ന്യൂഡൽഹി∙ തനിക്കു നേരിടേണ്ടിവന്ന നീതിനിഷേധത്തെകുറിച്ചു തുറന്നു പറഞ്ഞ് പരിസ്ഥിതി പ്രവർത്തക ദിശ രവി. ഡൽഹി പൊലീസ് അടുത്തിടെ നേരിട്ട ഏറ്റവും ലജ്ജാകരമായ കോടതി ശാസനയാണ് തന്റെ കേസിൽ ഉണ്ടായതെന്നും കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിശ പറഞ്ഞു...| Disha Ravi | Delhi Police | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോടതിയിലും ജയിലിലും തനിക്കു നേരിടേണ്ടിവന്ന നീതിനിഷേധത്തെകുറിച്ചു തുറന്നു പറഞ്ഞ് പരിസ്ഥിതി പ്രവർത്തക ദിശ രവി. ഡൽഹി പൊലീസ് അടുത്തിടെ നേരിട്ട ഏറ്റവും ലജ്ജാകരമായ കോടതി ശാസനയാണ് തന്റെ കേസിൽ ഉണ്ടായതെന്നും കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിശ പറഞ്ഞു. ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷം ദിശ ആദ്യമായി സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ നാലു പേജ് പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ബെംഗളൂരുവിലെ തന്റെ വസതിയിൽനിന്നു കൊണ്ടുപോയതിനെപ്പറ്റിയും തന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനെ കുറിച്ചും ദിശ പ്രസ്താവനയിൽ വിശദീകരിക്കുന്നു. ‘ഫെബ്രുവരി 13ന് എന്റെ വാതിൽക്കൽ പൊലീസ് മുട്ടിയതും അറസ്റ്റ് ചെയ്തതും എന്റെ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തതുമെല്ലാം സംഭവിച്ചിട്ടില്ല എന്നു സ്വയം വിശ്വസിപ്പിക്കുക മാത്രമാണ് ഈ അവസ്ഥ മറികടക്കാൻ ഒരു വഴിയായി ഞാൻ കാണുന്നത്.

ADVERTISEMENT

ഭൂമിയിൽ നിലനിൽപിനു വേണ്ട ഏറ്റവും അടിസ്ഥാന ഘടകങ്ങൾക്കായി നിലകൊണ്ടത് എങ്ങനെ ഒരു കുറ്റകൃത്യമായി മാറുന്നുവെന്നാണ് ജയിലിൽ കിടന്ന ഓരോ നിമിഷവും ഞാൻ ആശ്ചര്യപ്പെട്ടത്. ഏതാനും പേരുടെ അത്യാർത്തിക്കു വില നൽകേണ്ടി വരുന്നത് ലക്ഷക്കണക്കിനു പേരാണ്. ഇനിയും പ്രതികരിച്ചില്ലെങ്കിൽ വൈകാതെ മനുഷ്യവംശം കുറ്റിയറ്റു പോകും. അടക്കാനാകാത്ത ആർത്തിക്കും ഉപഭോഗത്തിനുമെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു–ദിശ വ്യക്തമാക്കി.

കോടതിമുറിയിൽ നടന്ന ആദ്യ വിചാരണയിൽ അഭിഭാഷകരെ നൽകാതിരുന്നതും നിയമ– പൗരാവകാശ വിദഗ്ധരെ വെല്ലുവിളിച്ച് തന്നെ പൊലീസ് കസ്റ്റഡിയിലേക്കു കൈമാറിയതിനെ കുറിച്ചും ദിശ പറയുന്നു. ‘കോടതി മുറിയിൽ എന്റെ അഭിഭാഷകരെ തിരയുമ്പോഴാണ് എന്റെ ഭാഗം ഞാൻ തന്നെ വാദിക്കണമെന്നു മനസ്സിലായത്. എന്തെങ്കിലും നിയമ പരിരക്ഷ കിട്ടുമോ എന്നതിൽ എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. ജഡ്ജ് എന്നോടെന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചു. ഞാനെന്റെ മനസ്സിൽ വന്നതു പറഞ്ഞു. എന്നാൽ അതിനെക്കുറിച്ച് മനസ്സിലാക്കി വരുമ്പോഴേക്കും എന്നെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു...’

ADVERTISEMENT

‘മനുഷ്യനെന്ന നിലയിലുള്ള എന്റെ അവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടു. വാർത്തകളിലാകെ എന്റെ ചിത്രങ്ങൾ നിറഞ്ഞു. പക്ഷേ എന്റെ പ്രവൃത്തികളെല്ലാം കോടതിക്കു മുന്നിലല്ല മറിച്ച് ടിആർപി റേറ്റിങ് നോക്കുന്ന ചാനലുകൾക്ക് മുന്നിലാണ് കുറ്റകരമായി നിന്നത്. അതിലൊന്നും യാതൊരു അദ്ഭുതവും തോന്നുന്നില്ല. യാതൊരു ഫീസും വാങ്ങാതെയാണ് പലരും എനിക്ക് നിയമ പരിരക്ഷ നൽകിയത്. പക്ഷേ എത്ര പേർക്ക് ഇതു ലഭിക്കും?

വിൽപനച്ചരക്കാക്കാൻ സാധിക്കാത്ത എത്രയെത്ര പേരുടെ കഥകളാണ് ഇന്നും ജയിലഴികൾക്കുള്ളിൽ ഉള്ളത്. അവരുടെ അവസ്ഥയെന്താണ്? ടിവിയിൽ ‘സ്ക്രീൻ ടൈം’ പോലും ലഭിക്കാതെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവസ്ഥയോ? അവർ ജയിലഴിക്കുള്ളിലാണെങ്കിലും അവരുടെ ആശയങ്ങൾ ഞങ്ങളിലൂടെ ജീവിക്കും. സത്യം, എത്ര നാളെടുത്താലും ഒടുവിൽ പുറത്തുവരികതന്നെ ചെയ്യും.’– തിഹാർ ജയിലിൽ കഴിഞ്ഞ ഒരോ നിമിഷവും ഒരോ മണിക്കൂറും ഓർമയിലുണ്ടെന്നും ദിശ വ്യക്തമാക്കുന്നു.

ADVERTISEMENT

എന്നാൽ ജയിലിലെ അനുഭവങ്ങളെക്കുറിച്ച് കൂടുതൽ തുറന്നുപറയാൻ അവർ തയാറായില്ല. ബസ്തർ മേഖലയിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകൻ സോണി സോറിയുടെ വാക്കുകളും ദിശ തന്റെ പ്രസ്താവനയിലേക്കു കടമെടുത്തു: ‘എന്നും ഞങ്ങൾക്കു നേരെ ഭീഷണി ഉയരുന്നുണ്ട്. ഞങ്ങളുടെ ശബ്ദങ്ങൾ തച്ചുതകർക്കപ്പെടുന്നു. പക്ഷേ ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും...’

English Summary: Pronounced Guilty By Seekers Of TRPs: Activist Disha Ravi Hits Back on Toolkit Case