യുഎസ് സെനറ്റിലെ സേനാ സമിതിക്കു മുന്നിലാണ് മില്ലിയുടെ ഈ വെളിപ്പെടുത്തൽ. സെൻട്രൽ കമാൻഡ് ജനറലായിരുന്ന ഫ്രാങ്ക് മകെൻസി അഫ്ഗാൻ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോടും മില്ലി യോജിപ്പ് പ്രകടിപ്പിച്ചു. ഫ്രാങ്ക് മകെൻസിയാണ് അവസാന....Taliban Controlled Areas In Afghanistan, Taliban Insurgency Afghanistan, Taliban Control Afghanistan 2021, Taliban Control Afghanistan Districts,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ അഫ്ഗാൻ യുദ്ധം ‘തന്ത്രപരമായി പരാജയമായിരുന്ന’തായി യുഎസ് സംയുക്ത സൈനിക മേധാവി മാർക് മില്ലി. അഫ്ഗാൻ സർക്കാരിനു പിന്തുണയേകി 2,500 യുഎസ് സൈനികരെയെങ്കിലും അവിടെ നിലനിർത്തണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സേനാ പിൻമാറ്റത്തിൽ യുഎസ് സൈന്യത്തിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും നിലപാടുകളിൽ വ്യത്യസ്തമായിരുന്നെന്നു സൂചിപ്പിക്കുന്ന വെളിപ്പെടുത്തലാണിത്.

യുഎസ് സെനറ്റിലെ സേനാ സമിതിക്കു മുന്നിലാണ് മില്ലിയുടെ ഈ വെളിപ്പെടുത്തൽ. സെൻട്രൽ കമാൻഡ് ജനറലായിരുന്ന ഫ്രാങ്ക് മകെൻസി അഫ്ഗാൻ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോടും മില്ലി യോജിപ്പ് പ്രകടിപ്പിച്ചു. ഫ്രാങ്ക് മകെൻസിയാണ് അവസാന മാസങ്ങളിൽ അഫ്ഗാനിലെ യുദ്ധത്തിന് നേതൃത്വം നൽകിയത്.

ADVERTISEMENT

‘‘ശത്രുവിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കാബൂൾ’’ – മില്ലി പറഞ്ഞു. അമേരിക്കൻ സൈനിക സാന്നിധ്യത്തെയും സാങ്കേതിക മികവിനെയും അമിതമായി ആശ്രയിക്കാൻ അഫ്ഗാൻ സൈന്യത്തെ പ്രേരിപ്പിച്ചതാണ് യുഎസ് സൈന്യത്തിന്റെ വലിയ പരാജയം. താലിബാനു കീഴിൽ അൽ ഖായിദയോ അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്റ്റേറ്റ് അനുകൂല വിഭാഗമോ അഫ്ഗാനിൽ പുനസംഘടിക്കാൻ സാധ്യതയേറെയാണ്. 12 മുതൽ 36 മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് മേൽ ഒരു ഭീകരാക്രമണ ഭീഷണിയും അതുയർത്തുന്നു. അൽ ഖായിദയുമായി ബന്ധം നിലനിർത്തുന്നവരാണ് താലിബാൻ എന്നതും താലിബാൻ ഇപ്പോഴും ഒരു തീവ്രവാദ സംഘടനയാണെന്നതും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ വിഷയത്തിൽ ജോ ബൈഡന്റെ നിലപാടിനെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തുവന്നു. ‘‘സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് സൈനിക മേധാവികളുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. എന്നാൽ കൃത്യതയാർന്ന നിലപാടിനാണ് പ്രസിഡന്റ് പരിഗണന നൽകിയത്. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടേയും ദേശീയ സുരക്ഷാ സംഘത്തിന്റേയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു. സൈനിക സാന്നിധ്യം ഉറപ്പാക്കി താലിബാനുമായി യുദ്ധത്തിനല്ല, കൂടുതൽ മരണം ഒഴിവാക്കാനാണ് തീരുമാനമെടുത്തത്. അമേരിക്കൻ ജനതയുടെയും സൈന്യത്തിന്റെയും താൽപര്യം അതായിരുന്നതായി അദ്ദേഹം കരുതുന്നു. അഭിപ്രായങ്ങൾ എന്താണെങ്കിലും സർവ സൈന്യാധിപനാണ് അതിൽ തീരുമാനം കൈകൊള്ളേണ്ടത്. 20 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.

ADVERTISEMENT

English summary: Top US generals recommended having 2,500 troops in Afghanistan; White House defends withdrawal