‘ഞാനെപ്പോഴും ഇടതുപക്ഷം’: ആരാണ് സിന്ധുമോൾക്കെതിരെ പോസ്റ്റർ ഒട്ടിച്ചത്?
‘തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരം വിവാദങ്ങൾ സ്വാഭാവികമാണ്. ഞങ്ങളെ പക്ഷേ ഇതൊന്നും ബാധിക്കുന്നില്ല...’ പറയുന്നത് പിറവം നിയമസഭാ മണ്ഡലത്തിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി സിന്ധുമോൾ ജേക്കബ്. ഘടകകക്ഷിയായ കേരള കോൺഗ്രസിനു (എം) നൽകിയ പിറവം.. Sindhumol Jacob . Kerala Congress M

പിറവം∙ ‘തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരം വിവാദങ്ങൾ സ്വാഭാവികമാണ്. ഞങ്ങളെ പക്ഷേ ഇതൊന്നും ബാധിക്കുന്നില്ല...’ പറയുന്നത് പിറവം നിയമസഭാ മണ്ഡലത്തിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി സിന്ധുമോൾ ജേക്കബ്. ഘടകകക്ഷിയായ കേരള കോൺഗ്രസിനു (എം) നൽകിയ പിറവം സീറ്റിൽ അവരുടെ സ്ഥാനാർഥിയായി സിപിഎം അംഗമായ സിന്ധുമോളെ പ്രഖ്യാപിച്ചത് വൻ വിവാദത്തിനിടയാക്കിയിരുന്നു. തുടർന്ന് സിപിഎമ്മിൽനിന്നു സിന്ധുമോളെ പുറത്താക്കിയെന്നു വരെ വാർത്തകളുണ്ടായി.
എന്നാൽ സിപിഎം ജില്ലാകമ്മിറ്റിയുടെ പിന്തുണ തനിക്കുണ്ടെന്ന് സിന്ധുമോൾ വ്യക്തമാക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻതന്നെ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി 4 തവണ മത്സരിച്ച സിന്ധുമോൾ ഒരിക്കൽപ്പോലും പരാജയമറിഞ്ഞിട്ടില്ല; നാലു തവണയും മത്സരം സ്വതന്ത്ര ചിഹ്നത്തിലായിരുന്നു. 2005ൽ ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതിൽനിന്ന് ജില്ലാപഞ്ചായത്തിലേക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ച അനുഭവം വരെ പറയാനുണ്ട് സിന്ധുമോൾക്ക്.
താനിപ്പോഴും ഇടതുപക്ഷമാണെന്ന് സിന്ധു ഉറപ്പിച്ചു പറയുന്നു. പിന്നെയാരാണ് പിറവത്ത് പോസ്റ്ററൊട്ടിച്ചത്? തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയ്ക്കുമോ? സ്ഥാനാർഥി പിറവംകാരിയല്ലെന്ന ഒരു വിഭാഗത്തിന്റെ വാദത്തെ എങ്ങനെ നേരിടും? തിരഞ്ഞെടുപ്പു ചൂടിലും വിവാദച്ചൂടിലും ഒട്ടും വിയർക്കാതെ സിന്ധുമോൾ മറുപടി പറയുന്നു...
English Summary: Piravom Constituency Candidate Sindhumol Jacob Speaks about Controversies