ലക്ഷദ്വീപ്: ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
കൊച്ചി∙ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ദ്വീപിലെ ഭരണ പരിഷ്കാരങ്ങളും ഉത്തരവുകളും | Lakshadweep | Kerala High Court | lakshadweep administration | Manorama Online

കൊച്ചി∙ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ദ്വീപിലെ ഭരണ പരിഷ്കാരങ്ങളും ഉത്തരവുകളും നിയമവിരുദ്ധമാണെന്നു കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ് കോടതിയെ സമീപിച്ചത്.
അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ദ്വീപിന്റെ പാരമ്പര്യ–സാംസ്കാരിക തനിമയ്ക്കു കോട്ടം വരുത്തിയെന്നാണ് ഹർജിക്കാരൻ ഉയർത്തിയ പ്രധാന വാദം. ഭരണ പരിഷ്കാര നിർദേശങ്ങളുടെ കരടു മാത്രമാണ് ഇപ്പോൾ ഉള്ളതെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്.
ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കോവിഡ് എസ്ഒപി, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറി ഫാമുകൾ അടച്ചു പൂട്ടുന്നതിന് എടുത്ത തീരുമാനം എന്നിവയ്ക്കെതിരായ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
English Summary: High Court rejected public interest litigation against Lakshadweep administration's new reforms