കൊച്ചി ∙ നടക്കാൻ പോകുന്നതു കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പെന്ന് നടൻ സലിംകുമാർ. എറണാകുളത്ത് യു‍ഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നടക്കാൻ പോകുന്നതു കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പെന്ന് നടൻ സലിംകുമാർ. എറണാകുളത്ത് യു‍ഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ജനപ്രതിനിധിയാകേണ്ടത് സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആളാകണം. അങ്ങനെ ഒരാളെയാണ് എറണാകുളത്ത് സ്ഥാനാർഥിയായി ലഭിച്ചിരിക്കുന്നത്.

ഈ അവസരം കൃത്യമായി വിനിയോഗിക്കുകയാണ് വേണ്ടത്. വിനോദ് ജനകീയനും വികസന കാഴ്ചപ്പാടുള്ളയാളുമാണ്. കുറഞ്ഞ കാലംകൊണ്ട് അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എംപി ഹൈബി ഈഡൻ, കെ.വി.തോമസ്, അജയ് തറയിൽ, ഡൊമനിക് പ്രസന്റേഷൻ തുടങ്ങിയവർ പങ്കെടുത്തു. ചേരാനെല്ലൂർ സെന്റ് ജെയിംസ് പള്ളി പരിസരത്തുനിന്നായിരുന്നു സ്ഥാനാർഥിയുടെ വീടു സന്ദർശനം തുടങ്ങിയത്. 

ADVERTISEMENT

ചുട്ടുപൊള്ളുന്ന വെയിലത്താണ് സ്ഥാനാർഥികളുടെ പ്രചാരണം കൊഴുക്കുന്നത്. ഇടപ്പള്ളിയെ ഇളക്കിമറിച്ച് പി.ടി.തോമസിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിന് നൂറുകണക്കിന് പ്രവർത്തകരെത്തി. പത്രിക സമർപ്പിക്കുന്നതിന് മുൻപുതന്നെ പ്രചരണത്തിൽ ഏറെ മുൻപന്തിയിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പി.ടി.തോമസ്. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ പൊന്നുരുന്നി, തൃക്കാക്കര മേഖലകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. ജെ.ജേക്കബിന്റെ തിര‍ഞ്ഞെടുപ്പു പ്രചാരണം. 

വല്ലാർപാടത്തമ്മയുടെ അനുഗ്രഹം തേടിയായിരുന്നു വൈപ്പിൻ യുഡിഎഫ് സ്‌ഥാനാർഥി ദീപക് ജോയിയുടെ പ്രചാരണത്തുടക്കം. ഹൈബി ഈഡൻ എംപിക്കൊപ്പമായിരുന്നു ദീപക് പ്രചാരണം ആരംഭിച്ചത്. കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി വി.പി.സജീന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് വടവുകോട് ബ്ലോക്ക് സെക്രട്ടറി കെ.എ.തോമസിനു മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

ADVERTISEMENT

English Summary: Kerala assembly election 2021 crucial says salim kumar