കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതിനു പിന്നാലെ മുൻകാല കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയം... KK Balakrishnan, Wikipedia, Kerala Government, K Radhakrishnan, CPM, Congress

കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതിനു പിന്നാലെ മുൻകാല കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയം... KK Balakrishnan, Wikipedia, Kerala Government, K Radhakrishnan, CPM, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതിനു പിന്നാലെ മുൻകാല കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയം... KK Balakrishnan, Wikipedia, Kerala Government, K Radhakrishnan, CPM, Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതിനു പിന്നാലെ മുൻകാല കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജാണ് സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയം. ആദ്യമായൊരു ദലിത് ദേവസ്വം മന്ത്രിയെന്ന തരത്തിൽ പ്രചാരണം നടന്നപ്പോൾ വർഷങ്ങൾക്കു മുൻപ് തന്നെ കെ.കെ ബാലകൃഷ്ണൻ ദേവസ്വം കൈകാര്യം ചെയ്തിരുന്നു എന്ന വാദവുമായി കോൺഗ്രസ് അനുഭാവികൾ രംഗത്തുവന്നു. പൊരിഞ്ഞ തർക്കത്തിനിടെ വിക്കിപീഡിയയിൽ കെ.കെ ബാലകൃഷ്ണന്റെ പേജിൽ നിന്ന് പല തവണ 'ദേവസ്വം' നീക്കം ചെയ്യുകയും പിന്നീട് ചേർക്കപ്പെടുകയും ചെയ്തു. ചുരുക്കത്തിൽ ഒരു എഡിറ്റ് യുദ്ധമാണ് മന്ത്രിസഭാ വകുപ്പ് നിർണയദിനത്തിൽ വിക്കിപീഡിയയിൽ അരങ്ങേറിയത്. ഈ വിക്കിപീഡിയ യുദ്ധത്തിനു പിന്നിലെ വാസ്തവമെന്തെന്ന അന്വേഷണമാണിത്.

വിക്കിപേജ് തിരുത്തിയോ ദേവസ്വം മന്ത്രിയായത്?

ADVERTISEMENT

'വിക്കിപേജ് തിരുത്തി കെ.കെ ബാലകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയവർ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് കൂടി തിരുത്തി അവിടെയും അദ്ദേഹത്തെ ദേവസ്വം മന്ത്രിയാക്കേണ്ടതാണ്' എന്ന ദീപ നിശാന്തിന്റെ കമന്റ് ഇടത് ക്യാംപുകളിൽ പ്രചരിച്ചിരുന്നു. ഇതിന് ആധാരമാക്കി ചൂണ്ടിക്കാട്ടപ്പെട്ടത് നിയമസഭാ വെബ്സൈറ്റിൽ നിന്നുള്ള പേജുമാണ്. ഈ കമന്റ് വായിച്ചാൽ കഴിഞ്ഞ ദിവസമാണ് ദേവസ്വം എന്ന വാക്ക് കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിൽ ഉൾക്കൊള്ളിച്ചതാണെന്നു തോന്നുമെങ്കിലും അത് സത്യമല്ല.

കെ.കെ. ബാലകൃഷ്ണന്റെ കൊച്ചുമകൻ സുമിത് ബാലനാണ് 2017 ഫെബ്രുവരി 11ന് ഈ പേജ് തുടങ്ങുന്നത്. അന്നു മുതൽ തന്നെ തന്നെ ദേവസ്വം അദ്ദേഹത്തിന്റെ വകുപ്പുകൾക്കൊപ്പം ചേർത്തിരുന്നു. അന്ന് നിയസഭാ വെബ്സൈറ്റിന്റെ ലിങ്കാണ് സൈറ്റേഷനായി നൽകിയിരുന്നത്. എന്നാൽ ഈ പേജിൽ ദേവസ്വം വകുപ്പ് പരാമർശിക്കപ്പെട്ടിരുന്നില്ലെന്നത് ശരിയാണ്. എങ്കിലും, ഇടതു ക്യാംപുകൾ പ്രചരിപ്പിക്കുന്നതു പോലെ വിക്കിപീഡിയയിൽ പുതിയായി ചേർക്കപ്പെട്ട വിവരമായിരുന്നില്ല ദേവസ്വം എന്നത്. പകരം പേജിലുണ്ടായിരുന്ന ദേവസ്വം ഇന്നലെ എഡിറ്റിങ്ങിലൂടെ മാറ്റപ്പെട്ടപ്പോൾ തിരികെ ചേർക്കാനാണ് ശ്രമം നടന്നത്. അതിന്റെ അർഥം ആദ്യമായിട്ടാണ് ദേവസ്വം എന്ന വാക്ക് ആ പേജിൽ വരുന്നതെന്നല്ല.

തിടുക്കപ്പെട്ട് എഡിറ്റ് ചെയ്യപ്പെട്ടോ?

ഇന്നലെ രാവിലെ കെ.കെ ബാലകൃഷ്ണന്റെ പേജിൽ തിടുക്കപ്പെട്ട എഡിറ്റിങ്ങ് നടന്നിരുന്നു എന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് പി.സരിന്റെ ഫെയ്സ്ബുക് കുറിപ്പ്. അതായത് കെ.രാധാകൃഷ്ണന്റെ വകുപ്പ് സംബന്ധിച്ച വാർത്ത വരുന്നതിനു മുൻപ് തന്നെ ആസൂത്രിതമായി നടത്തിയ എഡിറ്റ് ആണെന്നായിരുന്നു വാദം.

ADVERTISEMENT

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ–"ദലിതനായ ദേവസ്വം മന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായ അദ്ദേഹത്തിന്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകൾ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫെയ്ക്ക് അക്കൗണ്ടുകളാണിവ എന്നതും വ്യക്തം. അതല്ലാത്ത കുറച്ച് എഡിറ്റുകളും ഈ ദിവസം തിരക്കിട്ട് നടത്താൻ ശ്രമിച്ചിരിക്കുന്നു!

മാറ്റിയത് അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നു എന്ന ഒരൊറ്റ കാര്യം മാത്രം! അൽപസമയത്തിന് ശേഷം ചേലക്കര എംഎൽഎ കെ.രാധാകൃഷ്‌ണൻ ദേവസ്വം മന്ത്രിയാവും എന്ന പ്രഖ്യാപനം വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദലിത് മന്ത്രി എന്ന നിലയിലുള്ള പ്രചാരണം കൊടുമ്പിരി കൊള്ളുന്നു.

കെ.കെ ബാലകൃഷ്ണനും മുന്നേ തൃത്താല എംഎൽഎ കൂടെയായിരുന്ന കോൺഗ്രസ് നേതാവ് വെള്ള ഈച്ചരൻ ആയിരുന്നു കേരളത്തിന്റെ ആദ്യ ദേവസ്വം മന്ത്രി എന്നത് വേറെ കാര്യം. അദ്ദേഹത്തിന് ഒരു വിക്കിപീഡിയ പേജ് പോലുമില്ലാത്തത് കൊണ്ട് അത് പോയി തിരുത്തിയിട്ടില്ല!"
(നോട്ട്: വെള്ള ഈച്ചരന്റെ പേരിൽ ബുധനാഴ്ച തന്നെ വിക്കിപീഡിയ പേജ് ആരംഭിച്ചിട്ടുണ്ട് en.wikipedia.org/wiki/Vella_Eacharan)

എന്താണ് വാസ്തവം?

ADVERTISEMENT

സരിന്റെ പോസ്റ്റിൽ പറയുന്നത് കെ.രാധാകൃഷ്ണന്റെ വകുപ്പ് സംബന്ധിച്ച സൂചന വരുന്നതിനു മുൻപ് രാവിലെയാണ് കെ.കെ ബാലകൃഷ്ണന്റെ പേജിൽ ആദ്യ എഡിറ്റ് നടന്നതെന്നാണ്. ഒരു സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ടുതന്നെ ആർക്കും എപ്പോൾ വേണമെങ്കിലും എഡിറ്റിങ് നടത്താൻ സ്വാതന്ത്ര്യമുണ്ട്. ലോഗിൻ ചെയ്യാതെ പോലും എഡിറ്റ് ചെയ്യാം. എന്നാൽ വിവരം തെറ്റെങ്കിൽ അടുത്ത നിമിഷം തന്നെ അത് തിരുത്തപ്പെടും. തുടർച്ചയായ ഈ തിരുത്തലുകളും സംവാദങ്ങളുമാണ് വിക്കിപീഡിയയെ മെച്ചപ്പെടുത്തുന്നതും കുറ്റമറ്റതാക്കുന്നതും. ഓരോ പേജിന്റെയും വശത്തുള്ള വ്യൂ ഹിസ്റ്ററി നോക്കിയാൽ ആരൊക്കെ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അറിയാനാകും.

അങ്ങനെ കെ.കെ ബാലകൃഷ്ണന്റെ പേജിന്റെ ഹിസ്റ്ററി നോക്കിയാൽ ആദ്യ എഡിറ്റ് 8.57ന് നടന്നുവെന്ന് മനസ്സിലാകും. ഒറ്റനോട്ടത്തിൽ ഇതു രാവിലെ നടന്ന എഡിറ്റിങ് ആണെന്ന് തോന്നാമെങ്കിലും വസ്തുതാപരമായി അതു ശരിയല്ല. ഇംഗ്ലിഷ് വിക്കിപീഡിയയുടെ ഡീഫോൾട്ട് ടൈം സോ‍ൺ ഗ്രീനിച്ച് സമയക്രമമാണ്. (Greenwich Mean Time). ഔദ്യോഗിക ഇന്ത്യൻ സമയം ജിഎംടി + 5:30 മണിക്കൂർ എന്നാണ്. അതായത് ജിഎംടി. അർദ്ധരാത്രി 12 മണി ആകുമ്പോൾ ഇന്ത്യൻ സമയം പുലർച്ചെ 5:30 ആയിരിക്കും. അങ്ങനെ നോക്കിയാൽ സരിൻ പറയുന്ന Aseed karim hussain എന്ന വ്യക്തിയുടെ ആദ്യ എഡിറ്റ് നടന്നത് ഉച്ചയ്ക്ക് 2.27നാണ്. അതായത് കെ.രാധാകൃഷ്ണന്റെ വകുപ്പ് സംബന്ധിച്ച വാർത്തകൾ വരികയും അതേച്ചൊല്ലിയുള്ള ചർച്ചകൾ ആരംഭിച്ച ശേഷവുമാണ് എഡിറ്റിങ് നടന്നത്. അതുകൊണ്ടു തന്നെ കെ.രാധാകൃഷ്ണന്റെ വകുപ്പ് സംബന്ധിച്ച വാർത്ത വരുന്നതിനു മണിക്കൂറുകൾക്കു മുൻപേ എഡിറ്റിങ് നടന്നുവെന്ന വാദം ശരിയല്ല.

ഇനി എഡിറ്റിങ്ങിനെക്കുറിച്ച്

പേജിൽ നിന്ന് ദേവസ്വം എന്ന വാക്ക് ഒഴിവാക്കുകയാണ് Aseed karim hussain എന്ന പ്രൊഫൈൽ ഉച്ചയക്ക് 2.27ന് ചെയ്തത്. "He was not devaswom minister as per legislative assembly records." എന്ന വിശദീകരണവും ചേർത്തു. വിക്കിപീഡിയയിലുള്ള ഏത് വിവരത്തിനും അടിസ്ഥാന രേഖ (സൈറ്റേഷൻ) ആവശ്യമാണ്. എഡിറ്റിങ് നടക്കുന്ന ഘട്ടത്തിലുള്ള ഒരു സൈറ്റേഷനിലും ദേവസ്വം സംബന്ധിച്ച റഫറൻസ് ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്. വകുപ്പുകളുടെ സൈറ്റേഷനായി നൽകിയിരുന്ന നിയമസഭാ വെബ്സൈറ്റിലും ഇതു സംബന്ധിച്ച വിവരമുണ്ടായിരുന്നില്ല.

വിക്കിപീഡിയയുടെ നിയമം അനുസരിച്ച് സൈറ്റേഷൻ ഇല്ലാത്ത വിവരങ്ങൾ എഡിറ്റ് ചെയ്യപ്പെടാം. അതുകൊണ്ടു തന്നെ വിക്കി ചട്ടമനുസരിച്ച് ഈ എഡിറ്റിങ് ന്യായമാണ്. എന്നു കരുതി ഈ എഡിറ്റ് അന്തിമമാണെന്നോ വിവരം ശരിയാണെന്നോ അർഥമില്ല.
വിവരം നീക്കം ചെയ്യാനായി മാത്രമുണ്ടാക്കിയ ഫെയ്ക്ക് അക്കൗണ്ട് ആണെന്നും പറയാൻ കഴിയില്ല. അതിനായി Aseed karim hussain എന്ന പ്രൊഫൈൽ പരിശോധിച്ചു. 2016 ജൂൺ 27 മുതലുള്ള അക്കൗണ്ടാണിത്. കാര്യമായ എഡിറ്റിങ് ഒന്നും നടത്തിയിട്ടില്ലെന്നു മാത്രം.

പിന്നീട് എന്തു സംഭവിച്ചു?

കെ.കെ ബാലകൃഷ്ണനെ സംബന്ധിച്ച വാക്പോര് സമൂഹമാധ്യമങ്ങൾ മുറുകിയതനുസരിച്ച് വിക്കിപീഡിയയിലും എഡിറ്റ് യുദ്ധം മുറുകി. ലോഗിൻ ചെയ്യാതെ തന്നെ പലരും ഇതിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. അങ്ങനെ വരുമ്പോൾ ഐപി വിലാസങ്ങൾ മാത്രമാണ് ലോഗ് ചെയ്യപ്പെടുക. ബുധനാഴ്ച രാത്രി 11 വരെയുള്ള കണക്കുപ്രകാരം 254 എഡിറ്റുകളാണ് ഈ പേജിൽ നടന്നത്.

ഇത്തരം എഡിറ്റ് യുദ്ധങ്ങൾ വിക്കിപീഡിയയിൽ സാധാരണയാണ്. ഈ ജനാധിപത്യം തന്നെയാണ് വിക്കിയുടെ സൗന്ദര്യവും.
ഏതാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ കെ.കെ ബാലകൃഷ്ണൻ ദേവസ്വം കൈകാര്യം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്ന ഗസ്റ്റ് രേഖ ചർച്ചയുടെ ഭാഗമായി. 1977ലെ കേരള ഗസറ്റിൽ ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് (Kerala Gazette 1977 April 27 Volume: XXII, GazetteNumber:25).

തുടർന്ന് ഈ സൈറ്റേഷന്റെ അടിസ്ഥാനത്തിൽ ദേവസ്വം എന്ന വാക്ക് കൂടി മലയാളം, ഇംഗ്ലിഷ് പേജുകളിൽ ഉൾച്ചേർത്തു. കെ.കെ ബാലകൃഷ്ണൻ ദേവസ്വം കൈകാര്യം ചെയ്തിരുന്നോ എന്ന തർക്കത്തിനും ഇതോടെ താൽക്കാലികമായി വിരാമമായി. ഗസറ്റ് രേഖ അതേ പടി മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയ പേജിൽ ബുധനാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ചു.

മലയാളം വിക്കിപീഡിയ പേജിലും സമാനമായ എഡിറ്റിങ്ങുകൾ നടന്നിരുന്നു. ലോഗിൻ ചെയ്യാത്ത ഐപി എഡിറ്റുകൾ ഒഴിവാക്കാൻ പ്രൊട്ടക്റ്റ് ചെയ്തിരിക്കുകയാണ് നിലവിൽ ഈ പേജുകൾ. പ്രൊട്ടക്റ്റ് ചെയ്യുന്നതോടെ അംഗീകൃത അക്കൗണ്ടുകൾക്ക് മാത്രമേ എഡിറ്റിങ് സാധ്യമാകൂ.

English Summary: Edit in KK Balakrishnan wikipedia page