ചെക്ക് കേസ്: തെന്നിന്ത്യൻ താരങ്ങളായ ശരത് കുമാറിനും രാധികയ്ക്കും തടവുശിക്ഷ
ചെന്നൈ∙ ചെക്ക് കേസിൽ നടൻ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നതു... | SarathKumar | Radhika | Cheque Bounce Case | Manorama News

ചെന്നൈ∙ ചെക്ക് കേസിൽ നടൻ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തൽക്കാലത്തേക്കു തടഞ്ഞു. ജനപ്രതിനിധികളുൾപ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണു വിധി.
സിനിമാ നിർമാണത്തിനായി ശരത്കുമാറിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ മാജിക് ഫ്രെയിംസ് വൻ തുക വാങ്ങിയെന്നും തിരിച്ചടക്കാൻ തയാറായില്ലെന്നും കാണിച്ചു റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു കോടതിയെ സമീപിച്ചത്. രാധിക, സ്റ്റീഫൻ എന്നിവരാണു കമ്പനിയിലെ മറ്റു പാർട്ണർമാർ.
ശരത്കുമാറിന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ മുന്നണിയിലാണു മത്സരിച്ചത്. ശരത്കുമാറും രാധികയും മത്സര രംഗത്തില്ലായിരുന്നു.
English Summary: Actors Sarathkumar and Radhika convicted in cheque bounce case, get one-year jail term