പി.ശ്രീരാമകൃഷ്ണനും കെ.ടി.ജലീലും രാജി വയ്ക്കണം: വി.എം.സുധീരൻ
കൊച്ചി ∙ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു വിധേയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, ബന്ധുനിയമനക്കേസിൽ ലോകായുക്തയുടെ പരാമർശത്തിന് വിധേയനായ മന്ത്രി കെ.ടി.ജലീലും രാജി | VM Sudheeran | KT Jaleel | P Sreeramakrishnan | Dollar Smuggling Case | Nepotism | Manorama Online

കൊച്ചി ∙ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു വിധേയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, ബന്ധുനിയമനക്കേസിൽ ലോകായുക്തയുടെ പരാമർശത്തിന് വിധേയനായ മന്ത്രി കെ.ടി.ജലീലും രാജി വയ്ക്കണമെന്നു കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഇവർ രാജിവയ്ക്കാൻ തയാറല്ലെങ്കിൽ രാജി എഴുതി വാങ്ങാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുരംഗത്തിനു ശുദ്ധീകരണം ആവശ്യമാണ്. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉത്തരവാദിത്തം നിർവഹിക്കണം. ഇല്ലെങ്കിൽ ജനങ്ങൾക്കു രാഷ്ട്രീയത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എൻജിഒ അസോസിയേഷൻ നേതാവായിരുന്ന പി.എസ്.എ. ലത്തീഫിന്റെ ‘ഓർമ തുരുത്തുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി.കെ.എൻ. പണിക്കർ അധ്യക്ഷനായി. വി.ഡി.സതീശൻ എംഎൽഎ പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.പി.മത്തായി പുസ്തകം പരിചയപ്പെടുത്തി.
English Summary: VM Sudheeran demands resignation of KT Jaleel and P Sreeramakrishnan