ജമ്മു ∙ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നതുൾപ്പെടെ ജമ്മു കശ്മീരിൽ ചില ‘വിപ്ലവകരമായ നടപടികൾ’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നു മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ | Narendra Modi | Jammu Kashmir | Kavinder Gupta | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു ∙ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നതുൾപ്പെടെ ജമ്മു കശ്മീരിൽ ചില ‘വിപ്ലവകരമായ നടപടികൾ’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നു മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കവിന്ദർ ഗുപ്ത. കേന്ദ്ര സർക്കാർ ഉടനെ ജമ്മു കശ്മീരിന്റെ പഴയ പ്രതാപം പുനഃസ്ഥാപിക്കുമെന്നും ജനങ്ങൾക്കു മുൻപില്ലാത്തവിധം അവസരങ്ങൾ ലഭിക്കുമെന്നും ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീർ വിഷയത്തിൽ ജൂൺ 24ന് ഡൽഹിയിൽ മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്ത മൂന്നംഗ ബിജെപി പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടയാളാണു ഗുപ്ത. ‘ജമ്മു കശ്മീരിന്റെ സുവർണ ദിനങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതുൾപ്പെടെ വിപ്ലവകരമായ നടപടികൾ മോദി കൈക്കൊള്ളാൻ സാധ്യതയുണ്ട്’ എന്നായിരുന്നു ഗുപ്തയുടെ പ്രസ്താവന.

ADVERTISEMENT

സർവകക്ഷി യോഗം വലിയ വിജയമായിരുന്നു. പങ്കെ‌ടുത്ത എല്ലാവർക്കും അങ്ങനെയാണ് അനുഭവപ്പെട്ടത്. അഭൂതപൂർവമായ വികസനവും ശാശ്വത സമാധാനവും ഉറപ്പുവരുത്തുന്നതിനു ജമ്മു കശ്മീരിലെ ജനങ്ങൾ മോദിയുടെ നേതൃത്വത്തോടുള്ള വിശ്വാസം തുടരണം. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു പ്രവർത്തിക്കുന്നതിൽ ഉദ്യോഗസ്ഥ ഭരണം ദയനീയമായി പരാജയപ്പെട്ടു. പൊതു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആവശ്യമാണ്– ഗുപ്ത അഭിപ്രായപ്പെട്ടു.

English Summary: PM Modi likely to take some revolutionary steps in J&K: BJP leader Kavinder Gupta