അഹമ്മദാബാദ് ∙ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിലെ അവസാന ബിജെപി മുഖ്യമന്ത്രിയാകുമെന്നു പട്ടേൽ സമരനേതാവും സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ. അടുത്ത 25 വർഷത്തേയ്ക്കെങ്കിലും ബിജെപിയെ | Hardik Patel | Bhupendra Patel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിലെ അവസാന ബിജെപി മുഖ്യമന്ത്രിയാകുമെന്നു പട്ടേൽ സമരനേതാവും സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ. അടുത്ത 25 വർഷത്തേയ്ക്കെങ്കിലും ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചതായും ഹാർദിക് പറഞ്ഞു.

വിജയ് രൂപാണി രാജിവച്ചതിനു പിന്നാലെയാണു ബിജെപി സംസ്ഥാന നിയമസഭാകക്ഷി നേതാവായി ഭൂപേന്ദ്ര പട്ടേൽ (59) ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 25 വർഷങ്ങളിൽ ബിജെപിക്കു ചെയ്യാൻ സാധിക്കാത്ത എന്തു കാര്യമാണ് അടുത്ത ഒരു വർഷത്തിനകം നേടാൻ കഴിയുകയെന്നു നിയുക്ത മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുള്ള തുറന്ന കത്തിൽ ഹാർദിക് ചോദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകൾ, കർഷകർ എന്നീ വിഭാഗങ്ങൾക്കായി 25 വർഷം ബിജെപി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു.

ADVERTISEMENT

നിങ്ങളെ അവസാന മുഖ്യമന്ത്രിയായാണു ബിജെപി നിയമിച്ചത്. കാരണം അടുത്ത 25 വർഷത്തേയ്ക്കെങ്കിലും ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ജനം തീരുമാനിച്ചിട്ടുണ്ട്. ദരിദ്രർക്കും യുവാക്കൾക്കും എതിരാണു ബിജെപി. മുഖ്യമന്ത്രിയെ മാത്രമല്ല മുഴുവൻ സർക്കാരിനെയും മാറ്റേണ്ട സമയമായി– ഹാർദിക് പറഞ്ഞു. 2015ൽ ഹാർദിക്കിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ സംവരണ പ്രക്ഷോഭമാണ് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ രാജിക്ക് കാരണമായത്.

English Summary: What can Bhupendra Patel do in one year that BJP couldn't do in 25 years, asks Hardik Patel