‘10 ലക്ഷം സ്ത്രീധനം വാങ്ങി; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് മർദനം’: ഭാര്യയുടെ പരാതിയിൽ ബിപിൻ സി. ബാബുവിനെതിരെ കേസ്
ആലപ്പുഴ∙ കായംകുളത്ത് സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി. ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ബിപിന്റെ ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിലാണ് കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം

ആലപ്പുഴ∙ കായംകുളത്ത് സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി. ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ബിപിന്റെ ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിലാണ് കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദിച്ചു തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്. മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡിവൈഎഫ്ഐ അംഗവുമാണ് മിനിസ. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. ബിപിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്.
ബിപിനെതിരെ മിനിസ നേരത്തെ പാർട്ടിയിൽ പരാതി നൽകിയിരുന്നു. ബിപിൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെ മിനിസയും സിപിഎം പ്രവർത്തകരും ചേർന്ന് ‘പോയി തന്നതിന് നന്ദി’ എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.