കണ്ണൂർ∙ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെ സിപിഎം മാറ്റിയതു മന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല, കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി അവരെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികളുടെ | Susheela Gopalan | KR Gouri Amma | KK Shailaja | CPM | LDF | Kerala New Cabinet | Manorama Online

കണ്ണൂർ∙ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെ സിപിഎം മാറ്റിയതു മന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല, കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി അവരെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികളുടെ | Susheela Gopalan | KR Gouri Amma | KK Shailaja | CPM | LDF | Kerala New Cabinet | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെ സിപിഎം മാറ്റിയതു മന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല, കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി അവരെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികളുടെ | Susheela Gopalan | KR Gouri Amma | KK Shailaja | CPM | LDF | Kerala New Cabinet | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെ സിപിഎം മാറ്റിയതു മന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല, കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി അവരെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികളുടെ പ്രതീക്ഷയിൽ നിന്നു കൂടിയാണെന്നു തെളിയിക്കുന്നതാണ് സമൂഹ മാധ്യമങ്ങളിൽ ശൈലജയ്ക്കായി ഉയർന്ന ശബ്ദങ്ങൾ.

കെ.ആർ.ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും മുന്നിൽ മുഖ്യമന്ത്രി കസേരയിലേക്കുള്ള പടിയടച്ച പാർട്ടി തന്നെയാണ് ശൈലജയെ മൂലയ്ക്ക് ഇരുത്തുന്നതും. ഇനി പാർലമെന്ററി രംഗത്ത് അവർ എത്തുമോയെന്നു തന്നെ  ഉറപ്പില്ല.  മലയാളികൾ, പ്രത്യേകിച്ച് സ്ത്രീകൾ നെ‍ഞ്ചേറ്റിയ പ്രതീക്ഷയെയാണ് സിപിഎം തല്ലിക്കെടുത്തിയത് എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു.

ADVERTISEMENT

എൽഡിഎഫ് തുടർ ഭരണം കെ.കെ.ശൈലജയ്ക്കു കൂടി ജനം നൽകിയ അംഗീകാരമാണെന്നാണു വിലയിരുത്തൽ. കേരളത്തിന്റെ സ്ത്രീ മനസ്സുകളെ എൽഡിഎഫിന് അനുകൂലമായി ചിന്തിപ്പിക്കുന്നതിൽ കെ.കെ.ശൈലജ ആരോഗ്യ രംഗത്തും വനിതാ ശിശുക്ഷേമ രംഗത്തും നടത്തിയ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. അവരെ മാറ്റി നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ജനപിന്തുണ നഷ്ടമാകുമെന്നു മനസ്സിലാക്കിയാണ് സിപിഎം, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ അതൃപ്തി പോലും വകവയ്ക്കാതെ ശൈലജയെ മത്സരിപ്പിച്ചത്. ഇത്തവണത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ജനം അവരെ ജയിപ്പിക്കുകയും ചെയ്തു. എന്നാൽ, ആ ജനകീയ വികാരം ശൈലജയെന്ന മന്ത്രിയെക്കൂടി മുന്നിൽ കണ്ടുകൊള്ളുള്ളതാണെന്നു വിലയിരുത്തുന്നതിൽ സിപിഎമ്മിനു പിഴച്ചു. ശൈലജ വീണ്ടും മന്ത്രിയാവില്ലെന്ന തീരുമാനം വന്നപ്പോൾ മുതൽ സമൂഹ മാധ്യമങ്ങളിൽ അവർക്കായി ഇടതു സഹയാത്രികരിൽ നിന്നും പാർട്ടി സൈബർ ഗ്രൂപ്പുകളിൽ നിന്നും ശബ്ദം ഉയർന്നു തുടങ്ങിയത് ജനം ശൈലജ മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവാണ്.

കെ.കെ.ശൈലജ (ഫയൽ ചിത്രം)

∙പെണ്ണിനെന്താ കുഴപ്പം

പെണ്ണായാലും കുഴപ്പമില്ലെന്ന് പ്രവർത്തനങ്ങളിലൂടെ തെളിയിച്ച മന്ത്രിയാണ് ശൈലജ. അതുകൊണ്ടാണ് കേരളത്തിനൊരു ഭാവി വനിതാ മുഖ്യമന്ത്രിയെ ജനം ശൈലജയിൽ പ്രതീക്ഷിച്ചിരുന്നത്. വേണമെങ്കിൽ അങ്ങനെ ചെയ്യാൻ ശേഷിയുള്ള പാർട്ടിയാണ് സിപിഎം എന്നും ജനത്തിനറിയാം. പിണറായി വിജയനു ശേഷം ആ പദവിയിലേക്ക് ജനം സാധ്യത കൽപിച്ചിരുന്ന പേരുകളിലൊന്നാണ് ശൈലജയുടേത്. അതുകൊണ്ടു തന്നെ ശൈലജയെ തഴഞ്ഞ തീരുമാനത്തെ പുതുമുഖങ്ങളെ അവതരിപ്പിച്ച് എത്രകണ്ട് ന്യായീകരിക്കാൻ പാർട്ടിക്ക് കഴിയുമെന്നു കാണേണ്ടിയിരിക്കുന്നു.

∙പാരയുമായി നേതാക്കൾ

ADVERTISEMENT

കണ്ണൂരിലെ മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യമാണ് ശൈലജയ്ക്കു വിനയായത്. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെ മാറ്റി ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിച്ചതാണ് അസ്വാരസ്യത്തിനു കാരണം. ശൈലജ മട്ടന്നൂരിൽ വരുന്നതിനോട് ഇ.പി.ജയരാജനു താൽപര്യമുണ്ടായിരുന്നില്ല.

ജയരാജൻ മത്സരിച്ച മണ്ഡലമായിരുന്നു മട്ടന്നൂർ. ശൈലജയുടെ മണ്ഡലമായിരുന്ന കൂത്തുപറമ്പ് ലോക്താന്ത്രിക് ജനതാദളിനു വിട്ടു നൽകേണ്ടി വന്നതിനാലാണു ശൈലജയ്ക്കു മട്ടന്നൂർ നൽകിയത്. നിബന്ധനകളിൽ ഇളവില്ലാത്തതിനാൽ ഇ.പി.ജയരാജൻ മത്സര രംഗത്ത് എത്തിയതുമില്ല.

ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിക്കുന്നതിൽ അതൃപ്തി ഉള്ളിൽ കൊണ്ടു നടന്ന നേതാക്കളിൽ ചിലരാണ് ശൈലജ മന്ത്രിയാവാതിരിക്കാൻ ചരടു വലിച്ചതെന്നാണു പാർട്ടിക്കാർക്കിടയിൽ പ്രചരിക്കുന്നത്. ശൈലജ രണ്ടാം തവണയും മന്ത്രിയാകുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പഴയ മന്ത്രിമാർ ആരും പുതിയ മന്ത്രിസഭയിൽ വേണ്ടെന്നു പാർട്ടി തീരുമാനിച്ചത്.

ആ തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിച്ചതിൽ കണ്ണൂരിലെ ചില മുതിർന്ന നേതാക്കൾക്കു പങ്കുണ്ടെന്നു കരുതുന്നവർ പാർട്ടിയിലുണ്ട്.  ശൈലജയെ ഒഴിവാക്കിയിട്ടും അവർക്കു വേണ്ടി സംസ്ഥാന കമ്മിറ്റിയിൽ ശക്തമായ വാദമുഖങ്ങൾ അവതരിപ്പിക്കപ്പെട്ടില്ലെന്നതു തന്നെ ശൈലജയെ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നതിനു തെളിവാകുകയാണ്.

കെ.ആർ.ഗൗരിയമ്മ (ഫയൽ ചിത്രം)
ADVERTISEMENT

∙ആദ്യം ഗൗരിയമ്മ

സിപിഎമ്മിൽ നിന്നു മുൻപും ഇപ്പോഴത്തേതിനു സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. കെ.ആർ.ഗൗരിയമ്മയ്ക്കുണ്ടായിരുന്ന ജനപിന്തുണ മനസ്സിലാക്കി അവർ മുഖ്യമന്ത്രിയാകുമെന്ന പ്രതീതി പരത്തി  1987ൽ സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയായത് തൃക്കരിപ്പൂരിൽ മത്സരിച്ചു ജയിച്ച ഇ.കെ.നായനാരായിരുന്നു.

ഗൗരിയമ്മയെ വ്യവസായ,സാമൂഹിക ക്ഷേമ  വകുപ്പു നൽകി മന്ത്രി മാത്രമാക്കി. ആ പുകച്ചിലാണു പിൽക്കാലത്ത് അവരെ സിപിഎമ്മിൽ നിന്ന് അകറ്റിയത്. അന്ന് പാർട്ടിയിൽ ഗൗരിയമ്മയ്ക്കെതിരെയും ചരടുവലികൾ നടന്നതായി ആരോപണം ഉയർന്നിരുന്നു.

സുശീലാ ഗോപാലൻ (ഫയൽ ചിത്രം)

∙സുശീലാ ഗോപാലനും

ഇ.കെ.നായനാർ മത്സരിക്കാതിരുന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയാക്കാൻ ഏറ്റവും യോഗ്യയായ വനിത പാർട്ടിയിലുണ്ടായിരുന്നു. എകെജിയുടെ ഭാര്യയും പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന സുശീലാ ഗോപാലൻ. എന്നാൽ, അവർക്കു മുന്നിൽ പാർട്ടി മുഖ്യമന്ത്രി പദവിയിലേക്കുള്ള വാതിലടച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ.നായനാരെ  മുഖ്യമന്ത്രിയാക്കി. മുഖ്യമന്ത്രിയായ ശേഷം നായനാരെ തലശ്ശേരി മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കുകയായിരുന്നു. അന്ന് കെ.പി.മമ്മുവാണ് നായനാർക്കു വേണ്ടി എംഎൽഎ സ്ഥാനം രാജിവച്ച് മാറിക്കൊടുത്തത്. നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി സുശീലാ ഗോപാലൻ. ശൈലജയെ മുലയ്ക്കിരുത്തിയതിൽ, ഭാവിയിൽ മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്ന ഏതെല്ലാം പുരുഷ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ഇനി അറിയാനിരിക്കുന്നത്.

∙ശൈലജ ഇനി പാർലമെന്ററി രംഗത്തുണ്ടാകുമോ

ഈ മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞാൽ കെ.കെ.ശൈലജയെ വീണ്ടും സിപിഎം മത്സരിപ്പിക്കുമെന്ന് കരുതാൻ കഴിയില്ല. തവണ വ്യവസ്ഥ വച്ച് അവരെ പാർലമെന്ററി രംഗത്തു നിന്നു തന്നെ മാറ്റി നിർത്താം. ശൈലജയിൽ ജനം പുലർത്തിയ പ്രതീക്ഷകളെ  എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന വിലയിരുത്തിലാണ് പാർട്ടി കൂറുകാരിൽ നിന്നു തന്നെ എതിർ ശബ്ദങ്ങൾ ഉയരുന്നത്.

English Summary: Exclusion of K.K. Shailaja from new cabinet, analysis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT