ന്യൂഡൽഹി∙ 20,000 കോടി രൂപയ്ക്കടുത്ത് ചെലവാക്കി സ്പെയിന്‍ എയർബസ് ഡിഫെൻസ് ആൻഡ് സ്പേസിൽനിന്ന് ഗതാഗത വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ. ഇതിനായി പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു. ഇന്ത്യൻ വ്യോമസേനയുടെ അവ്‍രോ– 748 വിമാനങ്ങൾക്കു പകരമായി 56 സി– 295 എംഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. കരാർ പ്രകാരം... India, IAF, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയ്ക്കായി 20,000 കോടി രൂപയ്ക്കടുത്ത് ചെലവാക്കി സ്പെയിന്‍ എയർബസ് ഡിഫെൻസ് ആൻഡ് സ്പേസിൽനിന്ന് 56 C-295MW വിമാനങ്ങൾ  സ്വന്തമാക്കാൻ ഇന്ത്യ. ഇതിനായി പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു. ഇന്ത്യൻ വ്യോമസേനയുടെ അവ്‍രോ– 748 വിമാനങ്ങൾക്കു പകരമായി 56 സി– 295 എംഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. കരാർ പ്രകാരം 48 മാസത്തിനുള്ളിൽ 16 വിമാനങ്ങളാണ് ഇന്ത്യയ്ക്കു ലഭിക്കുക.

സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യ പ്രകാരം ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വർഷത്തിൽ ടാറ്റ കൺസോർഷ്യം ഇന്ത്യയിൽ നിർമിക്കുക. കരാറിന് സെപ്റ്റംബർ ആദ്യവാരം കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 1960 കളിലാണു ഇന്ത്യൻ വ്യോമസേന 56 അവ്‍രോ വിമാനങ്ങൾ സ്വന്തമാക്കിയത്. 2013 മേയിലാണു പുതിയ വിമാനങ്ങൾക്കായി കേന്ദ്രം നീക്കം നടത്തിയത്.

ADVERTISEMENT

എയർബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയിൽ ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. എന്നാല്‍ അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു. അഞ്ച് മുതൽ 10 ടൺ ഭാരം ഭാരം വഹിക്കാൻ ശേഷിയുള്ള സി– 295 എംഡബ്ല്യു വിമാനങ്ങളിൽനിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. എയർബസ് ഡിഫൻസിനെയും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ അഭിനന്ദിച്ചു. ഇന്ത്യയിൽ വ്യോമയാന മേഖലയിലെ പദ്ധതികൾക്കു വാതിൽതുറക്കുന്നതാകും നീക്കമെന്നും രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗത സംവിധാനം  ആധുനികവല്‍ക്കരിക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും C-295MW യുടെ വരവെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന  5-10 ടണ്‍ ശേഷിയുള്ള ഗതാഗത വിമാനമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ  കാലപ്പഴക്കം ചെന്ന അവ്രോ ഗതാഗത വിമാനത്തിന് പകരമായാണ് ഇത്  സേനയുടെ ഭാഗമാകുന്നത്. പൂര്‍ണ്ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും  സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോര്‍ ഇതിലുണ്ട്. വ്യോമസേനയുടെ, പ്രത്യേകിച്ച് വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും

ADVERTISEMENT

56ല്‍ നാല്‍പ്പത് വിമാനങ്ങള്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും. കരാര്‍ ഒപ്പിട്ട് പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ വിമാനങ്ങളും കൈമാറും. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂര്‍ത്തിയായ ശേഷം, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന  വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. ഈ പദ്ധതി രാജ്യത്തെ വ്യോമഗതാഗതത്തിന് ഊര്‍ജം പകരും. രാജ്യത്തെ ഒട്ടേറെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വിമാനഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടും. ഹാംഗറുകള്‍, കെട്ടിടങ്ങള്‍, ഏപ്രണുകള്‍, ടാക്‌സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടും.

English Summary: India Seals Historic Airbus Military Aircraft Deal, Ratan Tata Says "Bold Step"