ന്യൂഡല്‍ഹി ∙ എന്‍സിപി, എന്‍ഡിഎയുടെ ഭാഗമാകണമെന്നും മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിക്കുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശരദ് പവാര്‍ .... | Maharashtra | Ramdas Athawale | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ എന്‍സിപി, എന്‍ഡിഎയുടെ ഭാഗമാകണമെന്നും മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിക്കുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശരദ് പവാര്‍ തയാറാകണമെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘ബിജെപിയും എന്‍സിപിയും ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ശിവസേനയും കോണ്‍ഗ്രസും പ്രത്യയശാസ്ത്രപരമായി ഇരുതീരങ്ങളിലായിരുന്നു. അവര്‍ ഒന്നിച്ചില്ലേ. പിന്നെ എന്തുകൊണ്ട് ബിജെപിക്കും എന്‍സിപിക്കും ഒന്നിച്ചുകൂടാ. ശരദ് പവാര്‍ ഇപ്പോഴുള്ള തീരുമാനം മാറ്റണമെന്നാണ് എന്റെ അഭ്യര്‍ഥന.

ADVERTISEMENT

ശിവസേനയ്ക്കുള്ള പിന്തുണ പിന്‍വലിക്കണം. കോണ്‍ഗ്രസ് നിരന്തരമായി എന്‍സിപിക്കെതിരെ പ്രസ്താവന ഇറക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ ശരദ് പവാറിനെതിരെ വിവാദ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ആ സാഹചര്യത്തില്‍ പവാര്‍ ഇപ്പോഴത്തെ സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയുടെ ഭാഗമാകണം.’- രാംദാസ് അഠാവ്‌ലെ പറഞ്ഞു. 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയെ പിന്തുണച്ചത് എന്‍സിപിയും പവാറും ഉള്ളതു കൊണ്ടാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ മറ്റൊരു വഴിക്കാണു പോകുന്നത്. പവാര്‍ എന്തിന്റെ പേരിലാണ് പ്രധാനമന്ത്രിയെ കണ്ടതെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദം എക്കാലവും നിലനില്‍ക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശനിയാഴ്ചയാണ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 50 മിനിറ്റ് കൂടിക്കാഴ്ച നടത്തിയത്.

ADVERTISEMENT

കൂടിക്കാഴ്ചയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തതോടെ പല അഭ്യൂഹങ്ങളും ഉയര്‍ന്നു. പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹമുണ്ടെന്നും അതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും പ്രചാരണമുണ്ടായി. എന്നാല്‍ സഹകരണ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ അമിത നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണു പ്രധാനമന്ത്രിയെ കണ്ടതെന്നു പവാര്‍ പിന്നീടു പ്രതികരിച്ചു.

English Summary : Sharad Pawar Party, BJP Should Form Government In Maharashtra: Ramdas Athawale