കോട്ടയം∙ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി. പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെയാണു ‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം പുറത്താക്കിയത്... Sindhumol Jacob,Elections2021, Piravom seat controversy,Jils Periyapuram, Piravom Constituency, Manorama News, Manorama Online, Breaking News, Kerala Congress M, LDF.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി. പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെയാണു ‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം പുറത്താക്കിയത്. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായാണ് സിന്ധുമോൾ ജേക്കബ് പിറവത്ത് മത്സരിക്കുന്നത്. സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സിന്ധുമോൾ ഇപ്പോൾ. ഇന്നലെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയപ്പോൾ അതിൽ സിന്ധുമോളും ഇടം പിടിച്ചിരുന്നു. ഇന്ന് രാവിലെയാണു സിന്ധുമോളെ പുറത്താക്കിയെന്ന് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി പ്രസ്താവന ഇറക്കിയത്. 

പാർട്ടി വിരുദ്ധ പ്രവർത്തനത്തിനു ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി എന്ന പ്രസ്താവനയാണ് സിപിഎം ലോക്കൽ കമ്മിറ്റി ഇറക്കിയത്. ഇതു വ്യക്തമാക്കിയുള്ള പോസ്റ്ററുകളും പാർട്ടി ഉഴവൂരിൽ പതിച്ചിട്ടുണ്ട്.

ADVERTISEMENT

ഇന്നു രാവിലെ ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ കേരള കോൺഗ്രസു(എം)മായി പ്രശ്നങ്ങൾ ഇല്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു. ഉഴവൂർ ഉൾപ്പെടുന്ന കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ലോക്കൽ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു. 

സിന്ധുമോൾ ജേക്കബ്

വിവാദ വിഷയത്തിൽ സിന്ധുമോൾ പ്രതികരിക്കുന്നു:

സിപിഎമ്മിൽനിന്നു പുറത്താക്കിയെന്ന് വാർത്തകൾ. എങ്ങനെ കാണുന്നു?

സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് (എം) സമീപിച്ചപ്പോഴും സിപിഎം സമ്മതമില്ലാതെ മത്സരിക്കില്ല എന്ന് അറിയിച്ചിരുന്നു. ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മിൽ സംസാരിച്ചാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 

ADVERTISEMENT

പ്രാദേശികമായ എതിർപ്പ് എങ്ങനെ കാണുന്നു?

അതു സംസ്ഥാന നേതൃത്വമാണ് പരിശോധിക്കേണ്ടത്. 

സിപിഎം അംഗം കേരള കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച്...?

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായിരുന്നു ഞാൻ. മറ്റ് ഭാരവാഹിത്വങ്ങൾ ഇല്ല. ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എൽഡിഎഫ് സ്വതന്ത്രയായിട്ടു മാത്രമാണ്. അതിനാൽ മറ്റ് പാർട്ടിയുടെ സ്ഥാനാർഥിയാകുന്നതിൽ തെറ്റില്ലെന്നാണ് പൊതുവിൽ അഭിപ്രായം വന്നത്. ഞാൻ ഇപ്പോഴും ഇടതുപക്ഷത്തു തന്നെയാണ്. 

ADVERTISEMENT

രണ്ടിലയിലാണോ മത്സരം?

കേരള കോൺഗ്രസിന്റെ (എം) സീറ്റാണ് പിറവം. അതിനാൽ അവരുടെ ചിഹ്നത്തിലാകും മത്സരം. 

പിറവത്തെ സാധ്യതകൾ? 

മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് പിറവം. എം.ജെ.ജേക്കബിനെപ്പോലെയുള്ളവർ ജയിച്ച മണ്ഡലം. പിറവത്ത് ജയിക്കാൻ സാധിക്കും. 

English Summary: Piravom Seat Controversy: LDF candidate of Piravom Sindhumol Jacob speaks