കൊച്ചി ∙ ലക്ഷദ്വീപിൽ കടൽ തീരത്തോടു ചേർന്നുള്ള വീടുകൾ പൊളിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. കവരത്തി സ്വദേശികളായ ഖാലിദ്, ഉബൈദുള്ള എന്നിവർ നൽകിയ ഹർജിയിലാണു കോടതിയുടെ ഇടപെടൽ. ഇനി ഉത്തരവ് ഉണ്ടാകും വരെ ഹർജിക്കാരുടെ | Kerala High Court | Demolition of Houses |Lakshadweep | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലക്ഷദ്വീപിൽ കടൽ തീരത്തോടു ചേർന്നുള്ള വീടുകൾ പൊളിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. കവരത്തി സ്വദേശികളായ ഖാലിദ്, ഉബൈദുള്ള എന്നിവർ നൽകിയ ഹർജിയിലാണു കോടതിയുടെ ഇടപെടൽ. ഇനി ഉത്തരവ് ഉണ്ടാകും വരെ ഹർജിക്കാരുടെ വീടുകൾ പൊളിച്ചു നീക്കരുതെന്നാണു നിർദേശം. 1965ലെ ലക്ഷദ്വീപ് ഭൂവിനിയോഗ ചട്ടം ലംഘിച്ചു എന്ന പേരിലുള്ള നോട്ടിസ് നിലനിൽക്കില്ലെന്നു ഹർജിയിൽ പറയുന്നു.

1965ലെ ഭൂവിനിയോഗ ചട്ടം നിലവിൽ വരും മുൻപു നിർമിച്ച വീടുകൾ ആണ് ഇവയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി വീട് പൊളിക്കുന്നതു സ്റ്റേ ചെയ്യുകയായിരുന്നു. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കോടതി ലക്ഷദ്വീപ് ഭരണകൂടത്തോടു നിർദേശിച്ചു. കെട്ടിടങ്ങൾ 20 മീറ്റർ ദൂരപരിധിക്കുള്ളിലാണെന്നും പൊളിച്ചു നീക്കണമെന്നും കാണിച്ചു കവരത്തി, കൽപേന ബ്ലോക് ഡവലപ്മെന്റ് ഓഫിസർമാരാണു നോട്ടിസ് നൽകിയത്.‌

ADVERTISEMENT

കവരത്തിയിലെ 207 കെട്ടിടങ്ങളും സുഹേലിയിലെ 22 കെട്ടിടങ്ങൾക്കും ചെറിയം ദ്വീപിലെ 18 കെട്ടിടങ്ങൾക്കുമാണു ബിഡിഒമാർ നോട്ടിസ് നൽകിയത്. 7 ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും ഇല്ലെങ്കിൽ റവന്യു വകുപ്പ് ഇവ പൊളിച്ചു നീക്കുമെന്നുമായിരുന്നു നോട്ടിസിൽ. ഇതിനു കെട്ടിട ഉടമകൾ ഇന്നു മറുപടി നൽകണമെന്നിരിക്കെയാണു കോടതിയുടെ സ്റ്റേ നടപടി.

English Summary: Kerala High Court has stayed the demolition of houses along the coast in Lakshadweep