ഗാസയിൽ പട്ടിണി ; 17 കുട്ടികൾ ആശുപത്രിയിൽ
ജറുസലം ∙ ഇസ്രയേൽ സൈന്യം വളഞ്ഞുവച്ച വടക്കൻ ഗാസയിൽ ഭക്ഷ്യക്ഷാമം തുടരുന്നതിടെ, പോഷകാഹാരമില്ലാതെ എല്ലും തോലുമായ 17 കുട്ടികളെ കഴിഞ്ഞ ദിവസം ബെയ്ത്ത് ലാഹിയയിലെ കമൽ അഡ്‌വാൻ ആശുപത്രിയിലെത്തിച്ചു. ഇവർക്കാവശ്യമായ പരിചരണം നൽകാനാവാത്ത സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ ഹുസം അബു സഫിയ പറഞ്ഞു. അതിനിടെ, വടക്കൻ ഗാസയിൽ തുടരുന്ന ഇസ്രയേൽ ബോംബാക്രമണങ്ങളിൽ രക്ഷാപ്രവർത്തകൻ അടക്കം 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജബാലിയയിലെ ഒരു വീടിനുനേരെയുണ്ടായ ആക്രമണത്തിലാണു 12 പേരും കൊല്ലപ്പെട്ടത്. 10 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കാണാതായി.

-
Also Read
മരണത്തിലും ലാളിത്യം ആഗ്രഹിച്ച് മാർപാപ്പ
കമൽ അദ്വാൻ ആശുപത്രിക്കുനേരെയും പലവട്ടം വെടിവയ്പുണ്ടായി. മരുന്നോ സഹായമോ എത്തിക്കാൻ അനുവദിക്കുന്നില്ല. മെഡിക്കൽ സംഘത്തിലെ 45 പേരെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം പരുക്കേറ്റ 85 പേരാണു നിലവിൽ ആശുപത്രിയിലുള്ളത്. വടക്കൻ ഗാസയിൽ തെക്കൻ ഇസ്രയേൽ അതിർത്തിയോടു ചേർന്ന ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ഇസ്രയേൽ സൈന്യം മേഖല പൂർണമായും ബഫർസോണാക്കാനാണു ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, ലബനൻ വെടിനിർത്തലിനായുള്ള ബെയ്റൂട്ടിലെ ചർച്ചകൾക്കുശേഷം യുഎസ് നയതന്ത്ര പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ഇസ്രയേലിലേക്കു പോയി. ഇന്നു നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. വെടിനിർത്തൽ ശ്രമം വിജയിക്കുന്നില്ലെങ്കിൽ നീണ്ട യുദ്ധത്തിനു സജ്ജമാണെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,985 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,04,092 പേർക്കു പരുക്കേറ്റു.