അൻവറിനെ പൂട്ടാൻ സിപിഎം, ഇസ്രയേൽ സംഘർഷം യുദ്ധമായാൽ ഇന്ത്യ എന്തു ചെയ്യും? – വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കേസെടുത്ത് കുരുക്കും, പരമാവധി സമ്മർദത്തിലാക്കും; അൻവറിനെ പൂട്ടാൻ സിപിഎമ്മും പൊലീസും
മുൻപു പല വിഷയങ്ങളിലും സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ ഏതു വിധേനയും അന്‍വറിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടു പരാതി ലഭിച്ച് 23 ദിവസത്തിനു ശേഷം കോട്ടയം കറുകച്ചാല്‍ പൊലീസ് കേസെടുത്തത് അന്‍വറിനുള്ള മുന്നറിയിപ്പായാണു വിലയിരുത്തപ്പെടുന്നത്. അന്‍വറിനെതിരെ മുന്‍പ് ആരോപണം ഉന്നയിച്ച പലരെയും സമീപിച്ചു പരാതി എഴുതി വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഗൾഫ് പ്രവാസികൾ, സാമ്പത്തിക തകർച്ച...; ഇറാൻ– ഇസ്രയേൽ സംഘർഷം യുദ്ധമായാൽ ഇന്ത്യ എന്തു ചെയ്യും?
ഇറാൻ– ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യത്തിനൊപ്പം ഇന്ത്യയുടെ ആശങ്കകളും വലുതാവുകയാണ്. മധ്യപൂര്‍വദേശത്ത് ഉൾപ്പെടെ ഇന്ത്യയിൽനിന്നുള്ള ഒട്ടേറെ പേർ തൊഴിലെടുക്കുന്ന സാഹചര്യത്തിലാണ് യുദ്ധഭീതിയെക്കുറിച്ച് ഇന്ത്യയും കാര്യമായി ചിന്തിക്കുന്നത്. പ്രവാസികൾ, വ്യാപാരബന്ധം, നയതന്ത്രം, വിലക്കയറ്റം, എണ്ണ ഇടപാട്... ഇവയെല്ലാം ഇറാൻ– ഇസ്രയേൽ സംഘർഷം രൂക്ഷമായാൽ ഇന്ത്യയെ എങ്ങനെ ബാധിക്കും? മുൻകാല യുദ്ധങ്ങളിലൂടെ ഇന്ത്യയ്ക്കുണ്ടായ തിരിച്ചടികൾ എന്തെല്ലാമാണ്? അവയെ ഇന്ത്യ എങ്ങനെയാണ് നേരിട്ടത്?
കുറയുമോ ബാങ്ക് വായ്പകളുടെ പലിശ? റിസർവ് ബാങ്കിന്റെ പണനയം 9ന്
റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നത് ഭക്ഷ്യ വിലപ്പെരുപ്പമാണ് (ഫുഡ് ഇൻഫ്ലേഷൻ). റീറ്റെയ്ൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം ഇപ്പോഴും ഉയർന്ന തലത്തിൽ തുടരുന്നതാണ് പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് റിസർവ് ബാങ്കിനെ തടയുന്നത്. ജൂലൈയിൽ 5.42 ശതമാനമായിരുന്ന ഇത് ഓഗസ്റ്റിൽ 5.66 ശതമാനത്തിലെത്തിയിരുന്നു.
ശുക്രനിൽ ഇന്ത്യൻ മുദ്ര ചാർത്താൻ അഭിമാനപദ്ധതി; 112 ദിവസം യാത്ര, നിർണായകമായ പഠനങ്ങൾ!
നല്ല കട്ടിയുള്ള അന്തരീക്ഷമാണ് ശുക്രനിൽ. ഭൂമിയിൽ വെള്ളത്തിലിറങ്ങിയിട്ട് നമ്മൾ കൈ ചലിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലെയാണ് ഇവിടെ വായുവിൽ കൈചലിപ്പിച്ചാൽ തോന്നുക.അന്തരീക്ഷത്തിന്റെ 92 ശതമാനവും കാർബൺ ഡൈഓക്സൈഡാണ്. ഈ വാതകം ചൂടിനെ പിടിച്ചുതളച്ചിടുന്ന ഗ്രീൻ ഹൗസ് വാതകമായതുകൊണ്ടാണ് ശുക്രൻ ഇത്ര ചൂടനായത്.
ഉച്ചയ്ക്ക് പെട്ടെന്ന് മഴ, കാലവർഷം പിന്മാറിയില്ലേ? ഇനിയുള്ള മഴ എവിടെ രേഖപ്പെടുത്തും?
കന്യാകുമാരിക്കും മാലിദ്വീപിനും സമീപത്തായി ചെറിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. സാധാരണ അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റാണ് (കാലവർഷക്കാറ്റ്) കൂടുതൽ അനുഭവപ്പെടുക. എന്നാൽ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ കിഴക്കൻ കാറ്റ് സജീവമായിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുന്നത്.
മതിൽ കെട്ടാനും നിയമവും ചട്ടവും നോക്കണം; ഇല്ലെങ്കിൽ അബദ്ധമാകാം
ശെടാ.. വന്നുവന്ന് മതിൽ കെട്ടാനും നിയമവും ചട്ടവുമൊക്കെ നോക്കണമെന്നായോ? അതേ, മതിൽ നിർമാണത്തിനും KPBR / KMBR - 2019 അദ്ധ്യായം പന്ത്രണ്ട് പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്നും അനുമതി വാങ്ങണം.
ദസ്തയേവ്‌സ്‌കിയുടെ കത്തുകൾ; പീഢിതമായ ആത്മാവിലേക്കുള്ള ജാലകം
കത്തുകൾ വായിക്കുന്നത് ദസ്തയേവ്‌സ്‌കിക്ക് ഇഷ്ടമായിരുന്നുവെങ്കിലും മറ്റുള്ളവർക്ക് കത്തെഴുതുന്നത് അദ്ദേഹം വെറുത്തു. എങ്കിലും ആശയവിനിമയത്തിനായി അമ്പത് വർഷത്തിനുള്ളിൽ, ഫിയോദർ ദസ്തയേവ്സ്കി 725-ലധികം കത്തുകൾ എഴുതിയിരുന്നു. അതിൽ 315 എണ്ണമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ.
പഠിച്ചിറങ്ങുക 15 ലക്ഷം എന്‍ജിനീയറിങ് ബിരുദധാരികൾ; ഈ വര്‍ഷം ജോലിസാധ്യത ഒന്നര ലക്ഷം പേർക്കു മാത്രം!
വ്യവസായലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് ഇതിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ എന്‍ജിനീയറിങ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത 60 ശതമാനം മാത്രമാണെന്നും 45 ശതമാനം മാത്രമേ വ്യവസായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഉലുവ വെള്ളം, കറുവാപ്പട്ട, നെല്ലിക്ക; പ്രമേഹം നിയന്ത്രിക്കാൻ എളുപ്പവഴികൾ
ജൂൺ 2023 ൽ 101 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. 136 ദശലക്ഷം പേർ പ്രീഡയബറ്റിക് അവസ്ഥയിലാണുളളത്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ കണക്കുകള്‍ സൂചന നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടിൽ തന്നെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാവുന്നതാണ് ഇതെങ്ങനെ എന്നറിയാം.
കുട്ടികൾ മുറി പങ്കിടുന്നത് മാതാപിതാക്കൾക്കു വെല്ലുവിളിയോ? അറിയാം 5 കാര്യങ്ങൾ
സ്വസ്ഥമായി ഉറങ്ങുക, പഠിക്കുക, ആവശ്യമായ വസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഈ ഇടം ഒരുക്കി നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രണ്ടോ അതിലേറെയോ കുട്ടികൾ മുറി പങ്കിടുമ്പോൾ ചില കാര്യങ്ങൾ മാതാപിതാക്കൾക്കു വെല്ലുവിളിയാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള വഴികളിതാ.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്