തിരുവനന്തപുരം∙ വാഹന നിര്‍മാണ കമ്പനികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷാ ഏജന്‍സികളുടെ അംഗീകാരത്തോടെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ ഘടനാപരമായ മാറ്റം നിയമം അനുവദിക്കുന്നില്ല... | Vehicle Modification Rules, Vehicle Alteration, Modified Vehicles, E Bull Jet, Manorama News

തിരുവനന്തപുരം∙ വാഹന നിര്‍മാണ കമ്പനികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷാ ഏജന്‍സികളുടെ അംഗീകാരത്തോടെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ ഘടനാപരമായ മാറ്റം നിയമം അനുവദിക്കുന്നില്ല... | Vehicle Modification Rules, Vehicle Alteration, Modified Vehicles, E Bull Jet, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വാഹന നിര്‍മാണ കമ്പനികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷാ ഏജന്‍സികളുടെ അംഗീകാരത്തോടെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ ഘടനാപരമായ മാറ്റം നിയമം അനുവദിക്കുന്നില്ല... | Vehicle Modification Rules, Vehicle Alteration, Modified Vehicles, E Bull Jet, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വാഹന നിര്‍മാണ കമ്പനികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷാ ഏജന്‍സികളുടെ അംഗീകാരത്തോടെ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ ഘടനാപരമായ മാറ്റം നിയമം അനുവദിക്കുന്നില്ല. വാഹനങ്ങളുടെ സീറ്റ് മാറ്റാനോ നിറം മൊത്തത്തില്‍ മാറ്റാനോ അനുവാദമുണ്ട്. ഇതിനായി ബന്ധപ്പെട്ട ആര്‍ടിഒ ഓഫിസില്‍ അപേക്ഷ നല്‍കണം. ആര്‍ടിഒ അംഗീകാരം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ആര്‍സി ബുക്കില്‍ മാറ്റത്തെ സംബന്ധിച്ചു രേഖപ്പെടുത്തും.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഘടനാപരമായ മാറ്റം വരുത്താന്‍ കഴിയില്ല. എന്നാല്‍, പൊലീസ് പോലുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ഭാഗികമായി കളര്‍ മാറ്റാം. പിങ്ക് പൊലീസിന്റെ വാഹനങ്ങളിലെ പിങ്ക് കളര്‍ നിയമവിരുദ്ധമല്ല. പട്രോളിങിനിടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. പൊലീസും മറ്റു സുരക്ഷാ ഏജന്‍സികളും ഉപയോഗിക്കുന്ന ലോഗോയും കളറും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. വാഹനത്തിന്റെ നിറത്തില്‍ ചെറിയ മാറ്റം വരുത്തുന്നതിനോ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനോ സാധാരണക്കാര്‍ക്കും നിയമ തടസമില്ല. സുപ്രീംകോടതി വിധി അനുസരിച്ചു മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലാകരുത് മാറ്റമെന്നു മാത്രം.

ADVERTISEMENT

വാഹനങ്ങളുടെ ഹെഡ് ലൈറ്റ് മാറ്റാനോ അധിക ലൈറ്റുകള്‍ ഘടിപ്പിക്കാനോ കഴിയില്ല. മുന്‍വശത്തു വൈറ്റും പുറകില്‍ റെഡ് ആന്‍ഡ് ആംബര്‍ കളര്‍ ലൈറ്റുമാണ് അനുവദിച്ചിരിക്കുന്നത്. ക്രാഷ് ഗാര്‍ഡ് ഘടിപ്പിക്കാന്‍ പാടില്ല. ക്രാഷ് ഗാര്‍ഡ് ഘടിപ്പിച്ചാല്‍ എയര്‍ബാഗ് ഓപ്പണ്‍ ആകില്ലെന്നതിനാല്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകും. എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് മൃദുവും പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റ് ശക്തവുമായാണ് വാഹനങ്ങളുടെ ഘടന. വാഹനത്തില്‍ ഘടനാപരമായ മാറ്റം വരുത്തിയാല്‍ സുരക്ഷ കുറയും.

പുറത്തേക്കു തള്ളി നില്‍ക്കുന്ന ടയര്‍ ഇടാനാകില്ല. ഒരു കമ്പനിയുടെ വിവിധ വേരിയന്റുകളുടെ ടയര്‍ പരസ്പരം മാറ്റി ഇടാം. വാഹനങ്ങളില്‍ അലോയി കപ്പ് അനുവദനീയമാണ്. സസ്‌പെന്‍ഷനില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ പേരെഴുതുന്നതോ ചെറിയ ബീഡിങ് വയ്ക്കുന്നതോ നിയമവിരുദ്ധമല്ല. മക്കളുടെയോ ആരാധനാലയങ്ങളുടെയോ പേരുകള്‍ സ്റ്റിക്കറായി പതിപ്പിക്കാം. മറ്റുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിലാകരുത് ഒന്നും.

ADVERTISEMENT

വാഹനത്തിന്റെ സീറ്റുകള്‍ ഗതാഗത വകുപ്പിന്റെ അനുമതിയോടെ കുറയ്ക്കാം. എന്നാല്‍, കൂടുതല്‍ സീറ്റാകാന്‍ പാടില്ല. ചെയ്‌സ് വാങ്ങി ഉണ്ടാക്കുന്ന വാഹനമാണെങ്കില്‍ അംഗീകൃത കമ്പനികളില്‍ കൊണ്ടുപോയി അകത്തു രൂപമാറ്റം വരുത്താം. കാരവാനുകള്‍ ചെയ്യുന്നതിങ്ങനെയാണ്. ഇതിനായി അംഗീകാരമുള്ള കമ്പനികളുണ്ട്. അറസ്റ്റിലായ യുട്യൂബര്‍മാര്‍ വണ്ടി കാരവാനാക്കിയത് അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നാണ്. എന്നാല്‍ പുറത്തെ മാറ്റങ്ങള്‍ വരുത്തിയത് പ്രാദേശിക വര്‍ക്ക് ഷോപ്പില്‍നിന്നും.

വാഹനങ്ങളില്‍ നിയമവിധേയമായ മാറ്റങ്ങള്‍ വരുത്താന്‍ വാഹന്‍ സാരഥിയില്‍ ഓള്‍ട്രേഷന്‍ സെക്ഷനില്‍ അപേക്ഷിക്കണം. ഓണ്‍ലൈനില്‍ അംഗീകാരം ലഭിച്ചാല്‍ ആവശ്യമായ മാറ്റം വരുത്തി ആര്‍ടിഒ ഓഫിസില്‍ നേരിട്ട് എത്തിച്ച് അംഗീകാരം വാങ്ങണം. ചെറിയ ഫീസ് ഇതിനായി ഈടാക്കും. സര്‍ട്ടിഫിക്കറ്റ് തരുന്നതിനൊപ്പം ആര്‍സി ബുക്കിലും ഇക്കാര്യം രേഖപ്പെടുത്തും.

ADVERTISEMENT

വാഹനങ്ങള്‍ അനധികൃതമായി മാറ്റം വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഗതാഗതവകുപ്പ് ആദ്യം നോട്ടിസ് കൊടുക്കും. നടപടിയുണ്ടായില്ലെങ്കിൽ ആര്‍സി സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. ബസുകളില്‍ സിനിമാ താരങ്ങളുടെ അടക്കം ചിത്രങ്ങള്‍ പാടില്ല. സിറ്റി ബസുകളില്‍ പച്ചയും ദീര്‍ഘദൂര ബസുകളില്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് പിങ്ക് നിറവും മാത്രമേ ഉപയോഗിക്കാവൂ. കോണ്‍ട്രാക്ട് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന നിറം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു കാറിനു മുന്നില്‍ കൊടിവയ്ക്കാന്‍ നിയമപരമായി കഴിയില്ല. എന്നാല്‍, പലരും കൊടി ഉപയോഗിക്കുന്നുണ്ട്. മിലിട്ടറി വാഹനങ്ങളില്‍ കൊടി ഉപയോഗിക്കാറുണ്ട്. അതിന്റെ മാതൃകയില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ കൊടി ഉപയോഗിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരും പിന്തുടരുകയായിരുന്നു. ഫ്‌ലാഗ് പോള്‍ തന്നെ അപകടമാണെന്ന് അധികൃതര്‍ പറയുന്നു.

വാഹനങ്ങളില്‍ കര്‍ട്ടനോ കൂളിങ് പേപ്പറോ പാടില്ല. നൂറുശതമാനം സുതാര്യമായ കൂളിങ് പേപ്പറുകളും ഉപയോഗിക്കാന്‍ പാടില്ല. ആംബുലന്‍സുകള്‍ക്ക് ഗതാഗത നിയമം ലംഘിക്കാന്‍ അനുവാദമില്ല. അവരുടെ വഴി തടസപ്പെടുത്തരുതെന്നും വഴി ഒരുക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കാമെന്നും വ്യവസ്ഥയുണ്ട്. ആംബുലന്‍സുകള്‍ക്കും വേഗപരിധിയുണ്ട്. ആംബുലന്‍സുകള്‍ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും അനാവശ്യമായി സൈറന്‍ മുഴക്കുന്നതായും പരാതികള്‍ ലഭിച്ചിരുന്നു. ജിപിഎസ് സംവിധാനം ഒരുക്കി ലൊക്കേഷന്‍ തിരിച്ചറിയാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

English Summary: Vehicle modification rules in Kerala