രാജവാഴ്ചയെ ആധുനീകരിച്ച രാജകുമാരൻ; രാജ്ഞിയുടെ ശക്തിയും നിഴലും
ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് എന്നതിനപ്പുറം ബ്രിട്ടിഷ് രാജവാഴ്ചയെ ആധുനികവത്കരിക്കാൻ സഹായിച്ച വ്യക്തിയായാണു ഫിലിപ് രാജകുമാരനെ ബ്രിട്ടിഷുകാർ ഓർക്കുക. ഔദ്യോഗിക പദവിയില്ലെങ്കിലും 70 വർഷത്തിലേറെയായി രാജകുടുംബത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു | Prince Philip | Queen Elizabeth I Britain | Manorama News
ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് എന്നതിനപ്പുറം ബ്രിട്ടിഷ് രാജവാഴ്ചയെ ആധുനികവത്കരിക്കാൻ സഹായിച്ച വ്യക്തിയായാണു ഫിലിപ് രാജകുമാരനെ ബ്രിട്ടിഷുകാർ ഓർക്കുക. ഔദ്യോഗിക പദവിയില്ലെങ്കിലും 70 വർഷത്തിലേറെയായി രാജകുടുംബത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു | Prince Philip | Queen Elizabeth I Britain | Manorama News
ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് എന്നതിനപ്പുറം ബ്രിട്ടിഷ് രാജവാഴ്ചയെ ആധുനികവത്കരിക്കാൻ സഹായിച്ച വ്യക്തിയായാണു ഫിലിപ് രാജകുമാരനെ ബ്രിട്ടിഷുകാർ ഓർക്കുക. ഔദ്യോഗിക പദവിയില്ലെങ്കിലും 70 വർഷത്തിലേറെയായി രാജകുടുംബത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു | Prince Philip | Queen Elizabeth I Britain | Manorama News
ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് എന്നതിനപ്പുറം ബ്രിട്ടിഷ് രാജവാഴ്ചയെ ആധുനികവത്കരിക്കാൻ സഹായിച്ച വ്യക്തിയായാണു ഫിലിപ് രാജകുമാരനെ ബ്രിട്ടിഷുകാർ ഓർക്കുക. ഔദ്യോഗിക പദവിയില്ലെങ്കിലും 70 വർഷത്തിലേറെയായി രാജകുടുംബത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു എഡിൻബർഗ് പ്രഭുവായ ഫിലിപ്. 1947ൽ വിവാഹം കഴിഞ്ഞതു മുതൽ എലിസബത്ത് രാജ്ഞിയുടെ നിഴലായാണു ഫിലിപ് ജീവിച്ചത്. തന്റെ ഭരണകാലത്തു ബ്രിട്ടനിലും പുറത്തുമായി രാജ്ഞി പങ്കെടുത്ത ആയിരക്കണക്കിനു പരിപാടികളിൽ സജീവ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.
പെരുമാറ്റത്തെക്കുറിച്ചും മോശം പരാമർശങ്ങളെക്കുറിച്ചും ചിലപ്പോഴൊക്കെ വിമർശിക്കപ്പെട്ടെങ്കിലും എലിസബത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തനെന്ന നിലയിൽ രാജഭരണത്തിൽ ഒഴിവാക്കാനാകാത്ത സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. 1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. 150–ഒാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു.
പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു. കേംബ്രിജ്, എഡിൻബറ ഉൾപ്പെടെയുള്ള സർവകലാശാലകളുടെ ചാൻസലറായും പ്രവർത്തിച്ചു.
‘‘വർഷങ്ങളായി അദ്ദേഹം എന്റെ ശക്തിയായി നിലകൊണ്ടു. ഞാനും മുഴുവൻ കുടുംബവും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.’’– 1997 ൽ 50–ാം വിവാഹ വാർഷികം ആഘോഷിക്കവേ എലിസബത്ത് രാജ്ഞി പറഞ്ഞ വാക്കുകൾ. രാജ്ഞിയോടൊപ്പം ആയിരിക്കുമ്പോഴും ഒരു ചുവടു പിന്നിലായി പ്രത്യക്ഷപ്പെടുന്നതിൽ ഫിലിപ്പിന് നിരാശയുണ്ടായിരുന്നില്ലെന്നും, ഉണ്ടെങ്കിൽത്തന്നെ അദ്ദേഹം പരസ്യമായി കാണിച്ചില്ലെന്നും രാജകാര്യങ്ങളിൽ വിദഗ്ധരായവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, തന്റെ 90-ാം ജന്മദിനത്തിൽ ബിബിസിയുമായുള്ള അഭിമുഖത്തിൽ, ആദ്യകാലങ്ങളിൽ തനിക്കൊരു ഇടം കണ്ടെത്താൻ പാടുപെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. ‘‘മുന്നിൽ ഒരു മാതൃകയും ഉണ്ടായിരുന്നില്ല. ആരെങ്കിലും ചോദിച്ചാൽ ‘ഞാൻ എന്തുചെയ്യുമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്നു?’ എന്നു തിരിച്ചു ചോദിക്കും. അവർക്കും മറുപടി ഇല്ലായിരുന്നു, ആർക്കും വ്യക്തമായ ധാരണയില്ലായിരുന്നു.’’– ഫിലിപ് പറഞ്ഞു. രാജവാഴ്ചയോട് ആദരവുണ്ടായിരുന്ന യുഗത്തിൽ ജനിച്ച ഫിലിപ്, ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയവും സാമൂഹികവുമായ വിപ്ലവങ്ങളെ മറികടക്കാൻ എലിസബത്തിനെ സഹായിച്ചു.
കൊട്ടാരത്തിലെ പഴഞ്ചൻ രീതികൾ ഉടച്ചുവാർക്കുകയും രാജകീയ സ്വാധീനം പ്രകടിപ്പിക്കുന്നതിനായി ടെലിവിഷന്റെ ശക്തി ഉപയോഗിക്കുകയും ചെയ്തു. രാജ്ഞിയുടെ കിരീടധാരണം തത്സമയം സംപ്രേഷണം ചെയ്യുന്നതിന് പ്രേരണയായത് ഇദ്ദേഹമാണ്. ടിവിയിൽ അഭിമുഖം നൽകിയ ആദ്യത്തെ ബ്രിട്ടിഷ് രാജകുടുംബാംഗവും അദ്ദേഹമായിരുന്നു. പക്ഷേ, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഫിലിപ് പരാജയപ്പെട്ടതായി എതിരാളികൾ കുറ്റപ്പെടുത്തി. നാലു മക്കളാണ് ദമ്പതികൾക്കുള്ളത്– വെയിൽസ് രാജകുമാരൻ ചാൾസ്, ആൻ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ, എഡ്വേഡ് രാജകുമാരൻ.
എലിസബത്തിനെ സംബന്ധിച്ചിടത്തോളം, ഫിലിപ് സർവ പിന്തുണയും നൽകുന്ന ഭർത്താവായിരുന്നു, അധികാരത്തിന്റെ പരമോന്നത പദവിയിലുള്ള രാജ്ഞിയെ ഒരു വ്യക്തിയെ എന്നപോലെ ഇടപെടാനാകുന്ന ഒരേയൊരാൾ അദ്ദേഹമായിരുന്നെന്നു പരിചാരകർ പറയുന്നു. എലിസബത്ത് പരമാധികാരിയായിരുന്നു, എന്നാൽ കുടുംബകാര്യങ്ങളിൽ ഫിലിപ്പായിരുന്നു കുടുംബനാഥനായി കണക്കാക്കപ്പെട്ടത്. 1990കളിൽ മക്കളുടെയും പങ്കാളികളുടെയും കഥകൾ ടാബ്ലോയിഡുകൾ ആഘോഷമാക്കുന്നതു വരെ രാജകുടുംബത്തിലെ ഏറ്റവും വിമർശിക്കപ്പെട്ടയാൾ കൂടിയായിരുന്നു ഫിലിപ്.
ആണവോർജം മുതൽ പ്രകൃതി സംരക്ഷണം വരെയുള്ള എല്ലാ കാര്യങ്ങളിലെയും കൈകൊണ്ട നിലപാടുകളിൽ അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങി. പക്ഷികളെ വേട്ടയാടുന്ന ഫിലിപ് അതിനൊപ്പം വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിനെ നയിക്കുന്നതു കാപട്യമാണെന്നും വിമർശനമുയർന്നു. 1939ൽ ഡാർട്ട്മൗത്തിലെ റോയൽ നേവൽ കോളജിൽ ചേർന്ന ഫിലിപ്, രണ്ടാം ലോക മഹായുദ്ധസമയത്ത് യുദ്ധക്കപ്പലുകളിൽ സേവനമനുഷ്ഠിച്ചിരുന്നു. 1934ൽ ഫിലിപ്പിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെയാണ് അദ്ദേഹവും എലിസബത്തും ആദ്യമായി കണ്ടുമുട്ടിയത്. വിവാഹേതര ബന്ധങ്ങളെ ചുറ്റിപ്പറ്റിയും ഫിലിപ്പിനെതിരെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഫിലിപ്പിനെ അലട്ടി. 2011ൽ ധമനിയിലെ തടസ്സം മൂലം അദ്ദേഹത്തിനു സ്റ്റെന്റ് ഘടിപ്പിച്ചു. 2018 ൽ ഇടുപ്പിൽ ശസ്ത്രക്രിയ നടത്തി. 2019 ജനുവരിയിൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മറ്റു രണ്ടു പേർക്കും പരിക്കേറ്റു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ അദ്ദേഹത്തെ പുറമേയ്ക്ക് അധികം കണ്ടിട്ടില്ല. ചെറുമകൾ ബിയാട്രീസ് രാജകുമാരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ദിവസങ്ങൾക്കുശേഷം ജൂലൈയിൽ വിൻഡ്‌സർ കാസിലിൽ നടന്ന സൈനിക ചടങ്ങിലാണു പൊതുജനം അവസാനമായി കണ്ടത്. നവംബറിൽ, അദ്ദേഹവും രാജ്ഞിയും വിവാഹ വാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ കൊട്ടാരം പുറത്തുവിട്ടിരുന്നു.
English Summary: Prince Philip was the gruff figure at heart of Britain's monarchy