‘ഉദുമ പോളിങ്ങിനു തലേന്നേ അപകടം മണത്തു; കലക്ടർ ആവർത്തിച്ചത് സിപിഎം നിലപാട്’
അപ്പോള്‍ തന്നെ ഞാന്‍ അപകടം മണത്തു. ‘കാര്‍ഡ് നോക്കി വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങള്‍ ചെയ്യും’ എന്നായിരുന്നു എന്റെ മറുപടി. ‘അതു നമുക്ക് കാണാം’ എന്നായിരുന്നു ഇതിനോടുള്ള സിപിഎം പോളിങ് ഏജന്റ് വിജയന്റെ പ്രതികരണം. രാവിലെ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ... Udma Bogus Vote Case
അപ്പോള്‍ തന്നെ ഞാന്‍ അപകടം മണത്തു. ‘കാര്‍ഡ് നോക്കി വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങള്‍ ചെയ്യും’ എന്നായിരുന്നു എന്റെ മറുപടി. ‘അതു നമുക്ക് കാണാം’ എന്നായിരുന്നു ഇതിനോടുള്ള സിപിഎം പോളിങ് ഏജന്റ് വിജയന്റെ പ്രതികരണം. രാവിലെ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ... Udma Bogus Vote Case
അപ്പോള്‍ തന്നെ ഞാന്‍ അപകടം മണത്തു. ‘കാര്‍ഡ് നോക്കി വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങള്‍ ചെയ്യും’ എന്നായിരുന്നു എന്റെ മറുപടി. ‘അതു നമുക്ക് കാണാം’ എന്നായിരുന്നു ഇതിനോടുള്ള സിപിഎം പോളിങ് ഏജന്റ് വിജയന്റെ പ്രതികരണം. രാവിലെ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ... Udma Bogus Vote Case
കാസര്‍കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയുന്നതിനായി വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ സിപിഎം നേതാവും ഉദുമ എംഎല്‍എയുമായ കെ.കുഞ്ഞിരാമന്‍ പോളിങ് ബൂത്തില്‍ കയറി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതി തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ.കെ.എം.ശ്രീകുമാര്‍. വിഷയം അധികാര പരിധിയില്‍ വരുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി കിട്ടിയ ശേഷം ‘മനോരമ ഓൺലൈനു’മായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് അറിയില്ല. കള്ളവോട്ട് ആണെന്ന സംശയത്തെ തുടര്‍ന്ന് വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡി.സജിത്ത് ബാബുവിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. രേഖകള്‍ പരിശോധിക്കേണ്ടത് പ്രിസൈഡിങ് ഓഫിസറല്ലെന്നും അത് ഒന്നാം പോളിങ് ഓഫിസറുടെ ജോലിയാണെന്നുമുള്ള സിപിഎം നേതാക്കളുടെ വാദം അതേപടി ആവര്‍ത്തിക്കുകയായിരുന്നു കലക്ടറും.
കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഫോണ്‍ ചെയ്ത് അറിയിച്ചതനുസരിച്ചാണ് വോട്ടെടുപ്പിനിടെ കലക്ടര്‍ തന്നെ ഫോണ്‍ വിളിച്ച് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ പരാതിയില്‍ തെളിവെടുക്കാന്‍ വിളിപ്പിച്ചപ്പോഴും എന്തിനാണ് ഒന്നാം പോളിങ് ഓഫിസറുടെ പണിയെടുക്കാന്‍ പോയതെന്ന ചോദ്യം കലക്ടര്‍ വീണ്ടും ആവര്‍ത്തിച്ചെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. 2020 ഡിസംബര്‍ 14നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ നാടായ പാക്കം ചെര്‍ക്കപ്പാറ ഗവ.എല്‍പി സ്കൂളിലെ കിഴക്കു ഭാഗത്തെ ബൂത്തിലാണ് സംഭവം.
അവിടെ പ്രിസൈഡിങ് ഓഫിസറായിരുന്നു കാര്‍ഷിക സര്‍വകലാശാല പിലിക്കോട് കേന്ദ്രം പ്രഫസര്‍ കെ.എം.ശ്രീകുമാര്‍. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ (ടിഒകെഎയു) യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. തനിക്കു വേണ്ടി മാത്രമല്ല, സമാന രീതിയില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ (ഒരു പാര്‍ട്ടിക്കു മാത്രം സ്വാധീനമുള്ള സ്ഥലം) ദുരനുഭവങ്ങള്‍ നേരിട്ട നിരവധി പേര്‍ക്കു വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്?
വലിയ മാനസിക പീഡനമാണ് അന്ന് പോളിങ് ബൂത്തില്‍ നേരിട്ടത്. നിങ്ങള്‍ പ്രിസൈഡിങ് ഓഫിസറുടെ കസേരയില്‍ ഇരുന്നാല്‍ മതിയെന്നും ഒന്നാം പോളിങ് ഓഫിസര്‍ രേഖകള്‍ പരിശോധിക്കുമെന്നും മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല്‍വെട്ടുമെന്നുമായിരുന്നു എംഎല്‍എയുടെ ഭീഷണി. സിപിഎമ്മിന്റെ പോളിങ് ഏജന്റുമാരും പ്രാദേശിക നേതാക്കളും സ്ഥാനാര്‍ഥികളുമൊക്കെ പലവട്ടം ഭീഷണിപ്പെടുത്തുകയും കായിക ആക്രമണം വരെയുണ്ടാകുമെന്ന് ഞാൻ ഭയക്കുകയും ചെയ്തു. മാനസികമായി തകര്‍ന്നെങ്കിലും പുറമേക്കു ധൈര്യം നടിച്ച് പോളിങ് പൂര്‍ത്തിയാക്കുകയായിരുന്നു. അവിടെ ഒന്നും ചെയ്യാന്‍ കഴിയാതെ കീഴടങ്ങി നില്‍ക്കേണ്ടി വന്നതിന്റെ ആത്മനിന്ദയാണ് സത്യത്തില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്.
എന്തായിരുന്നു അവിടെ നടന്നത്?
സിപിഎമ്മിനു മാത്രം പോളിങ് ഏജന്റുമാരുള്ള ബൂത്തായിരുന്നു അത്. വോട്ടെടുപ്പിനു തലേന്ന് പോളിങ് ഏജന്റുമാര്‍ വന്ന് കഴിഞ്ഞ തവണ 94% പോളിങ് നടന്ന ബൂത്താണെന്നും ഇത്തവണയും ഉയര്‍ന്ന പോളിങ് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ അപകടം മണത്തു. ‘കാര്‍ഡ് നോക്കി വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങള്‍ ചെയ്യും’ എന്നായിരുന്നു എന്റെ മറുപടി. ‘അതു നമുക്ക് കാണാം’ എന്നായിരുന്നു ഇതിനോടുള്ള സിപിഎം പോളിങ് ഏജന്റ് വിജയന്റെ പ്രതികരണം. രാവിലെ വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ സിപിഎം ഏജന്റുമാര്‍ ബഹളം തുടങ്ങി. പരിശോധിക്കുന്നതു തുടര്‍ന്നപ്പോള്‍ ബഹളവും തുടര്‍ന്നു. ഇതിനെ ആദ്യം സിപിഎം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി കെ.മണികണ്ഠന്‍ എതിര്‍ത്തു. പിന്നീടാണ് കെ.കുഞ്ഞിരാമന്‍ എംഎല്‍എ എത്തി ഭീഷണിപ്പെടുത്തിയത്. മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല്‍വെട്ടുമെന്നായിരുന്നു എംഎല്‍എയുടെ ഭീഷണി.
എന്തുകൊണ്ടാണ് അപ്പോള്‍തന്നെ പരാതി നല്‍കാതിരുന്നത്?
എങ്ങനെയെങ്കിലും വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുക എന്നതാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള നിര്‍ദേശം. പ്രശ്നമുണ്ടായാല്‍ പോളിങ് നിര്‍ത്തിവയ്ക്കാന്‍ ആര്‍ക്കും സാധിക്കും. സിപിഎം ഏജന്റുമാര്‍ എതിര്‍ത്തെങ്കിലും രേഖ പരിശോധിച്ചുതന്നെയാണ് വോട്ട് ചെയ്യാന്‍ അനുവദിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു രാത്രിയാണ് വീട്ടില്‍ എത്തിയത്. പിറ്റേന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ കയ്യൊഴിഞ്ഞ സ്ഥിതിക്ക് ഇനി എന്താണ് തീരുമാനം?.
പരാതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണു തീരുമാനം. കെ.കുഞ്ഞിരാമന്‍ എംഎല്‍എ എനിക്കെതിരെ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നല്‍കിയ സാഹചര്യത്തില്‍ വസ്തുത തെളിയിക്കേണ്ടത് എന്റെയും കൂടി ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. കോടതിയില്‍ പോകാനും മടിയില്ല.
എംഎല്‍എ ഭീഷണിപ്പെടുത്തി എന്നതിന് താങ്കളുടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത്?
ബൂത്തിലെ വെബ്കാസ്റ്റിങ് വീഡിയോ പരിശോധിച്ചാല്‍ അതില്‍ എന്നോടു കയര്‍ക്കുന്നതും ഭീഷണി മുഴക്കുന്നതും വ്യക്തമായി കാണാം. അതിന്റെ ബലത്തിലാണ് ഞാന്‍ പരാതി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും കത്ത് നല്‍കിയെങ്കിലും ലഭിച്ചില്ല. കോടതി ഉത്തവിലൂടെ മാത്രമേ ഇതു പരിശോധിക്കാന്‍ കഴിയൂ എന്നാണ് ഇപ്പോള്‍ ലഭിച്ച മറുപടി.
കലക്ടറുടെ നടപടി അദ്ഭുതപ്പെടുത്തി എന്നു പറഞ്ഞല്ലോ?. എന്തുകൊണ്ടാണത്?
ഒരു പോളിങ് ബൂത്തില്‍ സുഗമവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുക എന്നത് അവിടത്തെ പ്രിസൈഡിങ് ഓഫിസറുടെ പരമമായ ഉത്തരവാദിത്തമാണ്. പ്രിസൈഡിങ് ഓഫിസര്‍ക്കാണ് അവിടെ പരമാധികാരം. ഇത് അറിയാത്തയാളല്ല കലക്ടര്‍. എന്നാല്‍ രേഖ പരിശോധിക്കേണ്ടത് പ്രിസൈഡിങ് ഓഫിസറല്ലെന്നായിരുന്നു ഫോണിലൂടെയും തുടര്‍ന്നു തെളിവെടുപ്പിനിടെയും കലക്ടര്‍ ഡി.സജിത്ത് ബാബു നിലപാട് എടുത്തത്. അദ്ദേഹം എന്ത് റിപ്പോര്‍ട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയതെന്ന് അറിയില്ല. ഞാന്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലാണ്. രോഗമുക്തമായതിനു ശേഷം കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം എടുക്കും.
ഇതിനു മുന്‍പ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ?
സിപിഎമ്മിനു സ്വാധീനമുള്ള പിലിക്കോട് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ തിരഞ്ഞെടുപ്പു ചുമതല നിര്‍വഹിച്ചിട്ടുണ്ട്. 1999 മുതല്‍ പ്രിസൈഡിങ് ഓഫിസറായി ജോലി ചെയ്യുന്നുണ്ട്. ഒരിടത്തുനിന്നും ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടില്ല.
പരാതി നല്‍കിയതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നോ?
ഒരിക്കലും ഇല്ല. സിപിഎമ്മിലെ ചിലര്‍ പോലും ഫോണില്‍ വിളിച്ച് പിന്തുണ നല്‍കി. ഇത്തരം അനുഭവങ്ങള്‍ നേരിട്ട പല ഉദ്യോഗസ്ഥരും ഇപ്പോഴും പിന്തുണ അറിയിക്കുന്നുണ്ട്.
ഇടതുപക്ഷ സംഘടന ഭാരവാഹി എന്ന നിലയില്‍ സംഘടനയുടെ പ്രതികരണം?
സംഘടനയുടെ ഇവിടുത്തെ അംഗങ്ങള്‍ എല്ലാവരും എനിക്കൊപ്പമാണ്. അതേസമയം ഭാരവാഹി സ്ഥാനത്തുനിന്ന് എന്നെ മാറ്റാന്‍ കേന്ദ്ര കമ്മിറ്റി ഒരു ശ്രമം നടത്തി. ജനറല്‍ ബോഡി വിളിച്ചെങ്കിലും അംഗങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി ഒപ്പം നിന്നതോടെ നീക്കം പരാജയപ്പെട്ടു.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുമതലയുണ്ടായിരുന്നോ?
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാതി കാരണം എന്നെ ഒഴിവാക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അതു തിരുത്തിക്കൊണ്ട് ഇത്തവണയും ഡ്യൂട്ടി നല്‍കി. എൻമകജെ പഞ്ചായത്തിലെ പെര്‍ള സത്യനാരായണ എഎല്‍പി സ്കൂളിലായിരുന്നു ചുമതല. മൂന്നു മുന്നണികളുടെ പ്രവര്‍ത്തകരും വളരെ നന്നായി സഹകരിച്ചു. ഒന്നാം പോളിങ് ഓഫിസറുടെ തൊട്ടു മുന്‍പായി കസേരയിട്ട് കഴിയാവുന്നത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചു. ആള്‍മാറാട്ടത്തിനുള്ള ഒരു ശ്രമവും നടന്നില്ല. ആരും പ്രതിഷേധിച്ചുമില്ല. വളരെ നന്നായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. ഇങ്ങനെ സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുള്ള പോരാട്ടം കൂടിയാണ് ഞാന്‍ നടത്തുന്നത്. സ്വാധീന കേന്ദ്രങ്ങളില്‍ എല്ലാ പാര്‍ട്ടികളും കള്ളവോട്ട് നടത്താറുണ്ട്. അത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.
English Summary: Interview with Dr. KM Sreekumar About Udma Polling Booth Incident