‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറ് മാസം കൂടി; സെപ്റ്റംബർ 30 വരെ നീട്ടി ആർബിഐ
ന്യൂഡൽഹി∙ ബാങ്കുകൾക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും ആശ്വാസമായി ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ ബിൽ, മാസവരിസംഖ്യ ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് ...Auto Debit Facility

ന്യൂഡൽഹി∙ ബാങ്കുകൾക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും ആശ്വാസമായി ‘ഓട്ടോ ഡെബിറ്റ് സൗകര്യം’ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ ബിൽ, മാസവരിസംഖ്യ ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ ‘ഓട്ടമാറ്റിക്’ ആയി പണമെടുക്കാവുന്ന രീതി സെപ്റ്റംബർ 30 വരെ തുടരാം. മാർച്ച് 31ന് ഇത് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ആർബിഐ നൽകിയ നിർദേശം.
എന്നാൽ ഈ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങൾ ആർബിഐയെ അറിയിച്ചിരുന്നു. സാങ്കേതിക സംവിധാനം പൂർത്തിയാകാത്തതാണു കാരണം. ഇതിനെത്തുടർന്നാണ് ഇപ്പോൾ ആർബിഐയുടെ നടപടി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം, പണമീടാക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസമെങ്കിലും ഇടപാടുകാർക്ക് സന്ദേശമയച്ച് അനുവാദം വാങ്ങിയ ശേഷമേ ഇടപാടു പൂർത്തിയാക്കാവൂ. 5000 രൂപ വരെയുള്ള ബില്ലുകൾക്കാണിത്. അതിലും ഉയർന്ന ഇടപാടുകൾക്ക് വൺടൈം പാസ്‌വേഡ് (ഒടിപി) തന്നെ ഏർപ്പെടുത്തണം.
English Summary: Auto Debit Facilities To Stay, New RBI Rule Postponed Till September 30