‘ജീവൻ അപകടത്തിലാകുന്ന തരത്തിൽ വാഹനമോടിച്ചു’: കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതി
ആലപ്പുഴ∙ കളർകോട് 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെക്കൂടി പ്രതിചേർത്തുകൊണ്ട് എഫ്ഐആർ. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ

ആലപ്പുഴ∙ കളർകോട് 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെക്കൂടി പ്രതിചേർത്ത് എഫ്ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നു പൊലീസ് പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ പിന്നീടാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ തെന്നി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളും കൂടുതൽ സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് കളർകോട് ചങ്ങനാശേരി മുക്ക് ജങ്ഷനിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ(19) എന്നിവർ അപകടത്തിൽ മരിച്ചു. 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കനത്ത മഴയ്ക്കിടെ രാത്രി 9.20നായിരുന്നു അപകടം.