ചൊവ്വയും വ്യാഴവും ശനിയും ഇനി മുതൽ ഉപ്പുമാവാണ് പ്രഭാത ഭക്ഷണം. ഇനി ഉപ്പുമാവിനൊപ്പം പഴമുണ്ടാകില്ല. പകരം ഗ്രീൻപീസ് കറി ഉൾപ്പെടുത്തി. ശനിയാഴ്ചകളിൽ ഉച്ചയ്ക്കു ചോറിനൊപ്പം മട്ടൻകറിയുണ്ട്. നേരത്തേ 70 ഗ്രാമായിരുന്നു ഒരാൾക്കുള്ള വിഹിതം. ഇത് അടുത്തിടെ 100 ഗ്രാമാക്കി. റവ 150 ഗ്രാം ആയിരുന്നത് ഏതാനും മാസം മുൻപ് 200 ഗ്രാമായി ഉയർത്തിയിരുന്നു.

ചൊവ്വയും വ്യാഴവും ശനിയും ഇനി മുതൽ ഉപ്പുമാവാണ് പ്രഭാത ഭക്ഷണം. ഇനി ഉപ്പുമാവിനൊപ്പം പഴമുണ്ടാകില്ല. പകരം ഗ്രീൻപീസ് കറി ഉൾപ്പെടുത്തി. ശനിയാഴ്ചകളിൽ ഉച്ചയ്ക്കു ചോറിനൊപ്പം മട്ടൻകറിയുണ്ട്. നേരത്തേ 70 ഗ്രാമായിരുന്നു ഒരാൾക്കുള്ള വിഹിതം. ഇത് അടുത്തിടെ 100 ഗ്രാമാക്കി. റവ 150 ഗ്രാം ആയിരുന്നത് ഏതാനും മാസം മുൻപ് 200 ഗ്രാമായി ഉയർത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വയും വ്യാഴവും ശനിയും ഇനി മുതൽ ഉപ്പുമാവാണ് പ്രഭാത ഭക്ഷണം. ഇനി ഉപ്പുമാവിനൊപ്പം പഴമുണ്ടാകില്ല. പകരം ഗ്രീൻപീസ് കറി ഉൾപ്പെടുത്തി. ശനിയാഴ്ചകളിൽ ഉച്ചയ്ക്കു ചോറിനൊപ്പം മട്ടൻകറിയുണ്ട്. നേരത്തേ 70 ഗ്രാമായിരുന്നു ഒരാൾക്കുള്ള വിഹിതം. ഇത് അടുത്തിടെ 100 ഗ്രാമാക്കി. റവ 150 ഗ്രാം ആയിരുന്നത് ഏതാനും മാസം മുൻപ് 200 ഗ്രാമായി ഉയർത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ‘രാവിലെ ചപ്പാത്തി, കടല, ഉച്ചയ്ക്ക് ആംപ്ലേറ്റ്, ചോറ്, ഉപ്പേരി, അപ്പേരിയൊക്കെ. നാലുമണിക്കൊരു ചായ. ഒരു വട, അല്ലെങ്കിൽ ഒരു അട, ഒരു വട. രാത്രി ബീഫ് ഫ്രൈ, പൊറോട്ട. ഞായറാഴ്ച മാത്രം ബിരിയാണി. മച്ചാന് അതു പോരേ അളിയാ...’ സർക്കാരിന്റെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലെ മെനു സംബന്ധിച്ച വൈറൽ വിഡിയോയിലെ ഈ ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ കുറവാണ്. ഇതിലെ ‘ആംപ്ലേറ്റും’ പൊറോട്ടയും ബീഫ് ഫ്രൈയും മാറ്റി നി‍ർത്തിയാൽ കേരളത്തിലെ ജയിലുകളിലെ മെനു ആയി. 

എല്ലാ ദിവസവും നാലു മണിക്കൊരു ചായയുണ്ട്. പക്ഷേ അടയും വടയുമില്ല. തടവുകാരുടെ മെനുവിലും ആളോഹരി അനുവദിച്ചിരുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിലും ഈ മാസം മുതൽ ജയിൽ വകുപ്പ് മാറ്റം വരുത്തിയതോടെയാണു ജയിലിലെ മെനുവും ചർച്ചയാകുന്നത്. തടവുകാർ ചില ഭക്ഷണം പാഴാക്കുന്നുവെന്നും, ചില ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനു ലഭിക്കുന്നില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ഘട്ടം ഘട്ടമായി അളവിൽ മാറ്റം വരുത്തിയത്. സെപ്റ്റംബർ 1 മുതൽ പുതുക്കിയ അളവിലാണു വിതരണം.

ADVERTISEMENT

ഓരോ തടവുകാരനും നിശ്ചിത അളവ് ഭക്ഷ്യവസ്തു എന്നു കണക്കുകൂട്ടിയാണ്, മൊത്തം തടവുകാർക്കായി ജയിലിലേക്കു ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത്. 450 ഗ്രാം അരിയാണ് ഒരു ദിവസം ഒരാൾക്ക് അനുവദിച്ചിരുന്നത്. എന്നാൽ ചോറ് പാഴാകുന്നുവെന്നു കണ്ടെത്തിയതിനാൽ അരിയുടെ അളവ് 50 ഗ്രാം കുറച്ചു. ഇനി 400 ഗ്രാം മാത്രം. ഉപ്പ് 45 ഗ്രാമിൽനിന്ന് 20 ഗ്രാമാക്കി. അതേസമയം, ഉലുവ, കടുക്, ജീരകം എന്നിവയുടെ അളവ് വർധിപ്പിച്ചു. ഉലുവ 44 ഗ്രാമിൽനിന്ന് 144 ഗ്രാമും, കടുക് 260 ഗ്രാമിൽനിന്ന് 360 ഗ്രാമും, ജീരകം 170 ഗ്രാമിൽനിന്ന് 270 ഗ്രാമുമായാണ് ഉയർത്തിയത്. കുളിക്കാൻ ആഴ്ചയിൽ 56 ഗ്രാം വെളിച്ചെണ്ണയോ, നല്ലെണ്ണയോ നൽകാം.

മെനുവിൽ ഈ മാസം മുതൽ വന്നിരിക്കുന്ന പ്രധാന മാറ്റം പ്രഭാതഭക്ഷണത്തിലാണ്. ചൊവ്വയും വ്യാഴവും ശനിയും ഇനി മുതൽ ഉപ്പുമാവാണ് പ്രഭാത ഭക്ഷണം. ഇതിനൊപ്പം ഇതുവരെ നൽകിയിരുന്നതു പഴമായിരുന്നു. ഇനി ഉപ്പുമാവിനൊപ്പം പഴമുണ്ടാകില്ല. പകരം ഗ്രീൻപീസ് കറി ഉൾപ്പെടുത്തി. ശനിയാഴ്ചകളിൽ ഉച്ചയ്ക്കു ചോറിനൊപ്പം മട്ടൻകറിയുണ്ട്. നേരത്തേ 70 ഗ്രാമായിരുന്നു ഒരാൾക്കുള്ള വിഹിതം. ഇത് അടുത്തിടെ 100 ഗ്രാമാക്കി. റവ 150 ഗ്രാം ആയിരുന്നത് ഏതാനും മാസം മുൻപ് 200 ഗ്രാമായി ഉയർത്തിയിരുന്നു. 

‘ബിരിയാണി ഉണ്ടാക്കിയാൽ മതി, തിന്നേണ്ട’

65 രൂപയ്ക്കു നൽകുന്ന ജയിൽ ബിരിയാണി എല്ലായിടത്തും ഹിറ്റാണ്. ജയിലുകളിലെ ഭക്ഷ്യോൽപന്ന യൂണിറ്റുകൾക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും ബിരിയാണി ഉൾപ്പെടെയുള്ള ചിക്കൻ വിഭവങ്ങളുടെ വിൽപനയിലൂടെയാണ്. ചിക്കൻ കറിയും ചിക്കൻ ഫ്രൈയും ചില്ലി ചിക്കനുമെല്ലാം വിവിധ ജയിലുകളിൽനിന്നു പൊതുജനങ്ങൾക്കു വിൽക്കുന്നുണ്ട്. എന്നാൽ ജയിൽ മെനുവിൽ ചിക്കൻ ഇല്ലെന്നതാണു രസകരം. പച്ചമീൻ കിട്ടാതെ വരുന്ന ദിവസങ്ങളിൽ ചിക്കൻ കറിയാകാം എന്ന കീഴ്‍വഴക്കമുണ്ടെന്നു മാത്രം. ബിരിയാണി ഇതിലും ഉൾപ്പെടുന്നില്ല. 

കാസർഗോഡ് ചീമേനിയിലെ ജയിൽ ഭക്ഷണ വിൽപ്പന കേന്ദ്രം. മനോരമ ഫയൽ ചിത്രം.
ADVERTISEMENT

‘എത്ര തവണ പറഞ്ഞു ഗോതമ്പുണ്ടയില്ലെന്ന്’

‘നിന്നോട് എത്ര തവണ പറഞ്ഞു ജയിലിൽ ഗോതമ്പുണ്ടയില്ലെന്ന്’– ഒരു ജനപ്രിയ സിനിമയിൽ, ജയിലിൽ നിന്നിറങ്ങിയ മമ്മൂട്ടിയുടെ കഥാപാത്രം വില്ലനെ ഇടിക്കുമ്പോൾ പറയുന്ന ഡയലോഗാണിത്. കേരളത്തിലെ ജയിലുകളിൽനിന്നു ഗോതമ്പുണ്ട പുറത്തുപോയിട്ട് അധികം വർഷങ്ങളായില്ല. അതുവരെ എല്ലാ ദിവസവും രാവിലെ നാലു ഗോതമ്പുണ്ടായായിരുന്നു തടവുകാരുടെ പ്രഭാതഭക്ഷണം. ഒരാൾക്ക് 200 ഗ്രാം ഗോതമ്പുപൊടിയായിരുന്നു കണക്ക്. പൊടി കുഴച്ച് ഉണ്ടയാക്കി പുഴുങ്ങി നൽകും. ഒരാൾക്ക് 50 ഗ്രാം വീതമുള്ള നാലു ഗോതമ്പുണ്ട ലഭിക്കും. ഒപ്പം തേങ്ങാച്ചമ്മന്തിയുമുണ്ടാകും. ചായയ്ക്കു പകരം ഗോതമ്പുണ്ടയുടെ വെള്ളവും. 

ഉച്ചയ്ക്കും വൈകിട്ടും ചോറായിരുന്നു. ഉച്ചയ്ക്ക് ചോറിനൊപ്പം കട്ടത്തൈരും ഉണക്കമീനും. രാത്രി ഇതിന്റെ കൂടി വാട്ടുകപ്പ പുഴുങ്ങിയതുമുണ്ടാകും. 2006–11ലെ വിഎസ് സർക്കാരിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കേയാണ് ഭക്ഷണക്രമവും മെനുവും ഉൾപ്പെടെ ജയിലിലെ രീതികളും ചട്ടങ്ങളുമെല്ലാം പരിഷ്കരിക്കാൻ തീരുമാനിച്ചത്. ഗോതമ്പുണ്ട പൂർണമായി ഒഴിവാക്കി. പരിഷ്കൃത രീതിയിലുള്ള ഭക്ഷണക്രമം തടവുകാർക്ക് ഏർപ്പെടുത്തി. വാട്ടുകപ്പയ്ക്കു പകരം പച്ചക്കപ്പയും ഉണക്കമീനിനു പകരം പച്ചമീനും ഇടംപിടിച്ചു. അക്കാലത്തും പക്ഷേ ശനിയാഴ്ചകളിൽ മട്ടനുണ്ടായിരുന്നു. 

ഗോതമ്പുണ്ട. മനോരമ ഫയൽ ചിത്രം.

ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സമിതിയാണു തടവുകാരുടെ ഭക്ഷണക്രമം തീരുമാനിക്കുന്നത്. സൂപ്രണ്ട് അല്ലെങ്കിൽ ജയിലർ നാവിൽ വച്ച് സാംപിൾ പരിശോധിച്ചിട്ടു മാത്രമേ ഓരോ നേരവും തടവുകാർക്കു ഭക്ഷണം വിതരണം ചെയ്യുകയുള്ളൂ. രുചി അറിയാൻ മാത്രമല്ല, ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനം.

ADVERTISEMENT

‘ഹോം ഡെലിവറി’ ഇല്ല

ഇത്രയും നല്ല ഭക്ഷണം നൽകിയാലും അതു പിടിക്കാത്ത ചില തടവുകാരുണ്ട്. അവർ പുറത്തുനിന്നു ഭക്ഷണമെത്തിക്കുകയും ജയിലിലെ സ്വാധീനമുപയോഗിച്ച് ചില ഉദ്യോഗസ്ഥരിൽനിന്നു സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം ജയിലിലെ തടവുകാർക്കു കൊടുക്കുന്നതു ജയിൽ ചട്ടപ്രകാരം കുറ്റമാണ്. എന്നാൽ യഥേഷ്ടം ഇതു നടക്കുന്നുണ്ട്. ജയിലിന്റെ മതിലിനു പുറത്തുനിന്നു ബന്ധുക്കളും സുഹൃത്തുക്കളും ഭക്ഷണപ്പൊതികൾ എറിഞ്ഞു നൽകിയ പല സംഭവങ്ങളും പിടികൂടിയിട്ടുണ്ട്. 

കോഴിക്കോട് ജയിലിൽ തടവുകാർക്കായി വാങ്ങിയ ചപ്പാത്തി മിക്സർ. ഫയൽ ചിത്രം: മനോരമ

മദ്യവും കക്കയിറച്ചിയും കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലിനു പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത സംഭവം ഏതാനും വർഷം മുൻപുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ചു സ്റ്റാഫ് കന്റീനിൽനിന്ന് ഇഷ്ടഭക്ഷണം സംഘടിപ്പിക്കുന്നവരുമുണ്ട്. ചിലർ പരോൾ കഴിഞ്ഞു തിരിച്ചുവരുമ്പോൾ ജയിലിലെ കൂട്ടുകാർക്കായി ബിരിയാണിയും ഇറച്ചിവിഭവങ്ങളും കടത്താറുണ്ട്. മിക്കതും പിടികൂടാറുമുണ്ട്. എന്നാൽ രോഗബാധിതരായ ചില തടവുകാർക്കു പ്രത്യേക ഭക്ഷണം നൽകാൻ ചില ഘട്ടങ്ങളിൽ കോടതി നിർദേശിക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ മാത്രം അനുവദിക്കും. 

English Summary: Kerala Jail Inmates to Taste Different Varieties like Fish, Grean Peas in Their Food Menu