കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ശിക്ഷ 20 വർഷം വരെ തടവ്; ഗൗതം അദാനി അറസ്റ്റിലാകുമോ?
ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചാണു വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളിയെന്നു തെളിഞ്ഞാൽ 20 വർഷം വരെ തടവു ലഭിച്ചേക്കാം. എന്നാൽ അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി തന്നെ അദാനിക്കു സാധിച്ചേക്കും.

എന്താണ് അദാനിക്കെതിരായ കുറ്റങ്ങൾ?
അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്കു വാങ്ങുന്നതിനായി കൈക്കൂലി നൽകിയെന്നതാണ് കേസ്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസിൽനിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപ സമാഹരണം നടത്തി. ഇത് യുഎസിലെ അഴിമതി വിരുദ്ധ നിയമത്തിനെതിരാണ്. കമ്പനികൾ ബിസിനസ് നേട്ടത്തിനുവേണ്ടി വിദേശ സർക്കാർ പ്രതിനിധികൾക്ക് കൈക്കൂലി നൽകുന്നത് യുഎസിൽ നിയമവിരുദ്ധമാണ്. അതുമറച്ചുവച്ച് നിക്ഷേപ സമാഹരണം നടത്താനും പാടില്ല.
20 കോടി ഡോളറാണ് വായ്പയായും ബോണ്ടുകളായും യുഎസിൽനിന്ന് അദാനി സമാഹരിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. യുഎസ് കോടതിയിലെ ക്രിമിനൽ കേസിനു പുറമേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്‌ഇസി) പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. യുഎസിന്റെ അഴിമതി വിരുദ്ധ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അദാനി അറസ്റ്റിലാകുമോ?
അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. അദാനി ഇന്ത്യയിലാണെങ്കിൽ അദ്ദേഹത്തെ കൈമാറാൻ യുഎസ് ആവശ്യപ്പെടും. അങ്ങനെ വന്നാൽ ഇന്ത്യൻ നിയമപ്രകാരം അദാനിക്കെതിരെ കുറ്റങ്ങൾ ചുമത്താൻ കഴിയുമോ എന്നും മനുഷ്യാവകാശ ലംഘനമുണ്ടോയെന്നും ഇന്ത്യൻ കോടതികൾ വിലയിരുത്തും. യുഎസിനു കൈമാറുന്നത് എതിർത്തുകൊണ്ട് ഗൗതം അദാനിക്ക് നിയമപരമായി മുന്നോട്ടുവരാൻ സാധിക്കും. സ്വാഭാവികമായും അറസ്റ്റുൾപ്പെടെയുള്ള യുഎസിന്റെ നിയമനടപടികൾ നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.
അറസ്റ്റിലായാൽ തുടർ നടപടിയെന്ത്?
ഇന്ത്യ അദാനിയെ യുഎസിനു കൈമാറുകയോ അദാനി കീഴടങ്ങുകയോ ചെയ്താൽ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾക്കെതിരെ വാദിക്കാം. ഒരു ഒത്തുതീർപ്പിനും അവർക്കു ശ്രമിക്കാം. എന്നാൽ പ്രോസിക്യൂഷൻ ഇത് അനുവദിക്കണമെന്നില്ല. പ്രോസിക്യൂഷൻ നിരത്തുന്ന തെളിവുകൾക്കെതിരെയുള്ള വാദങ്ങളും അദാനിയടക്കം എട്ടു പേർക്കെതിരെയാണു കുറ്റം ചുമത്തിയിരിക്കുന്നത് എന്നതിനാൽ ഈ സഹപ്രതികൾ പ്രത്യേകം വിചാരണ നേരിടേണ്ടി വരുമെന്നുള്ളതും നിയമനടപടികൾ നീട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ട്.
കുറ്റവാളിയെന്ന് കണ്ടെത്തിയാൽ ശിക്ഷയെന്ത്?
കുറ്റവാളിയാണെന്നു കണ്ടെത്തിയാൽ കൈക്കൂലിക്കേസിൽ അഞ്ചുവർഷം വരെയും വഞ്ചന, ഗൂഢാലോചന കേസുകളിൽ 20 വർഷം വരെയും തടവു ശിക്ഷ ലഭിച്ചേക്കാം. ഇതിനുപുറമേ നിശ്ചിത തുക പിഴയുമൊടുക്കേണ്ടി വന്നേക്കാം. ശിക്ഷ എന്തുതന്നെ വിധിച്ചാലും അദാനിയുടെ അഭിഭാഷകർ അപ്പീലിനു ശ്രമിക്കും. നിയമനടപടികൾ വീണ്ടും നീണ്ടുപോകും.
അദാനിയുടെ നിലപാട്
കുറ്റം നിഷേധിച്ചോ ഹർജിയുമായോ അദാനി ഇതുവരെ യുഎസ് കോടതിയിൽ ഹാജരായിട്ടില്ല. അതേസമയം ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രീൻ എനർജിയുടെ ബോണ്ട് വിൽപന നിർത്തിവയ്ക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.