കൽപ്പറ്റ∙ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഡോക്ടറുടെ സേവനം ലഭിക്കാത്ത രോഗികള്‍ക്കു ടെലി മെഡിസിന്‍ സംവിധാനവുമൊരുക്കി കല്‍പറ്റയുടെ നിയുക്ത എംഎല്‍എ. Telemedicine, T Siddique, Kalpetta Constituency, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപ്പറ്റ∙ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഡോക്ടറുടെ സേവനം ലഭിക്കാത്ത രോഗികള്‍ക്കു ടെലി മെഡിസിന്‍ സംവിധാനവുമൊരുക്കി കല്‍പറ്റയുടെ നിയുക്ത എംഎല്‍എ. വീട്ടിലിരുന്നു തന്നെ രോഗികള്‍ക്കു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ആവശ്യമരുന്നുകള്‍ രോഗികള്‍ക്കു നേരിട്ട് എത്തിക്കാനുള്ള സൗകര്യം ഉറപ്പു വരുത്തിയതായും ടി.സിദ്ദിഖ് അറിയിച്ചു.

കോവിഡിനു പുറമേ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗം ബാധിച്ച നിരവധിപേരാണു വയനാട്ടില്‍ ലോക്ഡൗണ്‍ കാലത്ത് കഷ്ടതയനുഭവിക്കുന്നത്. ജില്ലയിലേക്ക് ആവശ്യത്തിനു മരുന്നുകള്‍ എത്തുന്നില്ല. മുഖ്യശ്രദ്ധ കോവിഡില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ഡോക്ടര്‍മാരുടെ സേവനവും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കല്‍പറ്റ നിയുക്ത എംഎല്‍എ ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ടെലിമെഡിസിന്‍ സൗകര്യമൊരുക്കുന്നത്.

ADVERTISEMENT

തിരുവനന്തപുരം ശ്രീചിത്ര, ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പടെയുള്ള പ്രമുഖസ്ഥാപനങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം സൂപ്പര്‍ സ്പെഷാലിറ്റി ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ രോഗികള്‍ക്കു ലഭ്യമാകുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സേവനങ്ങള്‍ സൗജ്യമാണ്. ജില്ലയിലെ വിദഗ്ധ ഡോക്ടറായ വി.ജെ. സെബാസ്റ്റ്യന്‍ ആണ് പദ്ധതിയുടെ ഡയറക്ടര്‍. അലോപ്പതിക്കൊപ്പം, ഹോമിയോ, ആയുര്‍വേദ ചികില്‍സാ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ടെലിമെഡിസിന്‍ പദ്ധതിയിലൂടെ ലഭ്യമാണെന്നു ടി.സിദ്ദിഖ് പറഞ്ഞു. മണ്ഡലത്തിലെ പ്രവാസികള്‍ക്കായി പ്രത്യേക ഹെല്‍പ് ഡെസ്ക് സജീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ADVERTISEMENT

'MLA’s Super SpecialityTelemedicine Service' ലിങ്ക്‌ – https://forms.app/form/609f5047001f18095ad0ecf5

English Summary: Telemedicine facility for Kalpetta people, by T Siddique

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT