ചെന്നൈ ∙ മുതിർന്നവരിൽ കാണപ്പെടുന്ന കോവിഡ് ആന്റിബോഡിയുടെ അതേ അളവ് തന്നെയാണ് കുട്ടികളിലും കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. Antibody, WHO, Soumya Swaminathan, UNICEF, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മുതിർന്നവരിൽ കാണപ്പെടുന്ന കോവിഡ് ആന്റിബോഡിയുടെ അതേ അളവ് തന്നെയാണ് കുട്ടികളിലും കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. ചെന്നൈയിൽ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

‘കുട്ടികളെ കോവിഡ് വൈറസ് ബാധിക്കരുതെന്ന് കരുതി സ്കൂൾ അടച്ചുപൂട്ടിയിരിക്കുകയാണ്. കുടുംബാംഗങ്ങൾ എല്ലാവരും കുട്ടികൾക്കൊപ്പമാണ്. അവരോടൊപ്പം മാളിൽ പോകുന്നു, പുറത്തിറങ്ങി കളിക്കുന്നു. കുട്ടികൾ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ വൈറസിനെ പ്രതിരോധിക്കാനാകും. അതുകൊണ്ടാണ് സ്കൂൾവഴി കുട്ടികൾക്ക് വൈറസ് ബാധയേൽക്കാൻ സാധ്യത കുറവാണെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും ഉറപ്പിച്ചു പറയുന്നത്’- സൗമ്യ പറഞ്ഞു.

ADVERTISEMENT

‌സ്കൂൾ തുറക്കാത്തതിനാൽ കുട്ടികളുടെ പഠനശേഷി കുറഞ്ഞതായും അവർ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായിട്ടില്ല. അത്തരക്കാർക്കു വേണ്ടി മറ്റൊരു മാർഗം തമിഴ്നാട് സർക്കാർ കണ്ടെത്തണം. എല്ലാവരും രണ്ടു ഡോസ് വാക്സിൻ എടുക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്നും സൗമ്യ പറഞ്ഞു.

കേരളത്തിൽ നവംബർ ഒന്നുമുതൽ സ്കൂൾ തുറക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. ഉച്ചവരെയായിരിക്കും ക്ലാസ്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ മാത്രമായിരിക്കും. യാത്രാ സൗകര്യത്തിന് വാഹനം ഒരുക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

ADVERTISEMENT

English Summary: Children have similar antibody exposure as adults: Soumya Swaminathan