വാഷിങ്ടൻ ∙ യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റലിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ അക്രമി കാർ ഇടിച്ചുകയറ്റി. ഒരു ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നു. ബാരിക്കേ | US Capitol | Lockdown | Vehicle Rams Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റലിനു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ അക്രമി കാർ ഇടിച്ചുകയറ്റി. ഒരു ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. അക്രമിയെ വെടിവച്ചു കൊന്നു.

സംഭവത്തെത്തുടർന്നു ക്യാപ്പിറ്റലിൽ അതീവസുരക്ഷ പ്രഖ്യാപിച്ചു. ക്യാപ്പിറ്റലിലെ ‘ഫസ്റ്റ് റസ്പോണ്ടേഴ്സ് യൂണിറ്റി’ൽ സേവനമനുഷ്ഠിച്ചു വന്ന വില്യം ബില്ലി ഇവാൻസാണ് അക്രമത്തിൽ മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇരുപത്തിയഞ്ചുകാരനായ നോവ ഗ്രീൻ എന്നയാളാണ് കാർ ഇടിച്ചുകയറ്റിയ യുവാവെന്ന് ചില ഉന്നത പൊലീസ് വൃത്തങ്ങൾ സിഎൻഎന്നിനോട് വെളിപ്പെടുത്തി.

അക്രമി നോവ ഗ്രീൻ, കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ വില്യം ബില്ലി ഇവാൻസ്. ചിത്രം – ഫെയ്‌സ്ബുക്, യുഎസ് ക്യാപ്പിറ്റൽ പൊലീസ് ട്വിറ്റർ പേജ്.
ADVERTISEMENT

ബാരിക്കേഡിൽ ഇടിച്ചു നിർത്തിയ കാറിനു പുറത്തിറങ്ങിയ അക്രമി പൊലീസിനു നേർക്കു കത്തിവീശുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപ്പോർട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

ക്യാപ്പിറ്റലിന്റെ വടക്കുഭാഗത്താണു സംഭവം. സെനറ്റ് കവാടത്തിനു 90 മീറ്റർ മുൻപിലായുള്ള ബാരിക്കേഡാണ് ഇടിച്ചുതകർത്തത്. ജനുവരി ആറിനു നടന്ന കലാപത്തെത്തുടർന്ന് ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു.

ADVERTISEMENT

English Summary: Capitol Police officer killed, another injured after suspect rams car into police barrier

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT