ന്യൂഡൽഹി ∙ ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിൽ പരാജയമായിരുന്ന കേന്ദ്ര സർക്കാരിനെ ‘രാജ്യദ്രോഹികൾ’ എന്നു വിളിക്കുമോയെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ.... Raghuram Rajan

ന്യൂഡൽഹി ∙ ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിൽ പരാജയമായിരുന്ന കേന്ദ്ര സർക്കാരിനെ ‘രാജ്യദ്രോഹികൾ’ എന്നു വിളിക്കുമോയെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ.... Raghuram Rajan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിൽ പരാജയമായിരുന്ന കേന്ദ്ര സർക്കാരിനെ ‘രാജ്യദ്രോഹികൾ’ എന്നു വിളിക്കുമോയെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. പ്രമുഖ ഐടി കമ്പനി ഇൻഫോസിസിനെ രാജ്യവിരുദ്ധരെന്ന് വിമർശിച്ച ആർഎസ്എസ് മുഖപത്രത്തിന്റെ നടപടിയോടായിരുന്നു രഘുറാം രാജന്റെ പ്രതികരണം.

ജിഎസ്ടി, ആദായനികുതി പോർട്ടലുകളിലെ സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ്, സോഫ്റ്റ്‍വെയർ തയാറാക്കിയ ഇൻഫോസിസിനെ ആർഎസ്എസ് മുഖപത്രമായ ‘പാഞ്ചജന്യ’യിൽ വിമർശിച്ചത്. സമീപകാലത്ത് നിരവധി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയോ അതുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെയോ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് രഘുറാം രാജൻ പറഞ്ഞു.

ADVERTISEMENT

‘ഇതു തികച്ചും തെറ്റായ കാര്യമാണ്. ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയമായിരുന്നു. എന്നാൽ സർക്കാർ ദേശവിരുദ്ധരാണെന്ന് നിങ്ങൾ കുറ്റപ്പെടുത്തുമോ? ആളുകൾ തെറ്റുകൾ വരുത്താറുണ്ട്. അതു സഹജമായ കാര്യമാണ്.’– അദ്ദേഹം പറഞ്ഞു.

ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ രീതിയെയും അദ്ദേഹം വിമർശിച്ചു. ‘ജിഎസ്ടി നടപ്പിലാക്കിയ രീതി ഗംഭീരമാണെന്ന് ഞാൻ കരുതുന്നില്ല. ഇതിലും നന്നായി ചെയ്യാമായിരുന്നു. എന്നാൽ ആ തെറ്റുകളിൽനിന്നു പഠിക്കുക. അല്ലാതെ സ്വന്തം മുൻധാരണകള്‍ തുറന്നുപറയാനുള്ള അവസരമായി അതു കാണരുത്.’– എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രഘുറാം രാജൻ വ്യക്തമാക്കി.

ADVERTISEMENT

English Summary: "Would You Call Government Anti-National?" Raghuram Rajan On RSS Magazine's Barb At Infosys