വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തില്‍ മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. 0.40 % മാര്‍ജിനില്‍ സിറ്റിങ് എം.എല്‍.എ ഒ.ആര്‍.കേളുവിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍. വോട്ടുശതമാനം: യുഡിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തില്‍ മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. 0.40 % മാര്‍ജിനില്‍ സിറ്റിങ് എം.എല്‍.എ ഒ.ആര്‍.കേളുവിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍. വോട്ടുശതമാനം: യുഡിഎഫ് 40.10 %, എല്‍ഡിഎഫ് 39.70 %, എന്‍ഡിഎ 10.20%. കഴിഞ്ഞതവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 0.90 % (1307 വോട്ട്) മാര്‍ജിനിലാണ് ഒ.ആര്‍.കേളു വിജയിച്ചത്. ബിജെപി വോട്ടില്‍ ഇത്തവണ നേരിയ കുറവ്. മറ്റുള്ളവര്‍ 10 % എന്നത് അസാധാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മറ്റുള്ളവര്‍ 3.98 % വോട്ട് മാത്രമേ നേടിയിരുന്നുള്ളു.

സുല്‍ത്താന്‍ ബത്തേരി 2016ലേക്കാള്‍ മികച്ച മാര്‍ജിനില്‍ ഐ.സി.ബാലകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് പ്രവചനം. മാര്‍ജിന്‍ 12.60 %. യുഡിഎഫ് 51.00 എല്‍ഡിഎഫ് 38.40, എന്‍ഡിഎ 9.70 എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 6.51 % (11198 വോട്ട്). 2016ല്‍ സ്വതന്ത്രയായി മല്‍സരിച്ചപ്പോള്‍ 16.23 % വോട്ട് നേടിയ സി.കെ.ജാനു ഇത്തവണ എന്‍ഡിഎ ഔദ്യോഗിക സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ വോട്ട് വിഹിതം 3.17 % കുറയുമെന്ന് എക്സിറ്റ് പോള്‍.

ADVERTISEMENT

കല്‍പറ്റയിൽ ടി.സിദ്ദിഖ് 8.70 ശതമാനം എന്ന മികച്ച മാര്‍ജിനില്‍ എം.വി.ശ്രേയാംസ് കുമാറിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 47.30 ശതമാനം, എല്‍ഡിഎഫ് 38.60 ശതമാനം, എന്‍ഡിഎ 7.90 ശതമാനം വോട്ടും നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രന്‍ എം.വി.ശ്രേയാംസ് കുമാറിനെ തോല്‍പ്പിച്ചത് 8.67 % (13083 വോട്ട്) ഭൂരിപക്ഷത്തിലാണ്. ഇത്തവണ മറ്റുള്ളവര്‍ക്ക് 6.20 % വോട്ട് ലഭിക്കുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞതവണ 3.4 % ആയിരുന്നു. ബിജെപി വോട്ടില്‍ നേരിയ ഇടിവ് കാണുന്നു. സ്വതന്ത്രന്‍ കെ.ശൈലേഷും എ.ഡി.എച്ച്.ആര്‍.പി. സ്ഥാനാര്‍ഥി സുനില്‍ വൈദ്യനുമാണ് മറ്റുള്ളവരില്‍ കൂടുതല്‍ വോട്ട് നേടുന്നത്.

English Summary: Wayanad District Manorama News VMR Exit Poll Result