തിരുവനന്തപുരം∙ കേരളത്തിലെ ജനങ്ങൾ തുടർഭരണത്തിനല്ല, ഭരണ മാറ്റത്തിനായി വോട്ടു ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. തുടർഭരണം ലഭിക്കുമെന്ന സർവേകൾ | KC Venugopal | Kerala Assembly Elections 2021 | UDF | Congress | Manorama Online

തിരുവനന്തപുരം∙ കേരളത്തിലെ ജനങ്ങൾ തുടർഭരണത്തിനല്ല, ഭരണ മാറ്റത്തിനായി വോട്ടു ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. തുടർഭരണം ലഭിക്കുമെന്ന സർവേകൾ | KC Venugopal | Kerala Assembly Elections 2021 | UDF | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ ജനങ്ങൾ തുടർഭരണത്തിനല്ല, ഭരണ മാറ്റത്തിനായി വോട്ടു ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. തുടർഭരണം ലഭിക്കുമെന്ന സർവേകൾ | KC Venugopal | Kerala Assembly Elections 2021 | UDF | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിലെ ജനം തുടർഭരണത്തിനല്ല, ഭരണ മാറ്റത്തിനായി വോട്ടു ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. തുടർഭരണം ലഭിക്കുമെന്ന സർവേകൾ സർക്കാരിന്റെ പബ്ലിക് റിലേഷൻ (പിആർ) വർക്കായേ കാണാനാകൂ. കോൺഗ്രസ് സർവേകളിൽ വിശ്വസിക്കുന്നില്ല. ശബരിമലയിൽ വിശ്വാസികളെ വേദനിപ്പിച്ച സംഭവത്തിൽനിന്ന് സർക്കാരിനു കൈകഴുകാനാകില്ല. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്നും നേതൃനിരയിലെ ഐക്യമാണ് മികച്ച പട്ടിക പുറത്തിറക്കാൻ സഹായിച്ചതെന്നും കെ.സി.വേണുഗോപാൽ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

∙ തുടർഭരണമെന്ന അവകാശവാദത്തോടെയാണ് എൽഡിഎഫ് പ്രചാരണം. കോൺഗ്രസിന്റെ സാധ്യതകളെങ്ങനെ?

ADVERTISEMENT

സർക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ പൊള്ളയായ പ്രവർത്തനങ്ങൾ പബ്ലിക് റിലേഷൻസ് ഉപയോഗിച്ച് ഉയർത്തിക്കാട്ടുകയാണ്. കപടമായ തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് എൽഡിഎഫിന്റേത്. ഇന്ത്യ തിളങ്ങുന്നു എന്നു വാജ്പേയി സർക്കാരിന്റെ കാലത്ത് ഒരു മുദ്രാവാക്യമുണ്ടായിരുന്നു. അതേപോലെ, എൽഡിഎഫ് തയാറാക്കുന്ന സ്ക്രിപ്റ്റ് അവർ പിആറിനെ കൂട്ടുപിടിച്ച് പ്രചരിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കാരണം ഈ സർക്കാരിന്റെ 5 വർഷത്തെ ഭരണ കാര്യങ്ങൾ മനസിലാക്കിയവരാണ് ജനങ്ങൾ. സർക്കാരിന്‍റെ ധിക്കാരവും ധാർഷ്ട്യവും മനസിലാക്കിയവരാണ്. തീർച്ചയായും തുടർഭരണത്തിനു ജനം വോട്ടു ചെയ്യില്ല. മാറ്റത്തിനായി വോട്ടു ചെയ്യും.

കെ.സി.വേണുഗോപാൽ (ഫയൽ ചിത്രം)

∙ കോൺഗ്രസ് സ്ഥാനാർഥിപട്ടികയിൽ ഇത്തവണ കൂടുതലും പുതുമുഖങ്ങളും 50 വയസിനു താഴെയുള്ളവരുമാണ്. എങ്ങനെയാണ് ഇതു സാധ്യമായത്?

കോൺഗ്രസിന്റെ 40–45 വർഷത്തെ ചരിത്രത്തിൽ വിസ്മയകരമായ സ്ഥാനാർഥി പട്ടികയാണ് ഇത്തവണ ഇറക്കാൻ കഴിഞ്ഞത്. തലമുറ മാറ്റം എന്നുതന്നെ പറയാൻ കഴിയുന്ന ഒരു സ്ഥാനാർഥിപട്ടികയാണ്. കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണിത്. കാരണം, പരിണിത പ്രജ്ഞരായ ഒരുപാട് നേതാക്കൾ നിറഞ്ഞു നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അവരുടെയൊക്കെ സ്വാധീനം വളരെ ശക്തവുമാണ്. എന്തായാലും ഇത്തവണ പാർട്ടിയെടുത്ത നിലപാട് ചെറുപ്പക്കാരുടെയും പുതുമുഖങ്ങളുടേയും ഒരു നിര ഉണ്ടാകണം എന്നാണ്. അതിനു കേരളത്തിലെ നേതൃത്വം ഒറ്റക്കെട്ടായി നിലപാടെടുത്തു. ഈ പട്ടിക വന്നത് എല്ലാവരുടെയും സഹകരണം കൊണ്ടാണ്, അല്ലാതെ ഒരാളുടെയല്ല. പുതുമയുള്ള പട്ടികയായിരിക്കണം ഇത്തവണ വരേണ്ടതെന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അത് ഉൾകൊണ്ടുകൊണ്ട് എല്ലാവരും ഒന്നിച്ച് ഏകകണ്ഠമായി തയാറാക്കിയ പട്ടികയാണ്. സാധാരണ പാനലുകൾ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു മുന്നിൽ പോകാറുണ്ട്. ഇത്തവണ സ്ക്രീനിങ് കമ്മിറ്റിയിൽ തീരുമാനമെടുത്തു.

∙ സ്ഥാനാർഥിപട്ടികയിൽ തലമുറ മാറ്റം ലക്ഷ്യമിട്ടപ്പോൾ കാര്യങ്ങൾ എളുപ്പമായിരുന്നോ?

ADVERTISEMENT

വിഷമകരമായ നടപടിക്രമം ആയിരുന്നു. വർഷങ്ങളായി ഓരോ പ്രദേശത്ത് സ്ഥാനാർഥിയായി നിൽക്കുന്ന പരിണിത പ്രജ്ഞരായ നല്ല നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. പുതിയ ആളുകളെ കൊണ്ടുവരിക എന്നു ചിന്തിക്കുമ്പോൾ നടപടിക്രമം പൂർത്തിയാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകും. അത്തരം തീരുമാനം എടുക്കേണ്ടി വന്നപ്പോൾ കാര്യങ്ങൾ അതനുസരിച്ച് മുന്നോട്ടുപോയി.

∙ സ്ഥാനാർഥി നിർണയം കാര്യക്ഷമമായി പൂർത്തിയാക്കാൻ സഹായിച്ച ഘടകങ്ങൾ?

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ഐക്യം തന്നെയായിരുന്നു പ്രധാനം. ഹൈക്കമാൻഡിന്റെ ഇടപെടലുകളും സഹായിച്ചു. ഹൈക്കമാൻഡ് എന്നു പറയുമ്പോൾ ഏതെങ്കിലും വ്യക്തികളെയല്ല ഉദ്ദേശിക്കുന്നത്.

കെ.മുരളീധരൻ (ഫയൽ ചിത്രം)

∙ നേമത്ത് ശക്തനായ സ്ഥാനാർഥിയെന്ന ചിന്ത പാർട്ടിയിൽ ഉണ്ടാകുന്നതെപ്പോഴാണ്? അത് മുരളീധരനിലെത്തിയതെങ്ങനെ?

ADVERTISEMENT

മുരളീധരന്റെ പേര് വരുന്നത് ചർച്ചയുടെ അവസാനമായിരുന്നു. നേമം ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ബിജെപി അവരുടെ അജൻഡ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പില്‍ നടത്തുമെന്നു കൊട്ടിഘോഷിച്ച പ്രചാരണം നടത്തുമ്പോൾ അവരുടെ സിറ്റിങ് സീറ്റിൽ ശക്തനായ ആളെ നിർത്തണമെന്ന ചിന്ത പാർട്ടിയിലുണ്ടായി. അത് സ്വാഭാവികമാണ്.

∙ ചാനൽ സർവേകളെല്ലാം തുടർഭരണമാണ് പ്രവചിക്കുന്നത്?

എല്ലാ സർവേയും നടത്തിയത് 3 ഏജൻസികളാണ്. ഇതും പിആർ വർക്കാണ്. ഇതിലൊന്നും കോൺഗ്രസ് വിശ്വസിക്കുന്നില്ല. ബിഹാറിലെ സർവേഫലം എന്തായിരുന്നു. ഒരു സർവേ ഒഴിച്ച് എല്ലാ സർവേയും പറഞ്ഞത് നിതീഷ് തോൽക്കും ആർജെഡി–കോൺഗ്രസ് സഖ്യം അധികാരത്തിൽവരും എന്നായിരുന്നില്ലേ. ഫലം വന്നപ്പോൾ എന്തായി? സർവേ ഫലമൊന്നും ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നില്ല. 500 സാംപിൾ എടുത്താൽ ഒരു മണ്ഡലത്തിലെ ജനങ്ങളുടെ വികാരം എങ്ങനെ മനസിലാക്കാനാകും.

ലതിക സുഭാഷ് (ഫയൽ ചിത്രം)

∙ ലതികാ സുഭാഷിന്റെ പ്രതിഷേധത്തെ എങ്ങനെ കാണുന്നു. സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കു തിരിച്ചടിയാകുമോ?

പ്രതിഷേധം ഞങ്ങളിൽ മാത്രമല്ലല്ലോ. ഒരിക്കലും പ്രതിഷേധമുണ്ടാകാത്ത സിപിഎമ്മിലും പരസ്യമായി പ്രതിഷേധമുണ്ടായില്ലേ. ഇന്നത്തെ കാലത്ത് ആളുകൾ ജനാധിപത്യപരമായി വികാരങ്ങൾ പ്രകടിപ്പിക്കും. ലതികാ സുഭാഷിന്റേത് കടന്നകയ്യായിപോയി. അതിൽ സംശയമൊന്നുമില്ല. അതൊന്നും പാർട്ടി വോട്ടർമാരെ ബാധിക്കില്ല. മാത്രമല്ല ഏറ്റവും കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുന്ന കാലഘട്ടമാണിത്. കുറേക്കൂടി കാര്യങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, ചില ബുദ്ധിമുട്ടുകൾ വന്നു. 10 സ്ത്രീകൾ ഇത്തവണയുണ്ട്. സാധാരണ അങ്ങനെ ഉണ്ടാകാറില്ല.

∙ തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് സംബന്ധിച്ചു മുന്നണികൾ തമ്മിൽ ആരോപണമുയർത്തുന്നുണ്ട്. സിപിഎം–ബിജെപി ധാരണയാണെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്?

സിപിഎം–ബിജെപി ഒത്തുകളിയുണ്ടെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കർ തന്നെ പറഞ്ഞല്ലോ, ഞങ്ങളാരും പറഞ്ഞതല്ലല്ലോ. അദ്ദേഹം കേന്ദ്ര നേതൃത്വവുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്. ഞങ്ങൾ മുൻപേ പറഞ്ഞ ആരോപണങ്ങൾ ശരിയാണെന്നു വന്നിരിക്കുകയാണ്. 

ശബരിമല

∙ ശബരിമലയിലെ സർക്കാർ നിലപാട് സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയരുകയാണ്. എൻഎസ്എസ് സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്?

ഈ സർക്കാരിന്റെ 5 വർഷത്തെ കാര്യങ്ങളാണല്ലോ ജനം വിലയിരുത്താൻ പോകുന്നത്. 5 വർഷത്തിൽ ജനത്തിന് ഏറെ വേദനയുണ്ടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ജനത്തെ വളരെയേറെ വേദനിപ്പിച്ച സംഭവമായിരുന്നു ശബരിമലയിൽ അവിശ്വാസികളെ പൊലീസ് സംരക്ഷണത്തിൽ കയറ്റിയത്. സർക്കാരിന് അതിൽ കൈകഴുകാനാകില്ല. സർക്കാരിന്റെ വാശിക്കു പുറത്തായിരുന്നു സ്ത്രീകളെ കയറ്റിയത്. അതുണ്ടാക്കിയ വേദനയും മുറിവും ഈ സംസ്ഥാനത്തെ എല്ലാ വിശ്വാസികളെ സംബന്ധിച്ചും വലുതാണ്. ഒരു സർക്കാർ എന്തിനു വാശികാണിച്ച് ഇങ്ങനെ ചെയ്യുന്നു എന്നു ചിന്തിച്ചവരാണ് എല്ലാപേരും. അത് സർക്കാരിനെ തിരിഞ്ഞു കുത്തും. എൽഡിഎഫ് ഭരണത്തിലെ ഏറ്റവും വലിയ ദുഷ്ചെയ്തികളിലൊന്നാണിത്.

English Summary: Exclusive interview with KC Venugopal, Kerala Assembly Election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT