മരംമുറിക്കേസ് പ്രതിയെ ഫോണ്‍ വിളിച്ചെന്ന് സമ്മതിച്ച് മുന്വനംമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം∙ വയനാട് മുട്ടില്‍ മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ഫോണില്‍ വിളിച്ചിരുന്നതായി മുന്‍ വനം മന്ത്രി കെ. രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി. ശ്രീകുമാര്‍ മാധ്യമങ്ങളോടു | Muttil Rosewood Smuggling, K Raju, Manorama News, Forest Minister, Forest Department

തിരുവനന്തപുരം∙ വയനാട് മുട്ടില്‍ മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ഫോണില്‍ വിളിച്ചിരുന്നതായി മുന്‍ വനം മന്ത്രി കെ. രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി. ശ്രീകുമാര്‍ മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു. റോജി ഒരു തവണ ഓഫിസിലെത്തി തന്നെ കണ്ടതായും ശ്രീകുമാര്‍ പറഞ്ഞു.
വയനാട് മുട്ടിലില്‍നിന്നു കോടിക്കണക്കിനു രൂപയുടെ ഈട്ടിത്തടി കടത്തിയ ദിവസം കേസിലെ പ്രതിയുടെ ഫോണിലേക്ക് അന്നത്തെ വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ വിളിച്ചിരുന്നുവെന്ന വാര്‍ത്ത മലയാള മനോരമയാണു പുറത്തുവിട്ടത്. റവന്യു വകുപ്പ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24ന് ഇറക്കിയ വിവാദ മരംമുറി ഉത്തരവ് ഈവര്‍ഷം ഫെബ്രുവരി രണ്ടിനു റദ്ദാക്കിയിരുന്നു.
ഇതിന്റെ പിറ്റേന്നായിരുന്നു ഫോണ്‍കോളുകള്‍. രാവിലെ 9.30നു പ്രതി ആന്റോ അഗസ്റ്റിന്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ അങ്ങോട്ടു വിളിച്ച കോള്‍ ഒരു സെക്കന്‍ഡിനകം കട്ട് ചെയ്തു. പിന്നാലെ തിരികെ ആന്റോയുടെ ഫോണിലേക്ക് ഉന്നതന്റെ വിളിയെത്തി. ഇത് 83 സെക്കന്‍ഡ് നീണ്ടു. അന്ന് ഉച്ചയോടെയാണ് മുട്ടിലില്‍ മുറിച്ചിട്ട 13.3 ക്യുബിക് മീറ്റര്‍ വരുന്ന 54 കഷണം ഈട്ടിത്തടി കെഎല്‍ 19 2765 വാഹനത്തില്‍ ലക്കിടി ചെക്‌പോസ്റ്റ് വഴി പരിശോധനയില്ലാതെ കടത്തിയത്. ഫെബ്രുവരി 17, 25 തീയതികളില്‍ ഇതേ പഴ്‌സനല്‍ സ്റ്റാഫ് അംഗം ആന്റോയെ വീണ്ടും വിളിച്ചതായും രേഖകളുണ്ട്. 17ന് ഉച്ചകഴിഞ്ഞു മൂന്നിന് 65 സെക്കന്‍ഡും 25ന് ഉച്ചകഴിഞ്ഞു 3.34ന് 708 സെക്കന്‍ഡും നീണ്ടു കോളുകള്‍.
പ്രതിയെ വിളിച്ചത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: വി.ഡി. സതീശന്‍
വിവാദ ഉത്തരവ് പിന്‍വലിച്ചതിന്റെ പിറ്റേന്ന് പഴയ വനംമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മരംമുറിക്കേസിലെ പ്രതിയെ വിളിച്ചത് എന്തിനെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുവാദത്തോടെയാണു തടി കടത്തിയതെന്നതു ഞെട്ടിക്കുന്ന സംഭവമാണ്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ വനംമാഫിയയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാകില്ല.
അന്നത്തെ വനം, റവന്യൂ മന്ത്രിമാരെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണം. വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ടു യുഡിഎഫ് ആയിരം കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിര്‍വഹിക്കുകയായിരുന്നു സതീശന്‍. മരംകൊള്ളയിലെ വസ്തുതാന്വേഷണത്തിനായി പ്രഫ.ഇ. കുഞ്ഞിക്കൃഷ്ണന്‍, അഡ്വ. സുശീല ഭട്ട്, ഒ.ജയരാജന്‍ (റിട്ട.ഐഎഫ്എസ്) എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ യുഡിഎഫ് ചുമതലപ്പെടുത്തിയതായി സതീശന്‍ പറഞ്ഞു.
English Summary: Contacted Muttil Rosewood tree felling case accused, says former forest ministers Additional PS