നിലവിൽ നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. എന്നാൽ, കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനവും. മുൻപ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഘടനയുമായും ഇതിന്...Nipah Virus, Nipah Virus Kozhikode, Nipah Virus in Kerala

നിലവിൽ നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. എന്നാൽ, കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനവും. മുൻപ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഘടനയുമായും ഇതിന്...Nipah Virus, Nipah Virus Kozhikode, Nipah Virus in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിൽ നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. എന്നാൽ, കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനവും. മുൻപ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഘടനയുമായും ഇതിന്...Nipah Virus, Nipah Virus Kozhikode, Nipah Virus in Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കേരളത്തിൽ വീണ്ടും നിപ്പയെത്തിയതു വവ്വാലുകളിൽനിന്നു തന്നെയെന്ന സ്ഥിരീകരണം എത്തിയിട്ട് അധികമായില്ല. 42 ദിവസത്തേക്ക് ഒരു നിപ്പ കേസ് പോലും റിപ്പോർട്ട് ചെയ്യാതായതോടെ കോഴിക്കോട് ജില്ലയെ നിപ്പ വിമുക്തമായും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആശങ്കയകലുകയാണെന്ന് തൽക്കാലത്തേക്ക് ആശ്വസിക്കാം. അപ്പോഴും ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ ബാക്കിയാവുകയാണ്.

വവ്വാലിൽനിന്ന് എങ്ങനെ, ഏതു വഴിയാണ് വൈറസ് മനുഷ്യനിലെത്തിയത്, കേരളത്തിലെ നിപ്പ നിരീക്ഷണ സംവിധാനങ്ങളും ഗവേഷണങ്ങളും എവിടെയെത്തി നിൽക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണ് ബാക്കിയാകുന്നത്. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചതിനു ശേഷം ഡബിൾ ഇൻകുബേഷൻ കാലാവധിയായ 42 ദിവസം പിന്നിട്ടതിനാൽ തൽക്കാലത്തേക്കു ഭീതിയൊഴിഞ്ഞെന്നു പറയാം. എങ്കിലും കേരളം പോലെ ജനസാന്ദ്രതയേറിയ ഭൂപ്രദേശത്ത് നാലു വർഷത്തിനിടെ മൂന്നു തവണ നിപ്പ സ്ഥിരീകരിക്കപ്പെട്ടു എന്നത് ആശങ്കയുളവാക്കുന്നു.

ADVERTISEMENT

2021 സെപ്റ്റംബർ 4നാണ് കോഴിക്കോട് ചാത്തമംഗലം പാഴൂർ സ്വദേശിയായ 12 വയസ്സുകാരൻ മുഹമ്മദ് ഹാഷിമിനു നിപ്പ സ്ഥിരീകരിക്കുന്നത്. 5നു പുലർച്ചെ കുട്ടി മരിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ മാതാപിതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കുമൊന്നും നിപ്പ ബാധിച്ചില്ല. പ്രദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളുടെയും മറ്റും സാംപിളുകൾ ശേഖരിച്ചിരുന്നു. അതെല്ലാം നെഗറ്റീവായിരുന്നു. റംബൂട്ടാൻ ഉൾപ്പെടെയുള്ള പഴങ്ങളിലും നിപ്പയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഏറ്റവുമൊടുവിൽ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം നേരിട്ടെത്തി പിടികൂടിയ വവ്വാലുകളിൽ നിപ്പ വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തി.

വവ്വാലിന്റെ സാംപിൾ ശേഖരിക്കാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ. ഫയൽ ചിത്രം.

നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പ‍ഞ്ചായത്തിനു സമീപ പ്രദേശങ്ങളായ താമരശ്ശേരിയിൽനിന്നും കൊടിയത്തൂരിൽനിന്നും പിടികൂടിയ വവ്വാലുകളിലാണ് നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചത്. 2018ലും 2019ലും കേരളത്തിൽ നിപ്പയെത്തിയതു വവ്വാലുകളിൽനിന്നാണെന്നു പഠന റിപ്പോർട്ടുകളുണ്ട്. 2018ലും 2019ലും ടെറോപ്പസ് (pteropus) വിഭാഗത്തിൽ പെട്ട വവ്വാലുകളിലാണ് നിപ്പ സാന്നിധ്യം കണ്ടത്. ഇത്തവണ ടെറോപ്പസിനു പുറമേ റൗസെറ്റസ് (Rousettus) വിഭാഗത്തിൽപെട്ട വവ്വാലിലും നിപ്പ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തണം വവ്വാലിന്റെ ക്ലസ്റ്റർ

വവ്വാലുകളുമായി ബന്ധപ്പെട്ടു കൂടുതൽ സർവേ നടത്തേണ്ടതുണ്ടെന്നു വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയ പറയുന്നു. ഇത്തവണത്തെ പഠനഫലം വനംവകുപ്പിനു ലഭ്യമായിട്ടില്ല. എങ്കിലും സംസ്ഥാന സർക്കാരും മുൻകയ്യെടുത്ത് പഠനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ നിപ്പ അധികം പടർന്നുപിടിക്കാതിരുന്നത് കോവിഡിനെതിരായുള്ള മുൻകരുതൽ സ്വീകരിച്ചതിനാലാണ്. കൂടാതെ രോഗപകർച്ച ഉണ്ടാകാതിരിക്കാനുള്ള നടപടികളും വേഗംതന്നെ എടുത്തു.

വിജയകുമാർ ബ്ലാത്തൂർ.
ADVERTISEMENT

കോഴിക്കോട് തുടർച്ചയായി നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗവാഹകരായ വവ്വാലുകളുടെ ക്ലസ്റ്ററുകളുണ്ടാകാമെന്ന് (സമൂഹം) ശാസ്ത്രലേഖകനും ഗവേഷകനുമായ വിജയകുമാർ ബ്ലാത്തൂർ പറയുന്നു. കേരളം പോലെ ജനസാന്ദ്രത കൂടിയ പ്രദേശത്ത് നിപ്പ വീണ്ടും സ്ഥിരീകരിക്കുന്നത് ഒട്ടും ആശ്വാസം പകരുന്ന സംഗതിയല്ല. ഈ സാഹചര്യത്തിൽ നിരീക്ഷണങ്ങളും പഠനങ്ങളും ശക്തമാക്കേണ്ടതുണ്ടെന്നും വിജയകുമാർ പറയുന്നു.

ജനങ്ങളെ പരിഭ്രാന്തരാക്കാതെ വളരെ ശാസ്ത്രീയമായി നടത്തേണ്ട പഠനങ്ങളാണിത്. വവ്വാലുകളിൽ പഠനം നടത്തുന്നത് അത്രയെളുപ്പമല്ല. അവയുടെ സാംപിളുകൾ ശേഖരിക്കുന്നതിൽ പോലും അപകടസാധ്യതയുണ്ട്. നിരീക്ഷണം നടത്തി രോഗവാഹകരായ വവ്വാലുകളുടെ ക്ലസ്റ്ററുകൾ കണ്ടെത്തിയാൽ അവയിൽനിന്നു രോഗപ്പകർച്ച ഉണ്ടാകാതിരിക്കാനുള്ള പദ്ധതികൾ തയാറാക്കണം.

ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനമാകണം. വൈറസ് എന്നാൽ ബാക്ടീരിയ പോലെ ജീവനുള്ള ഒന്നല്ലെന്നും അതിന് ഏറ്റവും അനുയോജ്യമായ സ്ഥലത്തു മാത്രമേ അതിജീവിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള കാര്യങ്ങൾ ജനങ്ങളെ മനസ്സിലാക്കണം. എങ്കിൽ മാത്രമേ അനാവശ്യമായ ഭീതിയും അശാസ്ത്രീയമായ കാര്യങ്ങൾ ചെയ്യുന്നതും തടയാൻ സാധിക്കൂ.

വവ്വാലുകളെ നശിപ്പിക്കുന്നതല്ല വഴി

ADVERTISEMENT

പരിണാപരമായുള്ള സവിശേഷതകൾ കാരണം വവ്വാലുകളുടെ ഉള്ളിൽ ഒട്ടേറെ വൈറസുകൾ ഉണ്ടെന്നു വിജയകുമാർ ബ്ലാത്തൂർ പറയുന്നു. ചില വവ്വാലുകളിൽ നിപ്പയും ഉണ്ടാകും. വവ്വാലുകൾക്കു മറ്റെവിടെനിന്നെങ്കിലും ലഭിക്കുന്നതല്ല നിപ്പ വൈറസ്. ഒരു വവ്വാൽ പ്രസവിക്കുമ്പോൾതന്നെ അതിന്റെയുള്ളിലെ വൈറസുകൾ കുഞ്ഞിലേക്കു പകരുന്നുണ്ട്. വവ്വാലുകൾ പെറ്റുപെരുകുന്ന ജീവികളല്ല. ഒരു പെൺവവ്വാലിൽനിന്ന് ഒരു കുഞ്ഞ് മാത്രമേ ഒരു വർഷം ഉണ്ടാകാറുള്ളൂ.

പ്രതീകാത്മക ചിത്രം.

നിപ്പയുൾപ്പെടെയുള്ള വൈറസുകൾ ദശലക്ഷണക്കണക്കിനു വർഷങ്ങളായി വവ്വാലുകളിലുണ്ട്. ഒരുപക്ഷേ, മനുഷ്യനേക്കാൾ പഴക്കം നിപ്പയ്ക്ക് ഉണ്ടായേക്കാം. വവ്വാലിന്റെ കോശങ്ങളുടെ പ്രത്യേകത കാരണം വൈറസുകൾക്ക് അവയെ ഒന്നും ചെയ്യാൻ സാധിക്കില്ല. ചിലപ്പോൾ പരസ്പരം സഹായവും ലഭിക്കുന്നുണ്ടാകാം. എന്നാൽ, ഇവയെ പേടിപ്പെടുത്തുമ്പോൾ വൈറസുകൾ പുറത്തെത്താൻ സാധ്യതയുണ്ട്.

നിലവിൽ ഏതെങ്കിലും ഭാഗത്തു മാത്രം കാണപ്പെടുന്ന രോഗവാഹകരായ വവ്വാലുകൾ, ആവാസവ്യവസ്ഥ നശിക്കുന്നതു കാരണം കൂടുതൽ സ്ഥലങ്ങളിലേക്കു ചേക്കേറാൻ സാധ്യതയുണ്ട്. നമ്മൾ വിചാരിക്കുന്നതിനെക്കാൾ പ്രതിരോധ ശക്തിയുള്ള ജീവികളാണ് അവർ. ഒരിടത്തുനിന്ന് ഓടിച്ചാൽ മറ്റൊരിടത്തു കോളനിയുണ്ടാക്കും. അതുകൊണ്ടുതന്നെ വവ്വാലുകളെ നശിപ്പിച്ച് നിപ്പയെ പ്രതിരോധിക്കാം എന്നു കരുതുന്നതു മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഴിവാക്കണം നേരിട്ടുള്ള സമ്പർക്കം

ഏതു പ്രദേശത്തു നിന്നു വവ്വാലുകളെ പിടിച്ചു പരിശോധിച്ചാലും വൈറസിന്റെ സാന്നിധ്യം ഒരുപക്ഷേ ഉണ്ടായേക്കാമെന്നു കാർഷിക സർവകലാശാല വൈൽഡ് ലൈഫ് സയൻസ് ഫോറസ്ട്രി വകുപ്പ് കോളജിലെ അസി.പ്രഫസറും വവ്വാലുകളിൽ ഗവേഷണം നടത്തുന്നയാളുമായ ശ്രീഹരി രാമൻ പറയുന്നു. വവ്വാലുകളിൽനിന്ന് ലോകമെമ്പാടുമായി 66 തരം വൈറസുകളെ വേർതിരിച്ചെടുത്തിട്ടുണ്ട് കേരളത്തിൽ റാബിസും നിപ്പയും മാത്രമാണു കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, അവയിൽ നിന്നു വൈറസ് പുറത്തുവരാനുള്ള സാധ്യത വളരെ വിരളമാണ്.

ശ്രീഹരി രാമൻ.

നമ്മൾ നേരിട്ടു വവ്വാലുമായി ഇടപഴകിയാൽ മാത്രമേ വൈറസുകൾ ശരീരത്തിലെത്താൻ സാധ്യതയുള്ളൂ. അത്തരം സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണം. ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ വവ്വാലുമായി നേരിട്ടിടപഴകുന്ന ആളുകളെ കണ്ടിട്ടുണ്ട്. മരുന്നിന്റെ പേരിലായാലും ആഹാരത്തിന്റെ പേരിലായാലും വവ്വാലുമായി നേരിട്ട് ഇടപഴകുന്നത് തടയേണ്ടതുണ്ട്. ടെറോപ്പസ്, റൗസിറ്റസ് എന്നിങ്ങനെ 2 ഇനം വവ്വാലുകളിലാണ് ഇപ്പോൾ നിപ്പ ആന്റിബോഡി കണ്ടെത്തിയത്. ഇവ രണ്ടും പഴംതീനി വവ്വാലുകളാണ്.

കേരളത്തിൽ 6 തരം പഴംതീനി വവ്വാലുകളുണ്ട്. പ്രാണികളെ തിന്നുന്ന 42 തരം വവ്വാലുകളുമുണ്ട്. വവ്വാലുകളെ നമ്മുടെ വീട്ടുവളപ്പുകളിൽ നിന്നു തുരത്താനൊന്നും സാധിക്കില്ല. മരത്തിനു മുകളിലുള്ളവയെ മാത്രമേ നാം കാണാറുള്ളൂ. അല്ലാതെ ചെറിയ ഇനങ്ങൾ നമ്മുടെയൊക്കെ വീടുകളുടെ മച്ചിലും മറ്റുമൊക്കെ കണ്ടേക്കാം. നമ്മളുമായി ഇടപഴകാത്തിടത്തോളം അവയൊന്നും ഒരു പ്രശ്നവും സൃഷ്ടിക്കാറില്ലെന്നും ശ്രീഹരി പറയുന്നു.

ദക്ഷിണേന്ത്യൻ വകഭേദം?

2018ലും 2019ലും കേരളത്തിലുണ്ടായ നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ നിപ്പ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന നിരീക്ഷണം ഐസിഎംആർ പങ്കുവച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ബിഎംസി ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഐസിഎംആർ ഈ നിരീക്ഷണം പങ്കുവയ്ക്കുന്നത്. ഈ വർഷം വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഠനറിപ്പോർട്ടിനു പ്രസക്തി വർധിക്കുന്നു. നിപ്പ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിരീക്ഷണങ്ങൾക്കുള്ള സംവിധാനമൊരുക്കണമെന്നും പഠന റിപ്പോർട്ടിലുണ്ട്.

നിപ്പ വൈറസ് സാന്നിധ്യം തേടി വിദഗ്ധർ റംപൂട്ടാൻ ശേഖരിക്കുന്നു. ചിത്രം: മനോരമ

നിലവിൽ നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. എന്നാൽ, കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. മുൻപ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഘടനയുമായും ഇതിനു വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ നിപ്പ വൈറസിന്റെ പുതിയ വകഭേദം (ഇന്ത്യ ഐ) വ്യാപിക്കുന്നുണ്ടാകാമെന്ന് ഐസിഎംആർ പഠനം പറയുന്നു. ചുരുക്കത്തിൽ നിപ്പ പ്രതിരോധത്തിന് കേരളം കൂടുതൽ പഠനങ്ങളും നിരീക്ഷണങ്ങളും എത്രയും വേഗം നടത്തേണ്ടതുണ്ടെന്നാണ് എല്ലാ പഠനങ്ങളും സൂചന നൽകുന്നത്.

English Summary: Researchers Emphasise on More Studies About Bats in Kerala in the Wake of Nipah Virus

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT