ഡംബൽ കൊണ്ട് തലയ്ക്കടിച്ചു; ലക്ഷ്യം സ്വർണവും പണവും: ജെയ്സി കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ
കളമശേരി ∙ റിയൽ എസ്റ്റേറ്റുകാരിയായ സ്ത്രീയുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ. കാക്കനാട് സ്വദേശി ഗിരീഷ് കുമാറാണ് പിടിയിലായത്. ഇയാൾ ഇൻഫോപാർക്കിലെ ജീവനക്കാരനാണ്. ഈ മാസം 17നാണ് പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടിവീട്ടിൽ ജെയ്സി (55) കൊല്ലപ്പെട്ടത്. സ്വർണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം. ഡംബൽ കൊണ്ട് തലയ്ക്കടിച്ചാണ് ജെയ്സിയെ കൊലപ്പെടുത്തിയത്. ബാഗിനുള്ളിലാക്കിയാണ് ജെയ്സിയുടെ താമസസ്ഥലത്തേക്ക് ഗിരീഷ് ഡംബൽ കൊണ്ടുവന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് സുഹൃത്തായ ഖദീജയുടെ വീട്ടിൽവച്ചാണ്. ഖദീജയും പൊലീസ് പിടിയിലായി.

പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്. സാഹചര്യത്തെളിവുകളും കൊലപാതകമാണെന്ന സംശയം പൊലീസിലുണ്ടാക്കി. തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. രണ്ട് പവന്റെ ആഭരണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. ജെയ്സി താമസിച്ചിരുന്ന കെട്ടിടത്തിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസ്സിലായത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർമാർ മരണത്തിൽ സംശയം പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.