ഗാസ സംഘർഷത്തിലെ കുറ്റകൃത്യങ്ങൾ: വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ
ജനീവ ∙ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ 11 ദിവസത്തെ പോരാട്ടത്തിനിടെ നടന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച അന്വേഷണത്തിനായി യുഎൻ മനുഷ്യാവകാശ സമിതി അവതരിപ്പിച്ച പ്രമേയത്തിന്റെ | India | UNHRC Resolution | Gaza Conflict | Manorama News

ജനീവ ∙ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ 11 ദിവസത്തെ പോരാട്ടത്തിനിടെ നടന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച അന്വേഷണത്തിനായി യുഎൻ മനുഷ്യാവകാശ സമിതി അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ. ചൈനയും റഷ്യയും അനുകൂലമായി വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു.
യുഎൻ മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനമായ ജനീവയിൽ ഒരു ദിവസം നീണ്ടുനിന്ന പ്രത്യേക സെഷന്റെ അവസാനം അവതരിപ്പിച്ച പ്രമേയത്തെ 24 രാജ്യങ്ങൾ അനുകൂലിച്ചു. ഒൻപതു പേർ എതിർത്തു. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, 47 അംഗ സമിതിയിൽ ഇന്ത്യ അടക്കമുള്ള 14 രാജ്യങ്ങളാണു വോട്ട് ചെയ്യാതിരുന്നത്.
English Summary: India abstains from voting on UNHRC resolution to probe alleged crimes during Gaza conflict