‘കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു, മരിച്ച കുട്ടിക്ക് രോഗം; 3 ജില്ലകളിൽ ജാഗ്രത’
കോഴിക്കോട് ∙ കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി വീണാ ജോര്‍ജ് | Nipah Confirmed in Kerala | Veena George | Manorama News

കോഴിക്കോട് ∙ കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ മൂന്നു സാംപിളുകളും പോസിറ്റീവാണ്. കുടുംബാംഗങ്ങളടക്കം മറ്റാർക്കും ഇതുവരെ ലക്ഷണങ്ങളൊന്നുമില്ല.
നാല് മന്ത്രിമാരുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച രാത്രി അടിയന്തരയോഗം ചേർന്നു. ആക്‌ഷൻ പ്ലാൻ തയാറാക്കുകയും സ്ക്വാഡുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രാഥമിക സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കി. ഇനി നിപയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ നടപടി പുരോഗമിക്കുന്നു. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
ആശങ്കപ്പെടേണ്ടതില്ല: റിയാസ്
12 വയസ്സുകാരൻ നിപ ബാധിച്ചു മരിച്ച സംഭവത്തിൽ രോഗവ്യാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്. ഇന്നലെ രാത്രി തന്നെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു കൃത്യമായി പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. താനും ആരോഗ്യമന്ത്രിയും കോഴിക്കോട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും റിയാസ് പറഞ്ഞു.
English Summary: Nipah Virus infection confirmed in Kerala says Veena George