ന്യൂഡൽഹി∙ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതലയോഗത്തിലാണ് തീരുമാനം. പരിശോധന വർധിപ്പിക്കുക, രോഗികളുടെ.... | Covid Cases Spike | 5 Step Plan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതലയോഗത്തിലാണ് തീരുമാനം. പരിശോധന വർധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസലേഷൻ, സമ്പർക്കപ്പട്ടിക തയാറാക്കുക, ഒരു വർഷമായി കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ക്ഷീണം അകറ്റാനുള്ള നടപടികൾ, പൊതുജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക, വാക്സിനേഷൻ ലക്ഷ്യം പൂർത്തീകരിക്കുക എന്നിവയാണ് അഞ്ച് നടപടികൾ.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ 46 ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ സെക്രട്ടറി നിർദേശം നൽകി. രോഗികളുടെ 71 ശതമാനവും ഈ ജില്ലകളിലാണ്. കഴിഞ്ഞ ആഴ്ചയിലെ രോഗബാധിതരിൽ 59.8 ശതമാനവും മഹാരാഷ്ട്രയിലെ 25 ജില്ലകളിലാണ്. ആർടിപിസിആർ പരിശോധന വർധിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. പൊതുയിടങ്ങളിൽ 44 ശതമാനം ആളുകൾ മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇക്കാര്യത്തിൽ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.

ADVERTISEMENT

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത്. മഹാരാഷ്ട്രയിൽ 36,902 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്താകെ 4,52,647 പേരാണ് നിലവിൽ രോഗം ബാധിച്ചത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരിൽ 70 ശതമാനവും മഹാരാഷ്ട്ര, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 

English Summary : At High-Level Meet, Centre Reveals 5-Step Plan To Tackle Covid Spike