സിന്ധുമോൾ സിപിഎം അംഗം; രണ്ടില ചിഹ്നം അനുവദിക്കരുതെന്ന് അനൂപ് ജേക്കബ്
കൊച്ചി∙ പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനു രണ്ടില ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത്. സിപിഎം അംഗത്വമുള്ളതിനാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നം സ്ഥാനാർഥിക്ക് അനുവദിക്കരുതെന്ന്....| Sindhumol Jacob | Anoop Jacob | Manorama News

കൊച്ചി∙ പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനു രണ്ടില ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത്. സിപിഎം അംഗത്വമുള്ളതിനാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രണ്ടില ചിഹ്നം സ്ഥാനാർഥിക്ക് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബാണ് രംഗത്തെത്തിയത്. പത്രികകളുടെ സൂഷ്മ പരിശോധനയ്ക്കിടെയാണ് പരാതി എത്തിയത്. അതേസമയം ഇവരുടെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചു.
പിറവം മണ്ഡലത്തിൽ സൂഷ്മപരിശോധന പൂർത്തിയാകുമ്പോൾ ഒരാളുടേതൊഴികെ ആറു പേരുടെയും പത്രികകൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് മുന്നണി സ്ഥാനാർഥികളും എസ്‍യുസിഐ സ്ഥാനാർഥിയും രണ്ടു സ്വതന്ത്രരുമാണ് മൽസരരംഗത്തുള്ളത്. പത്രികയിൽ പിഴവുകൾ കണ്ടതിനെ തുടർന്നാണ് ഒരാളുടെ പത്രിക തള്ളിയത്. സിന്ധുമോൾ ജേക്കബിനെ കേരള കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം പ്രാദേശിക നേതൃത്വം ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
English Summary : Sindhumol Jacob should not be provided two leaves symbol says Anoop Jacob