്ങൾക്കിപ്പുറം ട്രിച്ചിയിൽ നടന്ന കൂറ്റൻ റാലിയിൽ, റേഷൻ ആനുകൂല്യം വാങ്ങുന്ന എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം ശമ്പളം അക്കൗണ്ടിലേക്കു നൽകുമെന്നു പ്രഖ്യാപിച്ച് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനും എത്തി. മാത്രമല്ല, 10 വർഷം കൊണ്ട് ഏഴു കാര്യങ്ങളിൽ തമിഴ്നാടിന്‍റെ വളർച്ച ഉറപ്പിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. സമ്പദ്‌വ്യവസ്ഥ, കൃഷി, ജലം, വിദ്യാഭ്യാസം, ആരോഗ്യം, നഗരവികസനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹികനീതി എന്നീ വിഷയങ്ങളിലാണു സ്റ്റാലിന്റെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

ADVERTISEMENT

അണ്ണാഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയും വീട്ടമ്മമാരെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചതും നടപ്പിലാക്കിയതും. അധികാരത്തിലെത്തിയാൽ വനിതാ സഹകരണ സംഘങ്ങളുടേതടക്കം അഞ്ചു പവൻ വരെയുള്ള സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുമെന്നായിരുന്നു ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

എന്നാൽ  സ്വയം സഹായ സംഘങ്ങളുടെ 6 പവൻ വരെയുള്ള വായ്പകളും, മറ്റു സഹകരണ ബാങ്ക് സ്വർണ വായ്പകളും എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ച് എടപ്പാടി കെ.പളനിസാമി രംഗത്തെത്തി. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ, നിർധന യുവതികൾക്ക് ഒരു പവൻ സ്വർണം വിവാഹ സമ്മാനം എന്നീ പ്രഖ്യാപനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയും അണ്ണാഡിഎംകെയ്ക്കുണ്ട്.

സാമ്പത്തിക രംഗം

∙ സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് രണ്ടക്കത്തിലേക്കെത്തിക്കുക.
∙ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലില്ലായ്മ കുറയ്ക്കുക.
∙ ആളോഹരി വരുമാനം 4 ലക്ഷത്തിനു മുകളിലെത്തിക്കുക.
∙ 1 കോടി പേരെ പുനരധിവസിപ്പിക്കുകയും കടുത്ത ദാരിദ്ര്യത്തിൽനിന്നു വിമുക്തമാക്കുകയും ചെയ്യുന്ന ആദ്യ സംസ്ഥാനമാകുക.

ADVERTISEMENT

കൃഷി

∙ കൃഷിക്കായി 11.75 ലക്ഷം ഹെക്ടർ ഭൂമി ഉൾപ്പെടുത്തി വിളവെടുപ്പ് സ്ഥലം നിലവിലുള്ള 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തും.
∙ നിലവിൽ 10 ലക്ഷം ഹെക്ടർ ഇരട്ട വിള സ്ഥലമാണ് തമിഴ്‌നാട്ടിലുള്ളത്. ഇത് 20 ലക്ഷം ഹെക്ടറായി ഉയർത്തും.

ജലം

∙ ആളോഹരി വാർഷിക ജല ഉപഭോഗം 9 ലക്ഷം ലീറ്ററിൽനിന്ന് 10 ലക്ഷം ലീറ്ററായി ഉയർത്തും.
∙ ദിവസേനയുള്ള ജലം പാഴാക്കൽ 50 ശതമാനത്തിൽനിന്ന് 15% ആയി കുറയ്ക്കും.
∙ പുനരുപയോഗ ജല ഉപഭോഗം 5% മുതൽ 20% വരെ വർധിപ്പിക്കും

ADVERTISEMENT

വിദ്യാഭ്യാസം

∙ വിദ്യാർഥികളുടെ കൊഴിഞ്ഞുപോകൽ നിരക്ക് കുറയ്ക്കും.
∙ ഡോക്ടർമാർ, നഴ്‌സുമാർ, അസിസ്റ്റന്റ് ഡോക്ടർമാർ, മറ്റ് പോളിടെക്നിക് ബിരുദധാരികൾ എന്നിവരുടെ എണ്ണം ഇരട്ടിയാക്കും.

നഗര വികസനം

∙ 36 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിക്കും. കുടിവെള്ള കണക്‌ഷൻ ഉള്ള കുടുംബങ്ങളുടെ എണ്ണം 35 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തും.
∙ എല്ലാ നഗരപ്രദേശങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കും.

ഗ്രാമ വികസനം

∙ 20 ലക്ഷം പുതിയ കോൺക്രീറ്റ് വീടുകൾ നിർമിച്ച്, ഗ്രാമീണമേഖലയിലെ കോൺക്രീറ്റ് വീടുകളുടെ എണ്ണം 57 ശതമാനത്തിൽനിന്ന് 85 ശതമാനമായി ഉയർത്തുക.
∙ റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും നിർമിക്കും.

സാമൂഹികം

∙ ഗൃഹനാഥന്മാർക്ക് പ്രതിമാസം 1000 രൂപ വരുമാനം.
∙ എസ്‌സി / എസ്ടി / ഒബിസി വിദ്യാർഥികൾക്ക് ഇരട്ട സ്‌കോളർഷിപ്പ്.
∙ തോട്ടിപ്പണി പൂർണമായും നിർത്തലാക്കും.

English Summary: MK Stalin's 10 year vision document for Tamil Nadu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT