തിരുവനന്തപുരം∙ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ജി.സുധാകരനു പരസ്യ ശാസന. ജി.സുധാകരനു വീഴ്ച പറ്റിയെന്ന അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ്... | G Sudhakaran | Ambalapuzha Constituency | ambalapuzha assembly election | CPM | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ജി.സുധാകരനു പരസ്യ ശാസന. ജി.സുധാകരനു വീഴ്ച പറ്റിയെന്ന അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്.

മൂന്നാമത്തെ വലിയ അച്ചടക്ക നടപടിയാണ് സുധാകരനെതിരെ ഉണ്ടായത്. താക്കീത്, ശാസന (സെന്‍ഷർ), പരസ്യശാസന, സ്ഥാനത്തുനിന്ന് നീക്കം ചെയ്യൽ, ഒരു കൊല്ലത്തിൽ കവിയാത്ത കാലയളവിലേക്ക് പൂർണ അംഗത്വം സസ്പെൻഡ് ചെയ്യുക, പാർട്ടിയിൽനിന്ന് പുറത്താക്കുക എന്നിങ്ങനെയാണ് സിപിഎമ്മിലെ അച്ചടക്ക നടപടികൾ. അച്ചടക്ക നടപടിക്കുശേഷം എകെജി സെന്ററിനു പുറത്തെത്തിയ ജി.സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ താമസസ്ഥലമായ ഗസ്റ്റ് ഹൗസിലേക്കു പോയി.

ADVERTISEMENT

ആലപ്പുഴ ജില്ലയിലെ പാർട്ടിയുടെ ഏറ്റവും വലിയ നേതാവിനെതിരെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. സുധാകരന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുണ്ടായിരുന്ന അതൃപ്തി വെളിവാക്കുന്നതായി ഇത്. തന്റെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ലെന്നു സുധാകരൻ സംസ്ഥാന കമ്മിറ്റിയോഗത്തിൽ വീശദീകരിച്ചു. സ്ഥാനാർഥിയായ എച്ച്.സലാമിനു വോട്ടു കുറഞ്ഞില്ലെന്ന കാര്യവും കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. എന്നാൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരുൾപ്പെട്ട കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തെ സെക്രട്ടേറിയറ്റ് യോഗം ശരിവച്ചു.

തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ നിഷേധ സമീപനമെടുത്തെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. സുധാകരന്റെ നടപടികളെ വിമർശിക്കുന്ന റിപ്പോർട്ടിൽ എംഎൽഎ എച്ച്.സലാമിനെതിരെയും വിമർശനമുണ്ടായിരുന്നു. എച്ച്.സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

English Summary: Ambalapuzha election campaign lapses: CPM takes action against G Sudhakaran